ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫെബ്രുവരി, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു ആമ്പല്‍പ്പൂ പ്രണയം

അവന്‍ ആമ്പല്‍പ്പൂവും പിടിച്ച്   സകൂളിന്റെ പടിയും കടന്ന് വരുന്നത് ഞാന്‍   കണ്ടു എന്നും അവന്‍  ഒരു ആമ്പല്‍പ്പൂവുമായേ സ്ക്കൂളില് വരാറ് അത് അവള്‍ക്കുള്ളതാണ്  സുഭദ്രക്ക്  അവള്‍ക്ക്  മാത്രം  അവള്ക്ക് ആമ്പല് വളരെ ഇഷ്ടമായിരുന്നു  ഞാന് പലപ്പോഴും അവനോട് ചോദിച്ചിട്ടുണ്ട്  ടാ നീ എന്തിനാ ഈ കാലത്ത് ഈ പാടത്തൊക്കെ നടന്ന്  ഇതൊക്കെ പറച്ച് കൊണ്ടുവന്ന് കൊടുക്കാന്‍ അപ്പോ അവന് പറയുന്ന ഒരുകാര്യമുണ്ട്   ടാ നിന്നക്കറിയില്ല  ഞാന് അവളുടെ അടുത്തേക്ക് ചെന്ന്  ഇത്   കൊടുക്കുന്നനേരം  നിറപുഞ്ചിരിയോടെ ഇരു കൈകള്‍ നീട്ടി എന്റെ കൈയ്യില്‍ നിന്നും  ഇത്  വാങ്ങുമ്പോള്‍   അവളുടെ മുഖം  കാണണം എന്ത് ഭംഗിയാണെന്ന് അറിയാമോ  അപ്പോള്‍ അവള്‍ പറഞ്ഞറിയിക്കുവാനാവാത്ത സ്നേഹത്തിന്റെ കുത്തൊഴുക്കിലായിരിക്കും അവള്‍ക്ക്  വേണ്ടിയാണ് ഞാന് ആമ്പല്‍പ്പൂവിനെ സ്നേഹിച്ചുതുടങ്ങിയത്  അത് കൊണ്ട് നിങ്ങള് എന്തൊക്കെ പറഞ്ഞാലും ഞാന് ഇനിയും കൊടുക്കും പിന്നീടൊരിക്കലും ഞങ്ങള് അവനോട്  ആമ്പല്‍പ്പൂവിനെ കുറിച്ച്  പറയാറില്ല  അവള്‍ അവന്റെ  ജീവിതത്തിലെ വസന്തമാകുനത് ഞങ്ങള് കണ്ടു   അവളുടെ മനസിലെ ഇഷ്ടം അവള്‍ പറഞ്ഞതുമില്ല  അവന്  അവളോട് ഉള്ള തീരാത്ത പ്രണയത്തെ

ആ ലോകം

ഉച്ചക്ക് പുറത്ത് ബഹളം കേട്ടാണ് ഊണ് കഴിക്കുകയായിരുന്ന ഞാന് വീടിന് പുറത്തിറങ്ങിയത് അപ്പോ അതാ നില്ക്കുന്നു അച്ചന്നും അമ്മയും കയ്യില് വടിയൊക്കെ ആയിട്ടാ നില്പ്പ് എന്താ കാര്യം എന്നറിയാന് ചെന്നപ്പോള് ഉണ്ട്  അച്ചന് നീ ആ കല്ല് ഒന്ന് എടുത്ത് മാറ്റിനോക്ക് അതിനടിയില് പാമ്പോ മറ്റോ ഉണ്ട്  അമ്മ എന്തോ വാല് കണ്ടു എന്നാപറയുന്നേ എന്തായാലും പാമ്പിനെ എനിക്ക് പണ്ടെ പേടിയാ ഞാന് പാമ്പിനെ കണ്ട് ഓടിയോടത്ത് ഇതുവരെ പുല്ല് മുളച്ചിട്ടില്ലാ എന്നാ പിള്ളേര് പറയിണത് എന്നാലും വീട്ടില് ഞാന് മോശമാകരുതല്ലോ എന്ന് വിചാരിച്ച് കാല് കൊണ്ട് കല്ല് ചവിട്ടി ഇട്ടു എന്തായാലും അമ്മക്ക് സന്തോഷമായി കാരണം അമ്മ കണ്ട ആള് അവിടെ ഉണ്ട് ഒരു മഞ്ഞചേര എന്തായാലും ഉള്ളിലെ ഭയം പോയി കാരണം മഞ്ഞചേര കടിക്കാറിലല്ലോ അച്ചന് അതിനെ ഓടിക്കാന് ഉള്ള തയ്യാറിടിപ്പില് ആണ് പെട്ടെന്ന് മനസ് പത്താംതരം മലയാളപാഠത്തിലെ ഭൂമിയുടെ അവകാശികളിലേക്കും കൂടെ വൈക്കം മുഹമ്മദ്  ബഷീറിലേക്കും ഞാന് അച്ചനെ തടഞ്ഞു എന്തിനാ അതിനെ ഓടിക്കുന്നത്  അതിനും ജീവിക്കണ്ടേ എന്തായാലും ചേരയല്ലേ അതവിടെ ഇരുന്നോട്ടെ  അതിന്ന് ഞാന് അതിനെ കൊല്ലാനൊന്നും പറഞ്ഞിലല്ലോ ഓടിക്കാനല്ലേ പറഞ്ഞത്  എന്ന

