ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഞാന്‍ കണ്ട മാലാഖ

                                 ഞാന്‍ കണ്ട മാലാഖ കാലത്ത്   വീട്ടില് ‍   നിന്ന്   ഇറങ്ങുമ്പോ   മനസ്   മുഴുവന് ‍   പുലര് ‍ ച്ച   കണ്ട  സ്വപ്നത്തെ  കുറിച്ചായിരുന്നു   ചിന്ത   പുലര് ‍ ച്ചെ   കാണുന്ന   സ്വപ്നം   നടക്കും   എന്നാ   പഴമക്കാര് ‍   പറയാറ്   പക്ഷെ   എനിക്ക്   ഇതു   വരെ   അങ്ങനെ   സംഭവിച്ചിട്ടില്ല   ഈ   കാലത്തിനിടക്ക്   നല്ലതും   പൊട്ടയും   ആയി   ഒരുപാട്   സ്വപ്നങ്ങള് ‍   പുലര് ‍ ക്കാലത്ത്   കണ്ടുകൂട്ടിയിട്ടുണ്ട്   പക്ഷെ   ഇതുവരെ   ദേ   ഒരെണ്ണം   പോലും   നടന്നിട്ടില്ല   പിന്നെ   ആല്ലേ   ഇത്   അങ്ങനെ   ആ   നല്ല   സ്വപ്നത്തെ   മറന്ന്   ഞാന് ‍ ഞാന് ‍  ബസ്   കയറി   കാലത്ത്   ആയതിനാല് ‍  നല്ല   തിരക്ക്   ഉണ്ട്   ബസില് ‍  വിദ്യാര് ‍ ഥികളാണ്   കൂടുതലും   പല   സ്ഥലങ്ങളില് ‍  നിന്നും   കുട്ടികളെ   കയറ്റുന്നുമില്ല   നമ്മുടെ   പല   അയല് ‍  സംസ്ഥാനങ്ങളിലും   വിദ്യാര് ‍ ഥികള് ‍ ക്ക്   സര് ‍ ക്കാര് ‍  വാഹനങ്ങളില് ‍  സൗജന്യ   യാത്രാസൗകര്യം   ഉള്ളപ്പോ   നമ്മുടെ   നാട്ടില് ‍  ഇപ്പോഴും   ഈ   ഇരട്ടിച്ചാര് ‍ ജും   ഉന്തും   തള്ളും   തട്ടിയിടലും   ഇന്നും   തുടരുന്നുഞാന്‍  ബസിന് നല്ല സ്പീട് ഉള

പച്ചമരതണലിലെ പഴയ കൂട്ടുകാര്‍

രണ്ട് വര്ഷത്തെ പ്രവാസി ജീവിതത്തിന് ശേഷം വീട്ടില് എത്തി നല്ല ഭക്ഷണവും ഉറക്കവുമായി ഇരിക്കുന്ന സമയം ഉച്ച ഊണ് കഴിക്കുന്ന തിരക്കില് ആണ് പെട്ടെന്ന് ആ അഥിതിയെ ഞാന് കണ്ടത് വീടിനകത്തേക്ക് കയറാന് ആരെങ്കിലും അകത്തുണ്ടോ എന്ന് നോക്കുന്ന ഒരു അടക്കാകിളിയേ എന്തോ മേശക്ക് അരികില് ഇരിക്കുന്ന എന്നെ അവള് കണ്ടിട്ടില്ല എന്ന് തോന്നുന്നു  പതുക്കെ അവള് അകത്തേക്ക് കയറി  കിളികളെ എനിക്ക് ഇഷ്ട്ടമാണ് അങ്ങ് കടലിനക്കരെ മരുഭുമിയില് വെയിലിന്റെ  ചൂട് സഹിക്കാതെ തളര്ന്നു വീഴുന്ന കിളികളെ  വെള്ളം കൊടുത്ത് സംരക്ഷിച്ചിട്ടുണ്ട് പിന്നെ എന്നു കടയുടെ അരികില് ഒരു പാത്രത്തില് എന്നും വെള്ളംവെക്കും അവര് ആശ്വസത്തോടെ അതില് കുളിക്കുകയും കുടിക്കുകയും ചെയ്ത് പറന്നു പോകുമ്പോള് എന്നെ സന്തോഷത്തോടെ നോക്കുന്നത്പോലെ തോന്നും പണ്ട് എന്റെ  ചെറുപ്പകാലത്ത് അച്ചാച്ചന് ഭക്ഷണം കഴിക്കാന് ഇരിക്കുന്നത് തന്നെ വീടിന്റെ  ഉമ്മറത്തോട് ചേന്ന് ആണ് ആ സമയം ആകുമ്പോളെക്കും ഉമ്മറത്ത് നിറയേ ആളായിട്ടുണ്ടാകം സമയമോക്കെ അവര്ക്ക് അറിയാം അച്ചാച്ചന് കഞ്ഞിയായാലും ചോറ്ആയാലും ഒരു പകുതി അവര്‍ക്ക്  ഉള്ളതാണ് അതിനുവേണ്ടി ഉള്ള ഇരിപ്പാണ് അതില് തമ്മില് കണ്ടാല് കടിച്ചു കീറാന് നിക

