ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫ്രണ്ട് റിക്വസ്റ്റ്

ഒരു നല്ല സുഹൃത്ത് ദൈവത്തിന്റെ വരദാനമാണ് അതു പോലെ നാം മറ്റുള്ളവർക്ക് നല്ല സുഹൃത്താക്കണമെങ്കിൽ നമ്മുക്ക് ദൈവത്തിന്റെ അനുഗ്രഹം വേണമെന്ന് വിചാരിക്കുന്നയാളാണ് ഞാൻ അതു പോലെ എല്ലാവരുടെയും നല്ല സുഹ്യതയി എന്നും തുടരണമെങ്കിൽ എല്ലവരുമായി എപ്പോഴും ആശയ വിനിമയം നടത്തണം അതിനാണ് ഞാൻ ആദ്യമായി ഫേസ് ബുക്കുമായി അടുപ്പം കൂടിയത് അടുപ്പം കുടിയ സമയത്ത് സർവ്വ സമയത്തും ആ കുന്തത്തിൽ നിന്ന് ഇറങ്ങാറില്ല അറയുന്നവർക്കെല്ലാം ഫ്രണ്ട് റിക്വസ്റ്റ് കൊടുക്ക എന്നതാണ് പണി എന്റെ പഞ്ചായത്തിലും അടുത്ത പഞ്ചായത്തുകളിലും സംസ്ഥാന കേന്ദ്ര തലത്തിലും വരെ ഞാൻ അറിയപ്പെടാത്തതു കൊണ്ട് അങ്ങോട്ട് കയറി മുട്ടുകയാണ് പതിവ് ചിലപ്പോൾ അറിയുന്നവർ സ്വീകരിക്കും അല്ലാത്തവർ ഈ വഴിക്ക് തിരിഞ്ഞു നോക്കുക പോലുമില്ല എങ്കിലും ഞാൻ നിരാശനാകാറില്ല പണി തുടർന്നു കൊണ്ടേയിരിക്കും അങ്ങനെ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പരിചയപ്പെട്ടവരും ഒപ്പം പഠിച്ചവരും കണ്ടു പരിചയമുള്ളവരും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുമായി ഒരിപാട് പേർ എന്റെ കൂട്ടുകാരായി ചിലർ കണ്ടിട്ടും കാണാത്ത പോലെ മാറി നിന്നു ചിലർ അങ്ങനെയാണ് അവർ എന്റെ കൂട്ടുകാരാകണം എന്ന് ഞാൻ വാശി പിടിച്ചിട്ട്
നാളെ തൃശൂർ പൂരമാ ചരിത്രവും ചൈതന്യവും കൂടികലർന്ന പുരം കൺമുന്നിലെത്തി കേരളത്തിലുള്ള എന്റെ വംശത്തിലെ ഏതൊരു കൊമ്പന്നും അവിടെ അണിഞ്ഞൊരുങ്ങി നെറ്റിപ്പട്ടവും കെട്ടി ഇലിഞ്ഞിത്തറമേളം ഒന്ന് കാതോർത്ത് നിൽക്കാൻ ആഗ്രഹിക്കുന്ന ദിവസം പൂരം എന്നാൽ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും വെടിക്കെട്ടും എല്ലാം ആസ്വദിച്ച് എത്രയോ ചന്തവും ആകാരഭംഗിയുമുള്ള ഞങ്ങളുടെ പൂർവ്വികൻമ്മാർ സ്വർണ്ണക്കുമിളകൾ പതിച്ച നെറ്റിപ്പട്ടവും കെട്ടി തലയെടുപ്പോടെ നിൽക്കുന്നത് കാണുമ്പോൾ ഞങ്ങളിൽ പലർക്കും അസൂയ തോന് നാറുണ്ട് എന്നത് സത്യം നാടും നഗരവും ജാതി മത ഭേദമന്യ പൂരം കൂടാനും ഞങ്ങളെക്കാണാനും ശക്തന്റെ മണ്ണിലേക്ക് ഒഴുകി എത്തുന്ന ദിവസം മoത്തിൽ വരവിന്റെ പഞ്ചവാദ്യവും ഇലഞ്ഞിത്തറയിലെ പാണ്ടിമേളവും മതിമറന്ന് നുകരുമ്പോൾ ഓടിക്കളിച്ചു നടന്ന കാടും പിരിഞ്ഞ മാതാപിക്കളെ കുറിച്ചുമുള്ള വേദനയും മനസിൽ നിന്ന് ഇത്തിരി നേരത്തേക്ക് മറന്ന് പോകും<br> വെന്തുരുകുന്ന വേനലിലും സർവൈശ്വര്യങ്ങളുടെയും ദേവനായ വടക്കുംനാഥന്റെ മുന്നിൽ ഇരുവിഭാഗത്തുമായി അണിനിരക്കുമ്പോൾ ക്ഷീണം മറന്ന് ചെവിയാട്ടി തലകുലുക്കി താളം പിടിക്കും പിന്നെ പൂരപ്രേമികളുടെ പൃദയം കവരുന്ന കുട

നഷ്ടപ്പെടലുകൾ

                        നഷ്ടപ്പെടലുകൾ കാലം കൺമുന്നിലൂടെ എത്ര വേഗം അണ് കടന്ന് പോകുന്നത് കാലത്തിൻ്റെ കുത്തൊഴുക്കിൽ എൻ്റെ ഗ്രാമത്തിൻ്റെ മുഖഛായ തന്നെ മാറിയിരിക്കുന്നു പണ്ട് ഈ വഴിയെ അച്ചൻ്റെ കൈയ്യും പിടിച്ച് ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഈ വഴിക്ക് ഇരു വശവും ഇsതൂർന്ന് നിൽക്കുന്ന മരങ്ങൾ ആയിരുന്നു അതിൽ നിറയെ പലതരത്തിൽഉള്ള പക്ഷികളും  അന്ന് ഉണ്ടായിരുന്ന മരങ്ങൾ പലതും മുറിച്ച് മാറ്റിയിരിക്കുന്നു ഒരു പാട്ട് ദൂരം നടന്ന് എത്തിയ കാരണം ശരീരം മുഴുവൻ വിയർത്തിരിക്കുന്നു എങ്കിലും പരന്ന് പന്തലിച്ച് കിടക്കുന്ന ആൽമരത്തിൻ്റെ തണലിലേക്ക് നിന്നപ്പോൾ ചൂടിൻ്റെ ആധ്യക്യം ഒലിച്ചുപോയപോയി അത്  പണ്ട് മുതൽ അങ്ങനെ ആണ് ഈ  ആൽ മരത്തിൻ്റെ ചുവട്ടിൽ എത്തിയാൽ മനസിനും ശരീരത്തിനും ഒരു ഊർജം കിട്ടുന്ന പോലെയാണ് അതിന് ഒരു കാരണം മുന്നിൽ ഒരു നാടിന് മുഴുവൻ ഐെശ്വര്യ ചൊരിയുന്ന ക്ഷേത്രമാണ് കുട്ടിക്കാലത്ത് ഇവിടെ എന്നും വരുമായിരുന്നു എൻ്റെ ജീവിതത്തിൻ്റെ ഒരു പാട് ഉയർച്ചക്ക് പ്രേരണാ ശക്തി ആയത് ഇവിടത്തെ ദേവൻ ആണ്    പണ്ട് ഇവിടെ വന്നിരിക്കുമ്പോ കണ്ണിന് പച്ചപ്പ് സമ്മാനിച്ചു കൊണ്ട് ക്ഷേത്രത്തിന് ഇരുവശവും കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെൽപ്