ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഒരു ആമ്പല്‍പ്പൂ പ്രണയം




അവന്‍ ആമ്പല്‍പ്പൂവും പിടിച്ച്   സകൂളിന്റെ പടിയും കടന്ന് വരുന്നത് ഞാന്‍   കണ്ടു
എന്നും അവന്‍  ഒരു ആമ്പല്‍പ്പൂവുമായേ സ്ക്കൂളില് വരാറ് അത് അവള്‍ക്കുള്ളതാണ്  സുഭദ്രക്ക്
 അവള്‍ക്ക്  മാത്രം  അവള്ക്ക് ആമ്പല് വളരെ ഇഷ്ടമായിരുന്നു
 ഞാന് പലപ്പോഴും അവനോട് ചോദിച്ചിട്ടുണ്ട്  ടാ നീ എന്തിനാ ഈ
കാലത്ത് ഈ പാടത്തൊക്കെ നടന്ന്  ഇതൊക്കെ പറച്ച് കൊണ്ടുവന്ന് കൊടുക്കാന്‍
അപ്പോ അവന് പറയുന്ന ഒരുകാര്യമുണ്ട്   ടാ നിന്നക്കറിയില്ല  ഞാന് അവളുടെ അടുത്തേക്ക് ചെന്ന്  ഇത്   കൊടുക്കുന്നനേരം
 നിറപുഞ്ചിരിയോടെ ഇരു കൈകള്‍ നീട്ടി എന്റെ കൈയ്യില്‍ നിന്നും  ഇത്  വാങ്ങുമ്പോള്‍   അവളുടെ മുഖം  കാണണം എന്ത് ഭംഗിയാണെന്ന് അറിയാമോ  അപ്പോള്‍ അവള്‍ പറഞ്ഞറിയിക്കുവാനാവാത്ത സ്നേഹത്തിന്റെ കുത്തൊഴുക്കിലായിരിക്കും അവള്‍ക്ക്  വേണ്ടിയാണ് ഞാന് ആമ്പല്‍പ്പൂവിനെ സ്നേഹിച്ചുതുടങ്ങിയത്  അത് കൊണ്ട് നിങ്ങള് എന്തൊക്കെ പറഞ്ഞാലും ഞാന് ഇനിയും കൊടുക്കും

പിന്നീടൊരിക്കലും ഞങ്ങള് അവനോട്  ആമ്പല്‍പ്പൂവിനെ കുറിച്ച്  പറയാറില്ല  അവള്‍ അവന്റെ  ജീവിതത്തിലെ വസന്തമാകുനത് ഞങ്ങള് കണ്ടു   അവളുടെ മനസിലെ ഇഷ്ടം അവള്‍ പറഞ്ഞതുമില്ല  അവന്  അവളോട് ഉള്ള തീരാത്ത പ്രണയത്തെ കുറിച്ച്  അവളോട്  അവന് മനസ്തുറന്നതുമില്ല

എന്നാലും അവര്  സങ്കടവും സന്തോഷവും ഒരുപോലെ  പങ്കുവെച്ചുവെച്ച്   പരസ്പ്പരം സ്നേഹിച്ച് ആരാധിച്ച്  ദിവസങ്ങള് കടന്ന് പോയി
കണ്ണന് ഇല്ലാത്ത ദിവസങ്ങളില്   അവള്‍ ആരോടും മിണ്ടാറില്ല എല്ലാവരോടും പിണക്കവും പരിഭവവും ആയിരിക്കും അവള്‍ക്ക്  ഒരു നിമിഷംപോലും തമ്മില്‍  കാണാതിരിക്കാന്‍ കഴിയാത്തപോലെയാ രണ്ടുപേര്‍ക്കും എത്ര വയ്യെങ്കിലും കണ്ണന്‍ വരും കൈയ്യില്‍ ആ  ആമ്പല്‍പ്പൂവും കാണാം
എന്താണെന്നറിയില്ല അവന് അങ്ങനെ മുടങ്ങാത്തതണ്
പക്ഷെ അന്ന്  കണ്ണനെ കണ്ടോ  എന്ന് ചോദിക്കുമ്പോഴെക്കും സുഭദ്ര യുടെ
 സ്വരം മാറുന്നതായി എനിക്ക് തോന്നി
കണ്ണനെ കാണാത്തതിലുള്ള വിഷമം അ മുഖത്ത് എനിക്ക് കാണാന് പറ്റി
ഇല്ല ഇന്ന് ഞാന്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞ് വരുമ്പോഴേക്കും അവള് അവിടെ നിന്ന് പോയി
ഇവന് എന്ത് പറ്റി?