എന്‍ ഗ്രാമത്തിന്‍ കണ്ണുനീര്‍

ഭൗമോപരിതലത്തിന്റെ ഉപഗ്രഹചിത്രങ്ങളുടെ മഹത് സംയോജനം ആയ  ഗൂഗിള് മാപ്പ് കണ്ടപ്പോള് എന്നിലെ നാട്ടിന് പുറത്തുകാരന് ഉണര്ന്നു കൈവിരലുകള് കീ ബോഡില് ഇന്ത്യയും കേരളവും കടന്ന്  ത്യശൂരില്‍ എത്തി മ്യതുസ്വരത്തില് മൂളിപ്പാട്ടുപാടി തന്റെ പ്രതാപകാലത്ത്   പ്രസിദ്ധമായ  എടത്തിരുത്തി  അങ്ങാടിയിലേക്ക് തന്നിലൂടെ കൊച്ചി കോട്ടപ്പും ചന്തകളിനിന്നും വന്നിരുന്ന കെട്ടുവള്ളങ്ങളെക്കുറിച്ച് പറയാന് കൊതിച്ച് നില്ക്കുന്ന കനോലിക്കനാലിന്നും  പടിഞ്ഞാറ് അലറിവിളിക്കുന്ന അറമ്പിക്കടലിന്നും ഇടയിലായി നില്ക്കുന്ന എന്റെ കൊച്ചു ഗ്രാമം  എന്റെ ചെന്ത്രാപ്പിന്നി എത്തി  നന്മ്മയുടെ ഉറവിടങ്ങള് ആണ് ഗ്രാമങ്ങള് എന്തെങ്കിലും നമ്മുക്ക് നഷ്ടപെടുമ്പോള് ആണ് നാം അതിനെ എത്ര സ്നേഹിച്ചിരുന്നെന്ന് നാം മനസിലാക്കുന്നത് അതുകൊണ്ടാണെന്ന് തോന്നുനു പ്രവാസികള്  എന്നും തന്റെ ഗ്രാമത്തെ ഇത്രസ്നേഹിക്കുന്നത് വിതയും കൊയ്ത്തും മെതിയും ഓര്മ്മ മാത്രമായ ഞങ്ങളുടെ പാടങ്ങള് അങ്ങനെ കിടപ്പുണ്ട് വേനല് കാലത്ത് കളിസ്ഥലങ്ങളായും മഴക്കാലത്ത്  ചെറുതും വലുതുമായ മീനുകളെ തരുന്ന പുല്ല്മൂടി അരഞ്ഞൊഴിഞ്ഞുകിടക്കുന്ന പാടങ്ങള് എന്നും ഞങ്ങളുടെ സ്വന്തമായിരുന്നു ഞാറ്റുപാട്ടിന്റേയു

അപ്പു

രക്തം എടുത്തുകഴിഞ്ഞപ്പോ നഴ്സ് പറഞ്ഞത് എന്തെങ്കിലും കഴിക്കാന് ആണ് എന്തായാലും ചായ കുടിക്കാം അത് കഴിഞ്ഞ് ചേച്ചിയെ കാണാം എന്നായി രഞ്ചിത്ത്  അങ്ങനെ ഹോസ്പിറ്റലിലെ കാറ്റീനില് കയറി  അവന് തന്നെയാണ് ചായ പറഞ്ഞതും ഞാന് അപ്പോഴും ഹോസ്പ്പറ്റലിലേക്കുള്ള ആള്ക്കാരുടെ നിര്ത്താതെ ഉള്ള വരവ് നോക്കിയിരിക്കുകയായിരു ഞാന് ആദ്യമായാണ് ത്യശൂര് മെഡിക്കൽ കോളേജ്  വരുന്നത് രഞ്ചിത്തിന്റെ   ചേച്ചി ഇവിടെ കിടക്കുന്നുണ്ട് ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പറേഷന് വേണം അതിന്  ഓ പോസറ്റീവ് രക്തം വേണം എന്റെയും   ചേച്ചിയുടെയും  ഓ പോസറ്റീവാ അങ്ങനെ വന്നതാ എന്താ തിരക്ക് എങ്ങനയാ തിരക്കില്ലാതിരിക്കാ ഒരോദിവസവും എ്രത പുതിയ പുതിയ രോഗങ്ങളാ കണ്ടുപിടിക്കുന്നത് ഇന്ന് എല്ലാവരും രോഗികളാണ് ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള് വരെ രോഗികളായാണ് പിറക്കുന്നത് നമ്മുടെ ഇന്നത്തെ ജീവിത രീതിയും ഭക്ഷണങ്ങളുമാണ് നമ്മെ രോഗികളാക്കുന്നതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് കാരണം പഴയതലമുറയിലുള്ളവര് നന്നായി ഭക്ഷണം കഴിക്കുകയും അത്രതന്നെ പണിയെടുക്കുകയും ചെയ്തിരുന്നു അതുകാരണം  അവര്‍ക്ക്  രോഗങ്ങളും കുറവായിരുന്നു ഇന്ന് നേരെ മറിച്ചാണലോ നീ ചായകുടിക്ക്  രഞ്ചിത്ത് ചായ എനിക്കരികിലേ

മറക്കാന്‍ കഴിയാത്ത ആ ദിവസം

കാലത്ത് എണിറ്റ് കുളിയെല്ലാം കഴിഞ്ഞ്  പോകുന്നതിന് മുന്‍പ്  കാലത്തെ ചൂടുള്ള വാര്‍ത്തകള്‍  ചൂട് ചായോടൊപ്പം ആ ചൂടോടെ അകത്താക്കാന്‍ ശ്രമിക്കുമ്പോള്‍ ആണ് ക്ലോക്കിലെ കിളി കരഞ്ഞത് നോക്കിയപ്പോ  സമയം എഴ്  ആയിരിക്കുന്നു  ചോറ് ഇതുവരെ ആയിട്ടല്ല നേരം വൈകി എറങ്ങിയാല്‍ ബസ് പോകും പിന്നെ അരമണിക്കുറെങ്കിലും നടക്കണം അടുത്ത ബസ് കിട്ടാന്‍ നടക്കെണ്ട കാര്യം ഓര്‍ത്തപ്പോ ദേഷ്യം വരുന്നുണ്ടെങ്കിലും അമ്മയെകുറിച്ച് ഓര്‍ത്തപ്പോള്‍ ആ ദേഷ്യമൊക്കെ പോയി അമ്മ ഒറ്റക്ക്  വേണം ഇതൊക്കെ ഉണ്ടാക്കാന്‍ അപ്പോഴെക്കും ചോറ് പൊതിയുമായി അമ്മ വന്നു പൊതിവാങ്ങി ബാഗില്‍ തിരുകികയറ്റി വാച്ചിലേക്ക് നോക്കിയപ്പോള്‍ സമയം  7.20 ആയിരിക്കുന്നു ബസ് ഇപ്പോവരും ഇന്നി ഓടാതെ നിവര്‍ത്തിയില്ല  ബസ് വരാറായിക്കുന്നു അമ്മയോട് യാത്ര പറഞ്ഞ് ഞാന്‍ ഓടാന്‍ തുടങ്ങുമ്പോള്‍ അമ്മ പുറകില്‍ നിന്ന് വിളിച്ചുപറയൂന്നുണ്ടായിരുന്നു  ചമ്മന്തിയുണ്ടാക്കി വച്ചിട്ടുണ്ട് വേറെ കൂട്ടാന്‍ ഒന്നു മില്ല കേട്ടോ ഞാന്‍ റോഡിവേക്ക് എത്തുമ്പോഴെക്കും ബസ് വരുന്നുണ്ടായിരുന്നു എന്നും കാണുന്നതുകൊണ്ട് നിര്‍ത്തി തന്നു വേഗം ചാടിപ്പിടിച്ച് കയറി എന്റെ സ്ഥിരം സീറ്റില്‍ ഇരുന്നു അപ്പോളെക്കും താടിക്ക

