ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഫ്രണ്ട് റിക്വസ്റ്റ്

ഒരു നല്ല സുഹൃത്ത് ദൈവത്തിന്റെ വരദാനമാണ് അതു പോലെ നാം മറ്റുള്ളവർക്ക് നല്ല സുഹൃത്താക്കണമെങ്കിൽ നമ്മുക്ക് ദൈവത്തിന്റെ അനുഗ്രഹം വേണമെന്ന് വിചാരിക്കുന്നയാളാണ് ഞാൻ അതു പോലെ എല്ലാവരുടെയും നല്ല സുഹ്യതയി എന്നും തുടരണമെങ്കിൽ എല്ലവരുമായി എപ്പോഴും ആശയ വിനിമയം നടത്തണം അതിനാണ് ഞാൻ ആദ്യമായി ഫേസ് ബുക്കുമായി അടുപ്പം കൂടിയത് അടുപ്പം കുടിയ സമയത്ത് സർവ്വ സമയത്തും ആ കുന്തത്തിൽ നിന്ന് ഇറങ്ങാറില്ല അറയുന്നവർക്കെല്ലാം ഫ്രണ്ട് റിക്വസ്റ്റ് കൊടുക്ക എന്നതാണ് പണി എന്റെ പഞ്ചായത്തിലും അടുത്ത പഞ്ചായത്തുകളിലും സംസ്ഥാന കേന്ദ്ര തലത്തിലും വരെ ഞാൻ അറിയപ്പെടാത്തതു കൊണ്ട് അങ്ങോട്ട് കയറി മുട്ടുകയാണ് പതിവ് ചിലപ്പോൾ അറിയുന്നവർ സ്വീകരിക്കും അല്ലാത്തവർ ഈ വഴിക്ക് തിരിഞ്ഞു നോക്കുക പോലുമില്ല എങ്കിലും ഞാൻ നിരാശനാകാറില്ല പണി തുടർന്നു കൊണ്ടേയിരിക്കും അങ്ങനെ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പരിചയപ്പെട്ടവരും ഒപ്പം പഠിച്ചവരും കണ്ടു പരിചയമുള്ളവരും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുമായി ഒരിപാട് പേർ എന്റെ കൂട്ടുകാരായി ചിലർ കണ്ടിട്ടും കാണാത്ത പോലെ മാറി നിന്നു ചിലർ അങ്ങനെയാണ് അവർ എന്റെ കൂട്ടുകാരാകണം എന്ന് ഞാൻ വാശി പിടിച്ചിട്ട്
ഈയിടെയുള്ള പോസ്റ്റുകൾ
നാളെ തൃശൂർ പൂരമാ ചരിത്രവും ചൈതന്യവും കൂടികലർന്ന പുരം കൺമുന്നിലെത്തി കേരളത്തിലുള്ള എന്റെ വംശത്തിലെ ഏതൊരു കൊമ്പന്നും അവിടെ അണിഞ്ഞൊരുങ്ങി നെറ്റിപ്പട്ടവും കെട്ടി ഇലിഞ്ഞിത്തറമേളം ഒന്ന് കാതോർത്ത് നിൽക്കാൻ ആഗ്രഹിക്കുന്ന ദിവസം പൂരം എന്നാൽ ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും കുടമാറ്റവും വെടിക്കെട്ടും എല്ലാം ആസ്വദിച്ച് എത്രയോ ചന്തവും ആകാരഭംഗിയുമുള്ള ഞങ്ങളുടെ പൂർവ്വികൻമ്മാർ സ്വർണ്ണക്കുമിളകൾ പതിച്ച നെറ്റിപ്പട്ടവും കെട്ടി തലയെടുപ്പോടെ നിൽക്കുന്നത് കാണുമ്പോൾ ഞങ്ങളിൽ പലർക്കും അസൂയ തോന് നാറുണ്ട് എന്നത് സത്യം നാടും നഗരവും ജാതി മത ഭേദമന്യ പൂരം കൂടാനും ഞങ്ങളെക്കാണാനും ശക്തന്റെ മണ്ണിലേക്ക് ഒഴുകി എത്തുന്ന ദിവസം മoത്തിൽ വരവിന്റെ പഞ്ചവാദ്യവും ഇലഞ്ഞിത്തറയിലെ പാണ്ടിമേളവും