വല്ല അസുഖവും ആയിരിക്കും   എത്ര വയ്യെങ്കിലും വരേണ്ടതാണ്
 ഉച്ചക്ക് ഊണ് കഴിക്കാന് വിട്ട സമയത്ത് ഒരു പോലീസ് ജീപ്പ് വരുന്നതും രവി മാഷും പിയൂണ്‍ ലാസറേട്ടനും അതില്‍ കയറിപ്പോകുന്നതും കണ്ടു എന്ന് സുധി പറഞ്ഞു
എന്താണെന്നറിയില്ല  ഓഫീസ് റൂമിന്റെ പുറത്ത്  ഒരാള്‍ക്കൂട്ടം
ഞാന് അങ്ങോട്ട് ചെന്നപ്പോള് അവ്യക്തമായി അവര് എന്തിനെ കുറിച്ചോ സംസാരിക്കുന്നുണ്ടായിരുന്നു അവര്‍ സംസാരിക്കുന്നത് ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് തോന്നിയിട്ടാകണം
 എന്നെ അവിടെ നിന്ന് ഓടിച്ചു  പക്ഷെ ഇടക്കെപ്പോഴോ അരവിന്ദന്‍ മാഷ്  കണ്ണന്‍െറ പേര്  പറയുന്നുണ്ടായിരുന്നു
കേട്ടതനുസരിച്ച്  കുറച്ചകലയായി സ്കൂളിലേക്ക് വരുന്ന വഴിലായി  എന്തോ സംഭവിച്ചിട്ടുണ്ട്
ഞാന് സൈക്കിളെടുത്ത് വേഗത്തില് ചവിട്ടി.
എന്തോരം ചിവിട്ടിയിട്ടും നീങ്ങാത്തതു പോലെ…
പ്രതീക്ഷിച്ച പോലെ  വളവ് തിരിഞ്ഞ് വരുമ്പോള്‍  കണ്ണെത്താ ദുരത്തോളം നീണ്ടു കിടക്കുന്ന റോഡ്
റോഡിന്  നടുക്കായി പോലീസ് ജീപ്പും ആള്‍ക്കാരും നില്‍ക്കുന്നുണ്ട് റോഡിന് ഇരുവശവും പാടമാണ് എല്ലാവരും പാടത്തേക്കാണ് നോക്കിനില്‍ക്കുനത്
അവര്‍ക്ക് അരികിലേക്ക് സൈക്കിള്‍
   അടുക്കുംന്തോറും  എന്റെ  ചിന്തകള് പലവഴിക്ക് പോയിതുടങ്ങി
 എന്റെ കണ്ണന് ഒന്നും പറ്റിയിട്ടുണ്ടാവല്ലേ ദൈവമേ എന്ന് മനസ് പറയുന്നുണ്ടായിരുന്നു
പക്ഷെ ദൈവം എന്റെ  പ്രാര്ഥന കേട്ടില്ല എന്ന് തോന്നു
എനിക്ക് പാടത്തേക്ക് ഒറ്റ നോട്ടം നോക്കാനെ കഴിഞ്ഞോള്ളൂ
കുറച്ചു സമയം എന്തു ചെയ്യണം എന്നറിയാതെ ഞാന് പകച്ചു നിന്നു.