ഒരു ആമ്പല്‍പ്പൂ പ്രണയം

അവന്‍ ആമ്പല്‍പ്പൂവും പിടിച്ച്   സകൂളിന്റെ പടിയും കടന്ന് വരുന്നത് ഞാന്‍   കണ്ടു എന്നും അവന്‍  ഒരു ആമ്പല്‍പ്പൂവുമായേ സ്ക്കൂളില് വരാറ് അത് അവള്‍ക്കുള്ളതാണ്  സുഭദ്രക്ക്  അവള്‍ക്ക്  മാത്രം  അവള്ക്ക് ആമ്പല് വളരെ ഇഷ്ടമായിരുന്നു  ഞാന് പലപ്പോഴും അവനോട് ചോദിച്ചിട്ടുണ്ട്  ടാ നീ എന്തിനാ ഈ കാലത്ത് ഈ പാടത്തൊക്കെ നടന്ന്  ഇതൊക്കെ പറച്ച് കൊണ്ടുവന്ന് കൊടുക്കാന്‍ അപ്പോ അവന് പറയുന്ന ഒരുകാര്യമുണ്ട്   ടാ നിന്നക്കറിയില്ല  ഞാന് അവളുടെ അടുത്തേക്ക് ചെന്ന്  ഇത്   കൊടുക്കുന്നനേരം  നിറപുഞ്ചിരിയോടെ ഇരു കൈകള്‍ നീട്ടി എന്റെ കൈയ്യില്‍ നിന്നും  ഇത്  വാങ്ങുമ്പോള്‍   അവളുടെ മുഖം  കാണണം എന്ത് ഭംഗിയാണെന്ന് അറിയാമോ  അപ്പോള്‍ അവള്‍ പറഞ്ഞറിയിക്കുവാനാവാത്ത സ്നേഹത്തിന്റെ കുത്തൊഴുക്കിലായിരിക്കും അവള്‍ക്ക്  വേണ്ടിയാണ് ഞാന് ആമ്പല്‍പ്പൂവിനെ സ്നേഹിച്ചുതുടങ്ങിയത്  അത് കൊണ്ട് നിങ്ങള് എന്തൊക്കെ പറഞ്ഞാലും ഞാന് ഇനിയും കൊടുക്കും പിന്നീടൊരിക്കലും ഞങ്ങള് അവനോട്  ആമ്പല്‍പ്പൂവിനെ കുറിച്ച്  പറയാറില്ല  അവള്‍ അവന്റെ  ജീവിതത്തിലെ വസന്തമാകുനത് ഞങ്ങള് കണ്ടു   അവളുടെ മനസിലെ ഇഷ്ടം അവള്‍ പറഞ്ഞതുമില്ല  അവന്  അവളോട് ഉള്ള തീരാത്ത പ്രണയത്തെ