മതിമറന്ന് നുകരുമ്പോൾ ഓടിക്കളിച്ചു നടന്ന കാടും പിരിഞ്ഞ മാതാപിക്കളെ കുറിച്ചുമുള്ള വേദനയും മനസിൽ നിന്ന് ഇത്തിരി നേരത്തേക്ക് മറന്ന് പോകും<br> വെന്തുരുകുന്ന വേനലിലും സർവൈശ്വര്യങ്ങളുടെയും ദേവനായ വടക്കുംനാഥന്റെ മുന്നിൽ ഇരുവിഭാഗത്തുമായി അണിനിരക്കുമ്പോൾ ക്ഷീണം മറന്ന് ചെവിയാട്ടി തലകുലുക്കി താളം പിടിക്കും പിന്നെ പൂരപ്രേമികളുടെ പൃദയം കവരുന്ന കുട

നഷ്ടപ്പെടലുകൾ

                        നഷ്ടപ്പെടലുകൾ കാലം കൺമുന്നിലൂടെ എത്ര വേഗം അണ് കടന്ന് പോകുന്നത് കാലത്തിൻ്റെ കുത്തൊഴുക്കിൽ എൻ്റെ ഗ്രാമത്തിൻ്റെ മുഖഛായ തന്നെ മാറിയിരിക്കുന്നു പണ്ട് ഈ വഴിയെ അച്ചൻ്റെ കൈയ്യും പിടിച്ച് ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഈ വഴിക്ക് ഇരു വശവും ഇsതൂർന്ന് നിൽക്കുന്ന മരങ്ങൾ ആയിരുന്നു അതിൽ നിറയെ പലതരത്തിൽഉള്ള പക്ഷികളും  അന്ന് ഉണ്ടായിരുന്ന മരങ്ങൾ പലതും മുറിച്ച് മാറ്റിയിരിക്കുന്നു ഒരു പാട്ട് ദൂരം നടന്ന് എത്തിയ കാരണം ശരീരം മുഴുവൻ വിയർത്തിരിക്കുന്നു എങ്കിലും പരന്ന് പന്തലിച്ച് കിടക്കുന്ന ആൽമരത്തിൻ്റെ തണലിലേക്ക് നിന്നപ്പോൾ ചൂടിൻ്റെ ആധ്യക്യം ഒലിച്ചുപോയപോയി അത്  പണ്ട് മുതൽ അങ്ങനെ ആണ് ഈ  ആൽ മരത്തിൻ്റെ ചുവട്ടിൽ എത്തിയാൽ മനസിനും ശരീരത്തിനും ഒരു ഊർജം കിട്ടുന്ന പോലെയാണ് അതിന് ഒരു കാരണം മുന്നിൽ ഒരു നാടിന് മുഴുവൻ ഐെശ്വര്യ ചൊരിയുന്ന ക്ഷേത്രമാണ് കുട്ടിക്കാലത്ത് ഇവിടെ എന്നും വരുമായിരുന്നു എൻ്റെ ജീവിതത്തിൻ്റെ ഒരു പാട് ഉയർച്ചക്ക് പ്രേരണാ ശക്തി ആയത് ഇവിടത്തെ ദേവൻ ആണ്    പണ്ട് ഇവിടെ വന്നിരിക്കുമ്പോ കണ്ണിന് പച്ചപ്പ് സമ്മാനിച്ചു കൊണ്ട് ക്ഷേത്രത്തിന് ഇരുവശവും കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെൽപ്
                                                         കാലചക്രം  ഉരുളുംപോള്‍ ഓർമ്മകളിലേക്ക് തിരിച്ച് നടക്കാൻ എന്നും എനിക്ക് ഇഷ്ടം ഗൃഹാതുരത്വം ഉള്ള ഒരു പിടി ഓർമ്മകൾ എന്നും  എന്‍െറ  കൂട്ട് പുതിയ കാലത്തിനൊപ്പം നടക്കുമ്പോളും മനസ് പഴമയിൽ തങ്ങിനിൽക്കുന്നു സ്വന്തം ഗ്രാമത്തിന്റെ ഓർമ്മകൾ ആ ഓർമ്മകളിലൂടെ ചിലപ്പോൾ ഒരു പിന്നോട്ട് നടത്തം  പിന്നെ ഇത് പറയാൻ ഉളള കാര്യം ഞാൻ ഇന്ന് ഫേസ് ബുക്കിൽ കണ്ട ഒരു കുളം