ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2016 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
നാളെ തൃശൂർ പൂരമാ ചരിത്രവും ചൈതന്യവും കൂടികലർന്ന പുരം കൺമുന്നിലെത്തി കേരളത്തിലുള്ള എന്റെ വംശത്തിലെ ഏതൊരു കൊമ്പന്നും അവിടെ അണിഞ്ഞൊരുങ്ങി നെറ്റിപ്പട്ടവും കെട്ടി ഇലിഞ്ഞിത്തറമേളം ഒന്ന് കാതോർത്ത് നിൽക്കാൻ ആഗ്രഹിക്കുന്ന ദിവസം പൂരം എന്നാൽ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും വെടിക്കെട്ടും എല്ലാം ആസ്വദിച്ച് എത്രയോ ചന്തവും ആകാരഭംഗിയുമുള്ള ഞങ്ങളുടെ പൂർവ്വികൻമ്മാർ സ്വർണ്ണക്കുമിളകൾ പതിച്ച നെറ്റിപ്പട്ടവും കെട്ടി തലയെടുപ്പോടെ നിൽക്കുന്നത് കാണുമ്പോൾ ഞങ്ങളിൽ പലർക്കും അസൂയ തോന് നാറുണ്ട് എന്നത് സത്യം നാടും നഗരവും ജാതി മത ഭേദമന്യ പൂരം കൂടാനും ഞങ്ങളെക്കാണാനും ശക്തന്റെ മണ്ണിലേക്ക് ഒഴുകി എത്തുന്ന ദിവസം മoത്തിൽ വരവിന്റെ പഞ്ചവാദ്യവും ഇലഞ്ഞിത്തറയിലെ പാണ്ടിമേളവും മതിമറന്ന് നുകരുമ്പോൾ ഓടിക്കളിച്ചു നടന്ന കാടും പിരിഞ്ഞ മാതാപിക്കളെ കുറിച്ചുമുള്ള വേദനയും മനസിൽ നിന്ന് ഇത്തിരി നേരത്തേക്ക് മറന്ന് പോകും<br> വെന്തുരുകുന്ന വേനലിലും സർവൈശ്വര്യങ്ങളുടെയും ദേവനായ വടക്കുംനാഥന്റെ മുന്നിൽ ഇരുവിഭാഗത്തുമായി അണിനിരക്കുമ്പോൾ ക്ഷീണം മറന്ന് ചെവിയാട്ടി തലകുലുക്കി താളം പിടിക്കും പിന്നെ പൂരപ്രേമികളുടെ പൃദയം കവരുന്ന കുട