ആ ലോകം

ഉച്ചക്ക് പുറത്ത് ബഹളം കേട്ടാണ് ഊണ് കഴിക്കുകയായിരുന്ന ഞാന് വീടിന് പുറത്തിറങ്ങിയത് അപ്പോ അതാ നില്ക്കുന്നു അച്ചന്നും അമ്മയും കയ്യില് വടിയൊക്കെ ആയിട്ടാ നില്പ്പ് എന്താ കാര്യം എന്നറിയാന് ചെന്നപ്പോള് ഉണ്ട്  അച്ചന് നീ ആ കല്ല് ഒന്ന് എടുത്ത് മാറ്റിനോക്ക് അതിനടിയില് പാമ്പോ മറ്റോ ഉണ്ട്  അമ്മ എന്തോ വാല് കണ്ടു എന്നാപറയുന്നേ എന്തായാലും പാമ്പിനെ എനിക്ക് പണ്ടെ പേടിയാ ഞാന് പാമ്പിനെ കണ്ട് ഓടിയോടത്ത് ഇതുവരെ പുല്ല് മുളച്ചിട്ടില്ലാ എന്നാ പിള്ളേര് പറയിണത് എന്നാലും വീട്ടില് ഞാന് മോശമാകരുതല്ലോ എന്ന് വിചാരിച്ച് കാല് കൊണ്ട് കല്ല് ചവിട്ടി ഇട്ടു എന്തായാലും അമ്മക്ക് സന്തോഷമായി കാരണം അമ്മ കണ്ട ആള് അവിടെ ഉണ്ട് ഒരു മഞ്ഞചേര എന്തായാലും ഉള്ളിലെ ഭയം പോയി കാരണം മഞ്ഞചേര കടിക്കാറിലല്ലോ അച്ചന് അതിനെ ഓടിക്കാന് ഉള്ള തയ്യാറിടിപ്പില് ആണ് പെട്ടെന്ന് മനസ് പത്താംതരം മലയാളപാഠത്തിലെ ഭൂമിയുടെ അവകാശികളിലേക്കും കൂടെ വൈക്കം മുഹമ്മദ്  ബഷീറിലേക്കും ഞാന് അച്ചനെ തടഞ്ഞു എന്തിനാ അതിനെ ഓടിക്കുന്നത്  അതിനും ജീവിക്കണ്ടേ എന്തായാലും ചേരയല്ലേ അതവിടെ ഇരുന്നോട്ടെ  അതിന്ന് ഞാന് അതിനെ കൊല്ലാനൊന്നും പറഞ്ഞിലല്ലോ ഓടിക്കാനല്ലേ പറഞ്ഞത്  എന്ന

ഓര്‍മയിലെ ആ ദിവസം

വണ്ടി അടുക്കുന്തോറും പ്രാര്‍ഥന ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു  അത് എന്‍െറ മനസിനെയും കാതുകള്‍ക്കും ഒരു പുതിയ ലോകത്തിലക്ക് കടക്കുന്നത് പോലെ അനുഭവപ്പെട്ടു  കുറേ നാളായി മനസിലുള്ള മോഹമാണ്  ചൂലൂര്  യോഗിനിമാതാ  ബാലികാസദനത്തില്‍  വരണം എന്ന്    പ്രാര്‍ഥന അവസാനിക്കാറായിരിക്കുന്നു  ഇന്ന് നമ്മുടെ സമുഹത്തിനും കുട്ടികള്‍ക്കും നഷ്ടമായിരിക്കുന്ന  പലതും  അവിടത്തെ കുട്ടികളില്‍ എനിക്ക് കാണാന്‍ സാധിച്ചു   പശുക്കളെ പരിപാലിക്കുന്നത് കണ്ടപ്പോള്‍  എനിക്ക് സന്തോഷം തോന്നി   സഹജീവികളെ സ്നേഹിക്കുന്നതോടോപ്പം അന്യജീവജാലങ്ങളെയും സ്നേഹിക്കാന്‍  നമ്മുടെ സമൂഹം മറന്നുതുടങ്ങിയകാലമാണല്ലോ ഇത്  ഭക്ഷണം കഴിക്കാന്നുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു കുട്ടികള്‍ നിലത്ത് പായ വിരിക്കുന്നുണ്ടായിരുന്നു  എന്നെ കണ്ടിട്ടാണെന്ന്  തോന്നുന്നു ഒരു അമ്മ പുറത്തു വന്നു  ഞാന്‍ അന്നത്തെ ദിവസത്തെ ഭക്ഷണത്തിന്‍െറ അനുമതവാങ്ങിരിരുന്നു എന്ന് അവരോട് ഞാന്‍  പറഞ്ഞു   അമ്മ എന്നോട് കയറി ഇരിക്കാന്‍ പറഞ്ഞ് അകത്തേക്ക് പോയി അപ്പോളെക്കും ഒരുകുട്ടി വന്ന് അകത്തേക്ക്  വിളിച്ചു അവിടെ എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ ഉണ്ടായിരുന്നു 

