ഭൗമോപരിതലത്തിന്റെ ഉപഗ്രഹചിത്രങ്ങളുടെ മഹത് സംയോജനം ആയ ഗൂഗിള് മാപ്പ് കണ്ടപ്പോള് എന്നിലെ നാട്ടിന് പുറത്തുകാരന് ഉണര്ന്നു കൈവിരലുകള് കീ ബോഡില് ഇന്ത്യയും കേരളവും കടന്ന് ത്യശൂരില്‍ എത്തി മ്യതുസ്വരത്തില് മൂളിപ്പാട്ടുപാടി തന്റെ പ്രതാപകാലത്ത് പ്രസിദ്ധമായ എടത്തിരുത്തി അങ്ങാടിയിലേക്ക് തന്നിലൂടെ കൊച്ചി കോട്ടപ്പും ചന്തകളിനിന്നും വന്നിരുന്ന കെട്ടുവള്ളങ്ങളെക്കുറിച്ച് പറയാന് കൊതിച്ച് നില്ക്കുന്ന കനോലിക്കനാലിന്നും പടിഞ്ഞാറ് അലറിവിളിക്കുന്ന അറമ്പിക്കടലിന്നും ഇടയിലായി നില്ക്കുന്ന എന്റെ കൊച്ചു ഗ്രാമം എന്റെ ചെന്ത്രാപ്പിന്നി എത്തി നന്മ്മയുടെ ഉറവിടങ്ങള് ആണ് ഗ്രാമങ്ങള് എന്തെങ്കിലും നമ്മുക്ക് നഷ്ടപെടുമ്പോള് ആണ് നാം അതിനെ എത്ര സ്നേഹിച്ചിരുന്നെന്ന് നാം മനസിലാക്കുന്നത് അതുകൊണ്ടാണെന്ന് തോന്നുനു പ്രവാസികള് എന്നും തന്റെ ഗ്രാമത്തെ ഇത്രസ്നേഹിക്കുന്നത് വിതയും കൊയ്ത്തും മെതിയും ഓര്മ്മ മാത്രമായ ഞങ്ങളുടെ പാടങ്ങള് അങ്ങനെ കിടപ്പുണ്ട് വേനല് കാലത്ത് കളിസ്ഥലങ്ങളായും മഴക്കാലത്ത് ചെറുതും വലുതുമായ മീനുകളെ തരുന്ന പുല്ല്മൂടി അരഞ്ഞൊഴിഞ്ഞുകിടക്കുന്ന പാടങ്ങള് എന്നും ഞങ്ങളുടെ സ്വന്തമായിരുന്നു ഞാറ്റുപാട്ടിന്റേയു
വലിയ എഴുത്തുകാരന് ആകണം എന്നുള്ളവിചാരം ഇല്ല ഞാന് കാണുന്ന ചിലത് എന്‍െറ തൂലികക്ക് വിഷയമാകുന്നു അതില്‍ തെറ്റും കുറവും ഉണ്ടാകും. ക്ഷമിക്കുക