ഓര്‍മയിലെ ആ ദിവസം

വണ്ടി അടുക്കുന്തോറും പ്രാര്‍ഥന ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു  അത് എന്‍െറ മനസിനെയും കാതുകള്‍ക്കും ഒരു പുതിയ ലോകത്തിലക്ക് കടക്കുന്നത് പോലെ അനുഭവപ്പെട്ടു  കുറേ നാളായി മനസിലുള്ള മോഹമാണ്  ചൂലൂര്  യോഗിനിമാതാ  ബാലികാസദനത്തില്‍  വരണം എന്ന്    പ്രാര്‍ഥന അവസാനിക്കാറായിരിക്കുന്നു  ഇന്ന് നമ്മുടെ സമുഹത്തിനും കുട്ടികള്‍ക്കും നഷ്ടമായിരിക്കുന്ന  പലതും  അവിടത്തെ കുട്ടികളില്‍ എനിക്ക് കാണാന്‍ സാധിച്ചു   പശുക്കളെ പരിപാലിക്കുന്നത് കണ്ടപ്പോള്‍  എനിക്ക് സന്തോഷം തോന്നി   സഹജീവികളെ സ്നേഹിക്കുന്നതോടോപ്പം അന്യജീവജാലങ്ങളെയും സ്നേഹിക്കാന്‍  നമ്മുടെ സമൂഹം മറന്നുതുടങ്ങിയകാലമാണല്ലോ ഇത്  ഭക്ഷണം കഴിക്കാന്നുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു കുട്ടികള്‍ നിലത്ത് പായ വിരിക്കുന്നുണ്ടായിരുന്നു  എന്നെ കണ്ടിട്ടാണെന്ന്  തോന്നുന്നു ഒരു അമ്മ പുറത്തു വന്നു  ഞാന്‍ അന്നത്തെ ദിവസത്തെ ഭക്ഷണത്തിന്‍െറ അനുമതവാങ്ങിരിരുന്നു എന്ന് അവരോട് ഞാന്‍  പറഞ്ഞു   അമ്മ എന്നോട് കയറി ഇരിക്കാന്‍ പറഞ്ഞ് അകത്തേക്ക് പോയി അപ്പോളെക്കും ഒരുകുട്ടി വന്ന് അകത്തേക്ക്  വിളിച്ചു അവിടെ എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ ഉണ്ടായിരുന്നു 