നീ അടുത്ത ജന്‍മത്തിലെങ്കിലും

ചുമരില്‍ ആണിയില്‍ കൊളത്തിയിട്ടിരിക്കുന്ന നാരങ്ങയും മുളകും കണ്ടപ്പോള്‍ ആണ് ഇന്ന് ശനിയാഴ്വച്ചയാണെന്ന് മനസിലായത് പ്രവാസി ജീവിതത്തില്‍ ആഴ്ച്ചയും മാസങ്ങളും അറിയാറില്ലലോ ആ മുളകിലേക്ക് കണ്ണ് ഉടക്കിയപ്പോള്‍ മനസ് കുറച്ച് വര്‍ഷങ്ങള്‍ പുറകിലോട്ട് നടന്നു ഇങ്ങനെ ഒരു ശനിയാഴ്വച്ചയായിരുന്നു  പുഞ്ചിരിക്കുന്ന മുഖവുമായി അവള്‍ എന്‍െറ മനസിലേക്ക് കടന്ന് വന്നത്  ഹൈസ്ക്കുള്‍ പഠനം കഴിഞ്ഞ്  എല്ലാവരെയും പോലെ മുബൈ നഗരത്തിലേക്ക് ചേക്കേറിയിരുന്ന സമയം  അമ്മയുടെ  അനിയത്തിയുടെയും ഭര്‍ത്താവിന്‍െറയും കുടെ  വസായി എന്ന സ്ഥലത്താണ്  താമസം.  നമ്മുടെ പഴയ ത്രശൂര്‍ പട്ടണം പോലെ ഒരു സ്ഥലം ജോലി അവിടെ അടുത്ത് സ്റ്റുഡിയോയില്‍  ഓണര്‍ നാട്ടില്‍ പോയതു കാരണം കുറച്ചു ദിവസമായി കടയില്‍ ഞാന്‍ ഒറ്റക്കാണ് അങ്ങനെ ഒരു ചൊവ്വആഴ്ച്ച  ഹിന്ദി പഠിച്ചുവരുന്ന ഞാന്‍ ഭായി എന്ന വിളി കേട്ടാണ് സിറ്റിങ്ങ് റൂമില്‍ നിന്ന് പുറത്തേക്ക് വന്നത് കൈനിറയെ കമ്പിയില്‍ കോര്‍ത്ത മുളകും നാരങ്ങയുമായി  ഒരു 10 വയസ് പ്രായം വരുന്ന  പെണ്‍കുട്ടി അവള്‍ അത്ര സുന്ദരിയല്ലായിരുന്നു എന്നാലും ആ കണ്ണുകളും നീളമുള്ള മുക്കും അവളെ സുന്ദരി ആക്കിയിരുന്നു  ആകെ പൊടിപിച