എന്തോക്കെയോ പറയാന് ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നുണ്ടായിരുന്നില്ല
ആമ്പല്‍പ്പൂ പൊട്ടിക്കാന് ഇറങ്ങിയതാണെന്നാ തോന്നുന്നേ മണ്ണ് എടുത്ത് നല്ല ആഴമുള്ള സ്ഥലമായിരുന്നു എന്ന്
അരവിന്ദന് മാഷോട് പോലീസുകാന് പറയുന്നുണ്ടായിരുന്നു
 ആ ആമ്പല്‍പ്പൂവിനുവേണ്ടി കാത്തിരിക്കുന്ന സുഭദ്രയെ കുറച്ചാലോചിച്ചു
ഞാന് അവളോട് എന്ത് പറയും നിനക്കു തരാനുള്ള ആമ്പലിനായ്
അവന്‍  നിന്നെ തനിച്ചാക്കി യാത്രപോയെന്നോ
അതോ ഇനി ഒരിക്കലും ആമ്പല്‍പ്പൂവുമായി അവന്  നിന്നെ കാണാന്‍ വരില്ലെന്നോ
 അറിയില്ല എന്ത്പറയണമെന്ന് എനിക്കറിയില്ല മനസ് തകരുന്നതുപോലെ
 എന്റെ  മനസ് മുഴുവന് അവനെ കാത്തിരിക്കുന്ന സുഭദ്ര യുടെ മുഖമാണ് കണ്ണന്റെ വേര്പാട് അവള് അറിഞ്ഞുകാണുമോ
അറിഞ്ഞാല് എന്താണ് സംഭവിക്കാ എന്ന്  എന്നിക്കാലോജിക്കുവാനെ കഴിയുമായിരുന്നില്ല ചിലപ്പോള് അവളുടെ മാനസിക നിലതന്നെതെറ്റാം എനിക്ക് ദൈവത്തിന് ഭ്രാന്ത് പിടിച്ച പോലെ തോന്നി എന്തിന്ന് ദൈവമേ ഈ കൂരത എടുക്കാമായിരുന്നില്ലേ എന്റെ  ജീവന് എന്നിട്ടെങ്കിലും എന്റെ കണ്ണനെ
ഞാന് അരവിന്ദന് മാഷിന്റെ   കൈ  മുറുകെ പിടിച്ചു ആ കൈ മരവിച്ചിരിക്കുന്നതുപോലെ തോന്നി  കാരണം  മാഷിക്ക് അവന് മകനെപ്പോലെ ആയിരുന്നു വിവരം അറിഞ്ഞ് സ്കൂളില്നിന്ന് കുട്ടികള് വന്നുതുടങ്ങിയിരുന്നു പക്ഷെ ആ രംഗം   എന്റെ എല്ലാ നിയന്ത്രണങ്ങളും തെറ്റിച്ചു അതിനിടയില്  കണ്ണന്റെ  നിശ്ചലമായ ശരീരത്തെത്തനെ തറപ്പിച്ച് നോക്കി ആ  വേര്പാടിന്റെ  കൊടുങ്കാറ്റ് മന്നസിലടക്കാന്‍ കഴിയാതെ  കരഞ്ഞ്തളര്ന്ന മുഖവുമായി സുഭദ്ര  അവളെ നിയന്ത്രിക്കാന്  വളരെ പാടുപെടുന്നുണ്ടായിരുന്നു റീന

അപ്പോഴേക്കും  ആളുകളും പോലീസും കൂടി കണ്ണനെ വെള്ളത്തില് നിന്ന് കയറ്റി കിടത്തി അവന്‍െറ ശരീരത്തില്‍ ചുറ്റിപ്പിടിച്ചിരുന്ന ആമ്പല്‍ വള്ളിയും കൂടെ അവന്‍ മരണവെപ്രാളത്തിനിടയിലും അവന്‍െറ പിയതമക്കായ് മുറുകെ പിടിച്ച ആമ്പല്‍പ്പൂവും എടുത്തുകളഞ്ഞു