നീ അടുത്ത ജന്‍മത്തിലെങ്കിലും

ചുമരില്‍ ആണിയില്‍ കൊളത്തിയിട്ടിരിക്കുന്ന നാരങ്ങയും മുളകും കണ്ടപ്പോള്‍ ആണ് ഇന്ന് ശനിയാഴ്വച്ചയാണെന്ന് മനസിലായത് പ്രവാസി ജീവിതത്തില്‍ ആഴ്ച്ചയും മാസങ്ങളും അറിയാറില്ലലോ ആ മുളകിലേക്ക് കണ്ണ് ഉടക്കിയപ്പോള്‍ മനസ് കുറച്ച് വര്‍ഷങ്ങള്‍ പുറകിലോട്ട് നടന്നു ഇങ്ങനെ ഒരു ശനിയാഴ്വച്ചയായിരുന്നു  പുഞ്ചിരിക്കുന്ന മുഖവുമായി അവള്‍ എന്‍െറ മനസിലേക്ക് കടന്ന് വന്നത്  ഹൈസ്ക്കുള്‍ പഠനം കഴിഞ്ഞ്  എല്ലാവരെയും പോലെ മുബൈ നഗരത്തിലേക്ക് ചേക്കേറിയിരുന്ന സമയം  അമ്മയുടെ  അനിയത്തിയുടെയും ഭര്‍ത്താവിന്‍െറയും കുടെ  വസായി എന്ന സ്ഥലത്താണ്  താമസം.  നമ്മുടെ പഴയ ത്രശൂര്‍ പട്ടണം പോലെ ഒരു സ്ഥലം ജോലി അവിടെ അടുത്ത് സ്റ്റുഡിയോയില്‍  ഓണര്‍ നാട്ടില്‍ പോയതു കാരണം കുറച്ചു ദിവസമായി കടയില്‍ ഞാന്‍ ഒറ്റക്കാണ് അങ്ങനെ ഒരു ചൊവ്വആഴ്ച്ച  ഹിന്ദി പഠിച്ചുവരുന്ന ഞാന്‍ ഭായി എന്ന വിളി കേട്ടാണ് സിറ്റിങ്ങ് റൂമില്‍ നിന്ന് പുറത്തേക്ക് വന്നത് കൈനിറയെ കമ്പിയില്‍ കോര്‍ത്ത മുളകും നാരങ്ങയുമായി  ഒരു 10 വയസ് പ്രായം വരുന്ന  പെണ്‍കുട്ടി അവള്‍ അത്ര സുന്ദരിയല്ലായിരുന്നു എന്നാലും ആ കണ്ണുകളും നീളമുള്ള മുക്കും അവളെ സുന്ദരി ആക്കിയിരുന്നു  ആകെ പൊടിപിച

ബ്ലാക്കി

പതിവുപോലെ അന്നും നേരം വൈകിയാണ്  ഉറക്കത്തില്‍ നിന്ന് എണിറ്റത്  സാധാരണ അമ്മ വന്ന് വിളിക്കുമ്പോഴാണ് നേരം വെളുത്തത്  അറിയാ പക്ഷെ ഇന്ന് എന്തായാലും അത് വേണ്ടിവന്നില്ല ഞാന്‍ സ്വന്തമായി എണിറ്റു പല്ലുതേക്കല്‍ മഹാമഹത്തിനായി ഞാന്‍ പുറത്തിറങ്ങി ഞാന്‍ ആദ്യം നോക്കിയത് അവനെ ആയിരുന്നു അതിന്ന് അവനെ എങ്ങനെ കാണാനാ അവന്‍ എണിറ്റ് നേരെ പോയിട്ടുണ്ടാകും കിഴക്കേലേക്ക് അവിടെ അവന്‍െറ കളിക്കുട്ടുകാരത്തിയുണ്ട് അവര്‍ ഒരേ പ്രായക്കാരാ  ഒരുമിച്ചു കളിച്ചുവളര്‍ന്നവര്‍ .കാലത്ത് എണിറ്റാല്‍ അവന്‍ അവിടെ പോകും  പിന്നെ അവളെയും കൊണ്ട് ഇവിടെ വരും ഞാന്‍ പറയുന്നത് എന്‍െറ ബ്ലാക്കിയെ പറ്റിയാണ് കേട്ടോ എന്‍െറ സുന്ദരനായ പൂവന്‍കോഴി  ഞാനാ അവന് പേരിട്ടത്  നല്ല കറുത്തിട്ടാ അവന്‍ എല്ലാരും പറയും അവന്‍ കരിങ്കോഴി ആണെന്ന് പക്ഷെ കരിങ്കോഴിയൊന്നുമല്ല  വീട്ടില്‍ കോഴിയില്ലാത്ത കാരണം അമ്മ എവിടെ നിന്നോ മുട്ട വാങ്ങിവിരിയിച്ചതാ പത്ത് മുട്ട വച്ചതില്‍  നാലെണം മാത്രമേ വിരിഞ്ഞോള്ളു മുന്ന് പിടയും പിന്നെ ബ്ലാക്കിയും  ഇടക്ക്  എന്നിക്ക് തോന്നും കോഴികള്‍ക്കിടയില്‍ കറുപ്പിനാണ് അഴകെന്ന് അതിന് കാരണവും ഉണ്ട് അവിടെ അടുത്ത് വീടുകളില്‍ ഉള്ള ഒരു വിധം പ