ബ്ലാക്കി

പതിവുപോലെ അന്നും നേരം വൈകിയാണ്  ഉറക്കത്തില്‍ നിന്ന് എണിറ്റത്  സാധാരണ അമ്മ വന്ന് വിളിക്കുമ്പോഴാണ് നേരം വെളുത്തത്  അറിയാ പക്ഷെ ഇന്ന് എന്തായാലും അത് വേണ്ടിവന്നില്ല ഞാന്‍ സ്വന്തമായി എണിറ്റു പല്ലുതേക്കല്‍ മഹാമഹത്തിനായി ഞാന്‍ പുറത്തിറങ്ങി ഞാന്‍ ആദ്യം നോക്കിയത് അവനെ ആയിരുന്നു അതിന്ന് അവനെ എങ്ങനെ കാണാനാ അവന്‍ എണിറ്റ് നേരെ പോയിട്ടുണ്ടാകും കിഴക്കേലേക്ക് അവിടെ അവന്‍െറ കളിക്കുട്ടുകാരത്തിയുണ്ട് അവര്‍ ഒരേ പ്രായക്കാരാ  ഒരുമിച്ചു കളിച്ചുവളര്‍ന്നവര്‍ .കാലത്ത് എണിറ്റാല്‍ അവന്‍ അവിടെ പോകും  പിന്നെ അവളെയും കൊണ്ട് ഇവിടെ വരും ഞാന്‍ പറയുന്നത് എന്‍െറ ബ്ലാക്കിയെ പറ്റിയാണ് കേട്ടോ എന്‍െറ സുന്ദരനായ പൂവന്‍കോഴി  ഞാനാ അവന് പേരിട്ടത്  നല്ല കറുത്തിട്ടാ അവന്‍ എല്ലാരും പറയും അവന്‍ കരിങ്കോഴി ആണെന്ന് പക്ഷെ കരിങ്കോഴിയൊന്നുമല്ല  വീട്ടില്‍ കോഴിയില്ലാത്ത കാരണം അമ്മ എവിടെ നിന്നോ മുട്ട വാങ്ങിവിരിയിച്ചതാ പത്ത് മുട്ട വച്ചതില്‍  നാലെണം മാത്രമേ വിരിഞ്ഞോള്ളു മുന്ന് പിടയും പിന്നെ ബ്ലാക്കിയും  ഇടക്ക്  എന്നിക്ക് തോന്നും കോഴികള്‍ക്കിടയില്‍ കറുപ്പിനാണ് അഴകെന്ന് അതിന് കാരണവും ഉണ്ട് അവിടെ അടുത്ത് വീടുകളില്‍ ഉള്ള ഒരു വിധം പ

കണ്ണുനീരിന്‍െറ നനവുള്ള സ്വപ്നം

സൗഹൃദത്തിന്‍െറ ഒത്തുചേരല്‍ പകല്‍സമയങ്ങളില്‍ എല്ലാവര്‍ക്കും അവരുടെതായ ജോലികളില്‍ ഏര്‍പെടുന്നതു കൊണ്ട് എല്ലാവരും രാത്രിയിലാണ് ഒത്തുകൂടാറ്  പക്ഷെ അന്ന് ആരും എത്തിയിട്ടുണ്ടായിരുന്നില്ല അങ്ങനെ സ്ക്കൂളിന്‍െറ മതി ലുംചാരിയിരിക്കുമ്പോള്‍ ഞാന്‍ ആ കരച്ചില്‍ കേട്ടത്  കുട്ടികളെയൊക്കെ ഇംഗ്ലീഷ് സ്കൂളുകാര്‍ കൊണ്ട്പോയെങ്കിലും പഴമയുടെ പെരുമയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് എന്‍െറ സ്കൂള്‍  പക്ഷെ അവിടെ ആരെയും കാണാനില്ലായിരുന്നു മനസില്‍ ഭയമുണ്ടെങ്കിലും പതുകെ ഞാന്‍ ആ കരച്ചിലിനടുത്തേക്ക് നീങ്ങി അടുക്കുംന്തോറും അത് വളരെ പ്രായമായ ഒരാളുടെ കരച്ചില്‍ ആണെന്ന് എനിക്ക്തോന്നി  മരത്തിന്‍െറ ചുവട്ടില്‍ നിന്നാണ് അതുകേള്‍ക്കുനത് സ്ക്കൂള്‍എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുക ആ മരമായിരിക്കൂം അതിന്നു ചുറ്റൂം ഇരിക്കാത്ത കഥകള്‍ പറയാത്തവരുമായി ആരും ഉണ്ടായിരിക്കില്ല  മരത്തിനടുത്ത് എത്തിയപ്പോള്‍ ആണ് ആ കരച്ചില്‍ എന്‍െറ മരമുത്തച്ഛനില്‍ നിന്നാണെന് എനിക്ക് മനസിലായത് പ്രായം മരമുത്തച്ഛനെ വളരെ തളര്‍ത്തിയിരിക്കുന്നു  ഒരു നിമിഷം ഞാന്‍ ചോദിച്ചു എന്താ കരയുന്നേ  വാര്‍ധക്യത്തിന്റെ അവശതകള്‍ മരമുത്തച്ഛ