ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
നാളെ തൃശൂർ പൂരമാ ചരിത്രവും ചൈതന്യവും കൂടികലർന്ന പുരം കൺമുന്നിലെത്തി കേരളത്തിലുള്ള എന്റെ വംശത്തിലെ ഏതൊരു കൊമ്പന്നും അവിടെ അണിഞ്ഞൊരുങ്ങി നെറ്റിപ്പട്ടവും കെട്ടി ഇലിഞ്ഞിത്തറമേളം ഒന്ന് കാതോർത്ത് നിൽക്കാൻ ആഗ്രഹിക്കുന്ന ദിവസം പൂരം എന്നാൽ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും വെടിക്കെട്ടും എല്ലാം ആസ്വദിച്ച്
എത്രയോ ചന്തവും ആകാരഭംഗിയുമുള്ള ഞങ്ങളുടെ പൂർവ്വികൻമ്മാർ സ്വർണ്ണക്കുമിളകൾ പതിച്ച നെറ്റിപ്പട്ടവും കെട്ടി തലയെടുപ്പോടെ നിൽക്കുന്നത് കാണുമ്പോൾ ഞങ്ങളിൽ പലർക്കും അസൂയ തോന്നാറുണ്ട് എന്നത് സത്യം
നാടും നഗരവും ജാതി മത ഭേദമന്യ പൂരം കൂടാനും ഞങ്ങളെക്കാണാനും ശക്തന്റെ മണ്ണിലേക്ക് ഒഴുകി എത്തുന്ന ദിവസം മoത്തിൽ വരവിന്റെ പഞ്ചവാദ്യവും ഇലഞ്ഞിത്തറയിലെ പാണ്ടിമേളവും മതിമറന്ന് നുകരുമ്പോൾ ഓടിക്കളിച്ചു നടന്ന കാടും പിരിഞ്ഞ മാതാപിക്കളെ കുറിച്ചുമുള്ള വേദനയും മനസിൽ നിന്ന് ഇത്തിരി നേരത്തേക്ക് മറന്ന് പോകും<br>
വെന്തുരുകുന്ന വേനലിലും സർവൈശ്വര്യങ്ങളുടെയും ദേവനായ വടക്കുംനാഥന്റെ മുന്നിൽ ഇരുവിഭാഗത്തുമായി അണിനിരക്കുമ്പോൾ ക്ഷീണം മറന്ന്
ചെവിയാട്ടി തലകുലുക്കി താളം പിടിക്കും പിന്നെ പൂരപ്രേമികളുടെ പൃദയം കവരുന്ന കുടമാറ്റവും ഞങ്ങൾക്ക് മുകളിൽ വർണക്കുടകളുടെ ആറാട്ടാണ് പിന്നെ മാനത്തെ കരിമരുന്നിന്റെ വർണ്ണചിത്രങ്ങൾ തെളിയും കതിനകളുടെ കൂട്ടപ്പൊരിച്ചലിൽ
ഞങ്ങളുടെ മനസ് ഒന്ന് പതറുമെങ്കിലും ഭഗവതിമാരെ മനസിൽ വിചാരിച്ച് കണ്ണടച്ച് നിൽക്കും &apos;പിന്നെ പിറ്റേന്ന് തട്ടകത്ത് നിവാസികളുടെ പകൽ പൂരവും പൂരക്കഞ്ഞിയും കഴിച്ച് ഓരോ പുര പ്രേമിയും പുര നഗരിയിൽ നിന്ന് മടക്കയാത്ര അരംഭിക്കുന്നോൾ അടുത്ത പൂരത്തിനായി ഞങ്ങളും കാഴ്ച്ചയുടെയും സൗന്ദര്യത്തിന്റെയും ഓർമ്മകൾ മനസിൽ നിറച്ച് കാത്തിരിക്കും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്വാതന്ത്യം

