ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂലൈ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
   വില്‍ക്കാനുണ്ട് മരുഭൂമിയിലെ സ്വപ്നങ്ങള്‍ നോക്കിയാല്‍ അറ്റം കാണാന്‍ കഴിയാത്ത മരുഭൂമി. ഈ മരുഭൂമിക്ക് 20 വര്‍ഷത്തിനിടക്ക് ഒരു മാറ്റവും വന്നിട്ടില്ല. അവിടെ അവിടെ ആയി ഒന്നു രണ്ട് പുതിയ കമ്പനികള്‍ വന്നതല്ലാതെ എല്ലാം പഴയപോലെ. മാറ്റം വന്നത് എനിക്കാണെന്ന് തോന്നുന്നു. താടിയിലും മുടിയിലും നരകള്‍ വീണ് തുടങ്ങിയിരിക്കുന്നു. നീണ്ട 20 വര്‍ഷങ്ങള്‍ ഈ മരുഭൂമിയില്‍ കൂട്ടില്‍ ഇട്ടു വളര്‍ത്തുന്ന മ്യഗങ്ങള്‍ക്കും ഉണ്ടാകും എന്ന് തോന്നുന്നു ഇതിലും സ്വാതന്ത്യം. ജീവിതത്തിനോട് തന്നെ വെറുപ്പ് തോന്നാറുണ്ട് ചിലപ്പോ. പക്ഷെ നാട്ടിലെ അവസ്ഥ ഓര്‍ക്കുമ്പോള്‍ എല്ലാം സഹിക്കും. നാട്ടില്‍ നിന്ന് വിസ കിട്ടിയപ്പോ മനസ്സില്‍ എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരുന്നു എന്നോ. എല്ലാം നടക്കാത്ത സ്വപ്നങ്ങള്‍ ആയി എന്നു മാത്രം. വിമാനത്താവളത്തില്‍ എന്നെ കൊണ്ടുവിടാന്‍ വന്ന അച്ഛന്റെ മുഖത്തെ അന്നത്തെ സന്തോഷം പിന്നെ ഒരു തിരിച്ചു വരവിലും ഞാന്‍ കണ്ടില്ല. കാരണം ഓരോ തിരിച്ചു വരവിലും വീണ്ടും വീണ്ടും കടക്കാരനായിട്ടായിരുന്നു മടക്കം. നാട്ടില്‍നിന്ന് വന്ന്‌പെട്ടത് ഷാര്‍ജയിലെ ഒരു മരുഭൂമിയില്‍. നാട്ടിലുള്ള സുഹൃത്ത് വിസ തരുമ്പോ പറഞ്ഞ സുന്ദര വ
        ‘പരേതാത്മാക്കള്‍ക്ക് ‘ ഫോണ്‍  നിർത്താതെ    അടി ക്കാന്‍ തുടങ്ങിയിട്ട് കുറേ നേരം ആയി എടുത്തപ്പോള്‍ അങ്ങേ തലക്കല്‍ അങ്ങ് ദുബായില്‍ ഉള്ള മകനാണ് മാസത്തില്‍ രണ്ടോ മൂന്നോ തവണയേ വിളിക്കുക യുള്ളൂ   ഇപ്പോ അവസാനം വിളിച്ചിട്ട് അധിക ദിവസം ആയിട്ടും ഇല്ല എന്താണാവോ പെട്ടെന്ന്.. ”അച്ഛാ ഞാനാ അമ്മക്ക് എങ്ങനെ ഉണ്ട് അസുഖം കുറവില്ലേ ?പിന്നെ ഞാന്‍ വിളിച്ചത് എനിക്ക് ഈ അവധിക്കും നാട്ടിലേക്ക് വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല ഇവിടെ നല്ല ജോലി തിരക്കാ, പിന്നെ പിളേരുടെ പഠിപ്പും മുടങ്ങും.. പിന്ന നമ്മുടെ നാട്ടിലെ സ്ഥലവും വീടും വില്‍ക്കാം എന്നു വിചാരിക്കുന്നു അത് അങ്ങനെ വെറുതെ കിടന്നിട്ട് ഒരു കാര്യവും ഇല്ലല്ലോ എന്നാ അവള്‍ പറയുന്നത്. പിന്നെ അത് വിറ്റിട്ട് കിട്ടുന്ന പൈസകൊണ്ട് എന്നെ പഠിപ്പിക്കാന്‍ അച്ഛന്‍ ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ ബാക്കി ഉള്ളത് തീര്‍ക്കാം ബാക്കി ഉണ്ടെങ്കില്‍ ഇവിടെ ഒരു ഫാറ്റ് വാങ്ങാം എന്ന് വിചാരിക്കുന്നു ബാങ്കിലേക്ക് ഒരു ഇരുപതിനായിരം രൂപ അയച്ചിട്ട് ഉണ്ട് ആവശ്യം വരുകയാണെങ്കില്‍ എടുത്തോ പിന്നെ ഞാന്‍ വെക്കുന്നു. ഒാഫീസില്‍ പോകാന്‍ നേരം ആയി. അമ്മയോട് പറഞ്ഞോ..” ആരാ ? നിന്‍െറ പുന