തെങ്ങിൻ തോപ്പുകൾക്കിടയിൽ സുന്ദരമായ പച്ചയും നീലയും നിറത്തിൽ നിറഞ്ഞ് കിടക്കുന്ന സാമാന്യം വലിപ്പമുള്ള ഒരു കുളം അറബിക്കടലും കിഴക്ക് കനോലിക്കനാലും കാവൽ നിൽക്കുന്ന ചെന്ത്രാപ്പിന്നിയെന്ന എന്‍െറ  ഗ്രാമത്തിലും ഒരുപാട് കുളങ്ങൾ ഉണ്ടായിരുന്നു, ഒരു ചാടികുളിയും നീന്തലുമില്ലാതെ കൗമാരത്തിലെ ഒരോ ദിവസവും തുടങ്ങാറില്ല തോർത്തുമുണ്ട് ഉടുത്ത് കാലുകൾ വെള്ളത്തിലേക്ക് പാദമൂന്നുമ്പോൾ ഒരു കുളിര് കാല് മുതൽ തലവരെ അരിച്ച് കയറും ഓർക്കുമ്പോൾ ശരീരത്തിലെ രോമകൂപങ്ങൾ ഇപ്പോഴും ഉണർനെഴുന്നേൽക്കുന്നു ഒരോ ദിവസത്തെ കുളിയും ഞങ്ങൾക്ക് ഉത്സവങ്ങളായിരുന്നു സമപ്രായക്കാർ മുതൽ തലമുതിർന്നവർ വരെ ഒരുമിച്ച് ഒരു കുളി മുങ്ങാംകുഴിയിട്ടും വെട്ടിമറ

മരിച്ച് ജീവിക്കുന്നവര്‍

                                                       മരിച്ച് ജീവിക്കുന്നവര്‍ ഇത്രയും കാലത്തെ ജീവിതയാത്രയില്‍ ഒരു പാട് പേരെ കണ്ടു മുട്ടി. പല തരക്കാരെ, പല സ്വഭാവക്കാരെ. ചിലരെ മനസില്‍ ഓര്‍ത്തുവെക്കുന്നു. ചിലര്‍ മറവിയിലേക്ക് മാഞ്ഞു പോയിരിക്കുന്നു. ചിലരാകട്ടെ ഇപ്പോഴും എനിക്ക് ഒപ്പം നടക്കുന്നു. ജീവിതത്തില്‍ നല്ലകാലം സ്വപ്നംകണ്ട് ഈ മരുഭൂമിയിലേക്ക് ചേക്കേറി പ്രവാസി ആയവര്‍ പിന്നീട് പ്രവാസി ജീവിതത്തില്‍ നിന്ന് മോചനം ലഭിക്കാതെ ഈ തടവറയില്‍ ബന്ധിക്കപ്പെട്ടവര്‍. ''അതെ നല്ല ആളാ, കിടക്കാ ജോലിക്കൊന്നും പോണില്ലേ'' ''വെറുതെ ഓരോന്ന് ആലോചിച്ച് കിടന്നതാ രഘുവേട്ടാ'' ''കിടന്നോ ഞാന്‍ ഇറങ്ങാ, ഇന്ന് നൈറ്റ് ഷിഫ്റ്റ് ആണ്. ഇനി രണ്ട് ദിവസമെങ്കിലും നൈറ്റ് എടുക്കണം. എങ്കിലേ ഓണത്തിന്ന് നാട്ടിലയക്കാന്‍ എന്തെങ്കിലും കിട്ടൂ. നമുക്ക് ഇവിടെ ഓണവും വിഷുവും ഇല്ലെങ്കിലും നാട്ടില്‍ ഉള്ളവര്‍ ആഷോഷിക്കട്ടെ'' ''മടുത്തു രാത്രിയും പകലും ഈ വെയിലും കൊണ്ട് പണി എടുത്താ ഇവിടെത്തെ ചിലവ് കഴിഞ്ഞാ നാട്ടില്‍ അയക്കാന്‍ ഒന്നും കാണില്ല. പിന്നെ നാട്ടിലെ കാര്യങ്ങള്‍