                                                                   സ്വാതന്ത്യം ബസില് ഇരിക്കുമ്പോള്‍  ഉച്ചത്തില്‍  ഉള്ള ആ പ്രസഗം കേട്ടത് ചുമ്പന സമരത്തെ അനുകൂലിച്ച് ആണ് ആള്‍ സംസാരിക്കുന്നത് ഇപ്പോ അളുകള്‍ക്ക്  സംസാരവിഷയം ചുമ്പന സമരം ആണല്ലോ കുറച്ച് പേര് അവരുടെ എന്തോ സ്വാര്ഥലാഭത്തിനു വേണ്ടി ഉണ്ടാക്കിയ ചുമ്പനസമരം അതിനെ അനുകൂലിച്ചും പ്രതിരോധിച്ചും കുറേ ആളുകളും അതില് ബലിയാടുകള് ആകുന്നതോ കുറേ യുവതീ യുവാക്കളും ആ വായതോരാതെ സംസാരിക്കുന്ന ആളെ എനിക്ക് അറിയാം അയാളുടെ മകള് എന്‍െറ സഹോദരിയുടെ കൂടെ ആണ് പഠിക്കുന്നത് അങ്ങനെ പലപ്പോഴും കണ്ടു പരിചയം ഉണ്ട് മൈക്ക് കിട്ടിയ സന്തോഷത്തിലാണെന്ന് തോന്നുന്നു അദേഹം കസറുകയാണ് സ്ത്രീ  പുരുഷനും ഇവിടെയും ഇരിക്കാനും സംസാരിക്കാനും അനുവാദമില്ലാത്ത നാടാണോ ഇതെന്നും സദാചാര പോലീസിനെ നിലക്ക് നിര്ത്തണമെന്നുമൊക്കെ നല്ല ഉച്ചത്തില് വെച്ച് കാച്ചുന്നുണ്ട് ഇഷ്ട്ടന് എന്തായാലും മുഴുവന് കേള്‍ക്കാന്‍ കഴിഞ്ഞില്ല അതിന് മുന്‍പ്  ബസ് എടുത്തു  വീട്ടില് എത്തുമ്പോള് സമയം 6 മണി പുറത്ത് ചെരുപ്പ് ഊരി വെക്കുമ്പോള് പ്രിയയുടെ ചെരുപ്പ് കാണാനില്ല  ഇത്ര സമയം ആയിട്ടും അവള്‍ വന്നിട്ടില്ലേ മനസില് ഒരു ആ
                                                         കാലചക്രം  ഉരുളുംപോള്‍ ഓർമ്മകളിലേക്ക് തിരിച്ച് നടക്കാൻ എന്നും എനിക്ക് ഇഷ്ടം ഗൃഹാതുരത്വം ഉള്ള ഒരു പിടി ഓർമ്മകൾ എന്നും  എന്‍െറ  കൂട്ട് പുതിയ കാലത്തിനൊപ്പം നടക്കുമ്പോളും മനസ് പഴമയിൽ തങ്ങിനിൽക്കുന്നു സ്വന്തം ഗ്രാമത്തിന്റെ ഓർമ്മകൾ ആ ഓർമ്മകളിലൂടെ ചിലപ്പോൾ ഒരു പിന്നോട്ട് നടത്തം  പിന്നെ ഇത് പറയാൻ ഉളള കാര്യം ഞാൻ ഇന്ന് ഫേസ് ബുക്കിൽ കണ്ട ഒരു കുളം തെങ്ങിൻ തോപ്പുകൾക്കിടയിൽ സുന്ദരമായ പച്ചയും നീലയും നിറത്തിൽ നിറഞ്ഞ് കിടക്കുന്ന സാമാന്യം വലിപ്പമുള്ള ഒരു കുളം അറബിക്കടലും കിഴക്ക് കനോലിക്കനാലും കാവൽ നിൽക്കുന്ന ചെന്ത്രാപ്പിന്നിയെന്ന എന്‍െറ  ഗ്രാമത്തിലും ഒരുപാട് കുളങ്ങൾ ഉണ്ടായിരുന്നു, ഒരു ചാടികുളിയും നീന്തലുമില്ലാതെ കൗമാരത്തിലെ ഒരോ ദിവസവും തുടങ്ങാറില്ല തോർത്തുമുണ്ട് ഉടുത്ത് കാലുകൾ വെള്ളത്തിലേക്ക് പാദമൂന്നുമ്പോൾ ഒരു കുളിര് കാല് മുതൽ തലവരെ അരിച്ച് കയറും ഓർക്കുമ്പോൾ ശരീരത്തിലെ രോമകൂപങ്ങൾ ഇപ്പോഴും ഉണർനെഴുന്നേൽക്കുന്നു ഒരോ ദിവസത്തെ കുളിയും ഞങ്ങൾക്ക് ഉത്സവങ്ങളായിരുന്നു സമപ്രായക്കാർ മുതൽ തലമുതിർന്നവർ വരെ ഒരുമിച്ച് ഒരു കുളി മുങ്ങാംകുഴിയിട്ടും വെട്ടിമറ