  കരക്ക് കയറ്റിയപ്പോ ഞാന്‍  സുഭദ്രയെനോക്കി   അവള്‍  അവനെ തന്നെ   ഉറ്റുനോക്കി അവളുടെ കണ്ണുകള്‍ കലങ്ങുന്നതും മുഖം  നിറം മാറി അവള് എന്തിനോവേണ്ടി മുന്നിലേക്ക് കുതിക്കാന് ശ്രമിച്ചു പക്ഷെ റീന അവളെബലമായിത്തന്നെ പിടിച്ചു  എന്റെ  മനസ് തകരുന്നപോലെ എനിക്കവിടെനിന്ന് എങ്ങോട്ടെങ്കിലും ഓടിപോകണമെന്നുണ്ട്  പക്ഷെ  സാധിക്കുന്നില്ല അപ്പോഴെക്കും മൃതദേഹം ആബുലൻസിലേക്ക് കയറ്റി അരവിന്ദന്‍മാഷും കുടെ കയറി
  മൃതദേഹവുമായി ആബുലൻസ് പോകുന്നത് കണ്ണീരോടെ ഞാന്‍ നോക്കിനിന്നു അപ്പോഴാണ് റീനയുടെ വിളി
 ദൈവമേ സുഭദ്ര
ഞാന്‍ നോക്കുമ്പോള്‍
 അവന്‍െറ കൈയ്യില്‍ നിന്ന് അവര്‍ എടുത്തുകളഞ്ഞ   ആമ്പല്‍പ്പൂവിനുവേണ്ടി    ഒരു ഭ്രാന്തിയേപ്പോലെ   തിരയുകയായിരുന്നു അവള്‍  

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്വാതന്ത്യം

                                                                   സ്വാതന്ത്യം ബസില് ഇരിക്കുമ്പോള്‍  ഉച്ചത്തില്‍  ഉള്ള ആ പ്രസഗം കേട്ടത് ചുമ്പന സമരത്തെ അനുകൂലിച്ച് ആണ് ആള്‍ സംസാരിക്കുന്നത് ഇപ്പോ അളുകള്‍ക്ക്  സംസാരവിഷയം ചുമ്പന സമരം ആണല്ലോ കുറച്ച് പേര് അവരുടെ എന്തോ സ്വാര്ഥലാഭത്തിനു വേണ്ടി ഉണ്ടാക്കിയ ചുമ്പനസമരം അതിനെ അനുകൂലിച്ചും പ്രതിരോധിച്ചും കുറേ ആളുകളും അതില് ബലിയാടുകള് ആകുന്നതോ കുറേ യുവതീ യുവാക്കളും ആ വായതോരാതെ സംസാരിക്കുന്ന ആളെ എനിക്ക് അറിയാം അയാളുടെ മകള് എന്‍െറ സഹോദരിയുടെ കൂടെ ആണ് പഠിക്കുന്നത് അങ്ങനെ പലപ്പോഴും കണ്ടു പരിചയം ഉണ്ട് മൈക്ക് കിട്ടിയ സന്തോഷത്തിലാണെന്ന് തോന്നുന്നു അദേഹം കസറുകയാണ് സ്ത്രീ  പുരുഷനും ഇവിടെയും ഇരിക്കാനും സംസാരിക്കാനും അനുവാദമില്ലാത്ത നാടാണോ ഇതെന്നും സദാചാര പോലീസിനെ നിലക്ക് നിര്ത്തണമെന്നുമൊക്കെ നല്ല ഉച്ചത്തില് വെച്ച് കാച്ചുന്നുണ്ട് ഇഷ്ട്ടന് എന്തായാലും മുഴുവന് കേള്‍ക്കാന്‍ കഴിഞ്ഞില്ല അതിന് മുന്‍പ്  ബസ് എടുത്തു  വീട്ടില് എത്തുമ്പോള് സമയം 6 മണി പുറത്ത് ചെരുപ്പ് ഊരി വെക്കുമ്പോള് പ്രിയയുടെ ചെരുപ്പ് കാണാനില്ല  ഇത്ര സമയം ആയിട്ടും അവള്‍ വന്നിട്ടില്ലേ മനസില് ഒരു ആ
നാളെ തൃശൂർ പൂരമാ ചരിത്രവും ചൈതന്യവും കൂടികലർന്ന പുരം കൺമുന്നിലെത്തി കേരളത്തിലുള്ള എന്റെ വംശത്തിലെ ഏതൊരു കൊമ്പന്നും അവിടെ അണിഞ്ഞൊരുങ്ങി നെറ്റിപ്പട്ടവും കെട്ടി ഇലിഞ്ഞിത്തറമേളം ഒന്ന് കാതോർത്ത് നിൽക്കാൻ ആഗ്രഹിക്കുന്ന ദിവസം പൂരം എന്നാൽ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും വെടിക്കെട്ടും എല്ലാം ആസ്വദിച്ച് എത്രയോ ചന്തവും ആകാരഭംഗിയുമുള്ള ഞങ്ങളുടെ പൂർവ്വികൻമ്മാർ സ്വർണ്ണക്കുമിളകൾ പതിച്ച നെറ്റിപ്പട്ടവും കെട്ടി തലയെടുപ്പോടെ നിൽക്കുന്നത് കാണുമ്പോൾ ഞങ്ങളിൽ പലർക്കും അസൂയ തോന് നാറുണ്ട് എന്നത് സത്യം നാടും നഗരവും ജാതി മത ഭേദമന്യ പൂരം കൂടാനും ഞങ്ങളെക്കാണാനും ശക്തന്റെ മണ്ണിലേക്ക് ഒഴുകി എത്തുന്ന ദിവസം മoത്തിൽ വരവിന്റെ പഞ്ചവാദ്യവും ഇലഞ്ഞിത്തറയിലെ പാണ്ടിമേളവും മതിമറന്ന് നുകരുമ്പോൾ ഓടിക്കളിച്ചു നടന്ന കാടും പിരിഞ്ഞ മാതാപിക്കളെ കുറിച്ചുമുള്ള വേദനയും മനസിൽ നിന്ന് ഇത്തിരി നേരത്തേക്ക് മറന്ന് പോകും<br> വെന്തുരുകുന്ന വേനലിലും സർവൈശ്വര്യങ്ങളുടെയും ദേവനായ വടക്കുംനാഥന്റെ മുന്നിൽ ഇരുവിഭാഗത്തുമായി അണിനിരക്കുമ്പോൾ ക്ഷീണം മറന്ന് ചെവിയാട്ടി തലകുലുക്കി താളം പിടിക്കും പിന്നെ പൂരപ്രേമികളുടെ പൃദയം കവരുന്ന കുട
                                                         കാലചക്രം  ഉരുളുംപോള്‍ ഓർമ്മകളിലേക്ക് തിരിച്ച് നടക്കാൻ എന്നും എനിക്ക് ഇഷ്ടം ഗൃഹാതുരത്വം ഉള്ള ഒരു പിടി ഓർമ്മകൾ എന്നും  എന്‍െറ  കൂട്ട് പുതിയ കാലത്തിനൊപ്പം നടക്കുമ്പോളും മനസ് പഴമയിൽ തങ്ങിനിൽക്കുന്നു സ്വന്തം ഗ്രാമത്തിന്റെ ഓർമ്മകൾ ആ ഓർമ്മകളിലൂടെ ചിലപ്പോൾ ഒരു പിന്നോട്ട് നടത്തം  പിന്നെ ഇത് പറയാൻ ഉളള കാര്യം ഞാൻ ഇന്ന് ഫേസ് ബുക്കിൽ കണ്ട ഒരു കുളം തെങ്ങിൻ തോപ്പുകൾക്കിടയിൽ സുന്ദരമായ പച്ചയും നീലയും നിറത്തിൽ നിറഞ്ഞ് കിടക്കുന്ന സാമാന്യം വലിപ്പമുള്ള ഒരു കുളം അറബിക്കടലും കിഴക്ക് കനോലിക്കനാലും കാവൽ നിൽക്കുന്ന ചെന്ത്രാപ്പിന്നിയെന്ന എന്‍െറ  ഗ്രാമത്തിലും ഒരുപാട് കുളങ്ങൾ ഉണ്ടായിരുന്നു, ഒരു ചാടികുളിയും നീന്തലുമില്ലാതെ കൗമാരത്തിലെ ഒരോ ദിവസവും തുടങ്ങാറില്ല തോർത്തുമുണ്ട് ഉടുത്ത് കാലുകൾ വെള്ളത്തിലേക്ക് പാദമൂന്നുമ്പോൾ ഒരു കുളിര് കാല് മുതൽ തലവരെ അരിച്ച് കയറും ഓർക്കുമ്പോൾ ശരീരത്തിലെ രോമകൂപങ്ങൾ ഇപ്പോഴും ഉണർനെഴുന്നേൽക്കുന്നു ഒരോ ദിവസത്തെ കുളിയും ഞങ്ങൾക്ക് ഉത്സവങ്ങളായിരുന്നു സമപ്രായക്കാർ മുതൽ തലമുതിർന്നവർ വരെ ഒരുമിച്ച് ഒരു കുളി മുങ്ങാംകുഴിയിട്ടും വെട്ടിമറ