   വില്‍ക്കാനുണ്ട് മരുഭൂമിയിലെ സ്വപ്നങ്ങള്‍ നോക്കിയാല്‍ അറ്റം കാണാന്‍ കഴിയാത്ത മരുഭൂമി. ഈ മരുഭൂമിക്ക് 20 വര്‍ഷത്തിനിടക്ക് ഒരു മാറ്റവും വന്നിട്ടില്ല. അവിടെ അവിടെ ആയി ഒന്നു രണ്ട് പുതിയ കമ്പനികള്‍ വന്നതല്ലാതെ എല്ലാം പഴയപോലെ. മാറ്റം വന്നത് എനിക്കാണെന്ന് തോന്നുന്നു. താടിയിലും മുടിയിലും നരകള്‍ വീണ് തുടങ്ങിയിരിക്കുന്നു. നീണ്ട 20 വര്‍ഷങ്ങള്‍ ഈ മരുഭൂമിയില്‍ കൂട്ടില്‍ ഇട്ടു വളര്‍ത്തുന്ന മ്യഗങ്ങള്‍ക്കും ഉണ്ടാകും എന്ന് തോന്നുന്നു ഇതിലും സ്വാതന്ത്യം. ജീവിതത്തിനോട് തന്നെ വെറുപ്പ് തോന്നാറുണ്ട് ചിലപ്പോ. പക്ഷെ നാട്ടിലെ അവസ്ഥ ഓര്‍ക്കുമ്പോള്‍ എല്ലാം സഹിക്കും. നാട്ടില്‍ നിന്ന് വിസ കിട്ടിയപ്പോ മനസ്സില്‍ എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരുന്നു എന്നോ. എല്ലാം നടക്കാത്ത സ്വപ്നങ്ങള്‍ ആയി എന്നു മാത്രം. വിമാനത്താവളത്തില്‍ എന്നെ കൊണ്ടുവിടാന്‍ വന്ന അച്ഛന്റെ മുഖത്തെ അന്നത്തെ സന്തോഷം പിന്നെ ഒരു തിരിച്ചു വരവിലും ഞാന്‍ കണ്ടില്ല. കാരണം ഓരോ തിരിച്ചു വരവിലും വീണ്ടും വീണ്ടും കടക്കാരനായിട്ടായിരുന്നു മടക്കം. നാട്ടില്‍നിന്ന് വന്ന്‌പെട്ടത് ഷാര്‍ജയിലെ ഒരു മരുഭൂമിയില്‍. നാട്ടിലുള്ള സുഹൃത്ത് വിസ തരുമ്പോ പറഞ്ഞ സുന്ദര വ
        ‘പരേതാത്മാക്കള്‍ക്ക് ‘ ഫോണ്‍  നിർത്താതെ    അടി ക്കാന്‍ തുടങ്ങിയിട്ട് കുറേ നേരം ആയി എടുത്തപ്പോള്‍ അങ്ങേ തലക്കല്‍ അങ്ങ് ദുബായില്‍ ഉള്ള മകനാണ് മാസത്തില്‍ രണ്ടോ മൂന്നോ തവണയേ വിളിക്കുക യുള്ളൂ   ഇപ്പോ അവസാനം വിളിച്ചിട്ട് അധിക ദിവസം ആയിട്ടും ഇല്ല എന്താണാവോ പെട്ടെന്ന്.. ”അച്ഛാ ഞാനാ അമ്മക്ക് എങ്ങനെ ഉണ്ട് അസുഖം കുറവില്ലേ ?പിന്നെ ഞാന്‍ വിളിച്ചത് എനിക്ക് ഈ അവധിക്കും നാട്ടിലേക്ക് വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല ഇവിടെ നല്ല ജോലി തിരക്കാ, പിന്നെ പിളേരുടെ പഠിപ്പും മുടങ്ങും.. പിന്ന നമ്മുടെ നാട്ടിലെ സ്ഥലവും വീടും വില്‍ക്കാം എന്നു വിചാരിക്കുന്നു അത് അങ്ങനെ വെറുതെ കിടന്നിട്ട് ഒരു കാര്യവും ഇല്ലല്ലോ എന്നാ അവള്‍ പറയുന്നത്. പിന്നെ അത് വിറ്റിട്ട് കിട്ടുന്ന പൈസകൊണ്ട് എന്നെ പഠിപ്പിക്കാന്‍ അച്ഛന്‍ ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ ബാക്കി ഉള്ളത് തീര്‍ക്കാം ബാക്കി ഉണ്ടെങ്കില്‍ ഇവിടെ ഒരു ഫാറ്റ് വാങ്ങാം എന്ന് വിചാരിക്കുന്നു ബാങ്കിലേക്ക് ഒരു ഇരുപതിനായിരം രൂപ അയച്ചിട്ട് ഉണ്ട് ആവശ്യം വരുകയാണെങ്കില്‍ എടുത്തോ പിന്നെ ഞാന്‍ വെക്കുന്നു. ഒാഫീസില്‍ പോകാന്‍ നേരം ആയി. അമ്മയോട് പറഞ്ഞോ..” ആരാ ? നിന്‍െറ പുന