ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
                                                         കാലചക്രം  ഉരുളുംപോള്‍ ഓർമ്മകളിലേക്ക് തിരിച്ച് നടക്കാൻ എന്നും എനിക്ക് ഇഷ്ടം ഗൃഹാതുരത്വം ഉള്ള ഒരു പിടി ഓർമ്മകൾ എന്നും  എന്‍െറ  കൂട്ട് പുതിയ കാലത്തിനൊപ്പം നടക്കുമ്പോളും മനസ് പഴമയിൽ തങ്ങിനിൽക്കുന്നു സ്വന്തം ഗ്രാമത്തിന്റെ ഓർമ്മകൾ ആ ഓർമ്മകളിലൂടെ ചിലപ്പോൾ ഒരു പിന്നോട്ട് നടത്തം  പിന്നെ ഇത് പറയാൻ ഉളള കാര്യം ഞാൻ ഇന്ന് ഫേസ് ബുക്കിൽ കണ്ട ഒരു കുളം തെങ്ങിൻ തോപ്പുകൾക്കിടയിൽ സുന്ദരമായ പച്ചയും നീലയും നിറത്തിൽ നിറഞ്ഞ് കിടക്കുന്ന സാമാന്യം വലിപ്പമുള്ള ഒരു കുളം അറബിക്കടലും കിഴക്ക് കനോലിക്കനാലും കാവൽ നിൽക്കുന്ന ചെന്ത്രാപ്പിന്നിയെന്ന എന്‍െറ  ഗ്രാമത്തിലും ഒരുപാട് കുളങ്ങൾ ഉണ്ടായിരുന്നു, ഒരു ചാടികുളിയും നീന്തലുമില്ലാതെ കൗമാരത്തിലെ ഒരോ ദിവസവും തുടങ്ങാറില്ല തോർത്തുമുണ്ട് ഉടുത്ത് കാലുകൾ വെള്ളത്തിലേക്ക് പാദമൂന്നുമ്പോൾ ഒരു കുളിര് കാല് മുതൽ തലവരെ അരിച്ച് കയറും ഓർക്കുമ്പോൾ ശരീരത്തിലെ രോമകൂപങ്ങൾ ഇപ്പോഴും ഉണർനെഴുന്നേൽക്കുന്നു ഒരോ ദിവസത്തെ കുളിയും ഞങ്ങൾക്ക് ഉത്സവങ്ങളായിരുന്നു സമപ്രായക്കാർ മുതൽ തലമുതിർന്നവർ വരെ ഒരുമിച്ച് ഒരു കുളി മുങ്ങാംകുഴിയിട്ടും വെട്ടിമറ