ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

2015 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു
                                                         കാലചക്രം  ഉരുളുംപോള്‍ ഓർമ്മകളിലേക്ക് തിരിച്ച് നടക്കാൻ എന്നും എനിക്ക് ഇഷ്ടം ഗൃഹാതുരത്വം ഉള്ള ഒരു പിടി ഓർമ്മകൾ എന്നും  എന്‍െറ  കൂട്ട് പുതിയ കാലത്തിനൊപ്പം നടക്കുമ്പോളും മനസ് പഴമയിൽ തങ്ങിനിൽക്കുന്നു സ്വന്തം ഗ്രാമത്തിന്റെ ഓർമ്മകൾ ആ ഓർമ്മകളിലൂടെ ചിലപ്പോൾ ഒരു പിന്നോട്ട് നടത്തം  പിന്നെ ഇത് പറയാൻ ഉളള കാര്യം ഞാൻ ഇന്ന് ഫേസ് ബുക്കിൽ കണ്ട ഒരു കുളം തെങ്ങിൻ തോപ്പുകൾക്കിടയിൽ സുന്ദരമായ പച്ചയും നീലയും നിറത്തിൽ നിറഞ്ഞ് കിടക്കുന്ന സാമാന്യം വലിപ്പമുള്ള ഒരു കുളം അറബിക്കടലും കിഴക്ക് കനോലിക്കനാലും കാവൽ നിൽക്കുന്ന ചെന്ത്രാപ്പിന്നിയെന്ന എന്‍െറ  ഗ്രാമത്തിലും ഒരുപാട് കുളങ്ങൾ ഉണ്ടായിരുന്നു, ഒരു ചാടികുളിയും നീന്തലുമില്ലാതെ കൗമാരത്തിലെ ഒരോ ദിവസവും തുടങ്ങാറില്ല തോർത്തുമുണ്ട് ഉടുത്ത് കാലുകൾ വെള്ളത്തിലേക്ക് പാദമൂന്നുമ്പോൾ ഒരു കുളിര് കാല് മുതൽ തലവരെ അരിച്ച് കയറും ഓർക്കുമ്പോൾ ശരീരത്തിലെ രോമകൂപങ്ങൾ ഇപ്പോഴും ഉണർനെഴുന്നേൽക്കുന്നു ഒരോ ദിവസത്തെ കുളിയും ഞങ്ങൾക്ക് ഉത്സവങ്ങളായിരുന്നു സമപ്രായക്കാർ മുതൽ തലമുതിർന്നവർ വരെ ഒരുമിച്ച് ഒരു കുളി മുങ്ങാംകുഴിയിട്ടും വെട്ടിമറ

മരിച്ച് ജീവിക്കുന്നവര്‍

                                                       മരിച്ച് ജീവിക്കുന്നവര്‍ ഇത്രയും കാലത്തെ ജീവിതയാത്രയില്‍ ഒരു പാട് പേരെ കണ്ടു മുട്ടി. പല തരക്കാരെ, പല സ്വഭാവക്കാരെ. ചിലരെ മനസില്‍ ഓര്‍ത്തുവെക്കുന്നു. ചിലര്‍ മറവിയിലേക്ക് മാഞ്ഞു പോയിരിക്കുന്നു. ചിലരാകട്ടെ ഇപ്പോഴും എനിക്ക് ഒപ്പം നടക്കുന്നു. ജീവിതത്തില്‍ നല്ലകാലം സ്വപ്നംകണ്ട് ഈ മരുഭൂമിയിലേക്ക് ചേക്കേറി പ്രവാസി ആയവര്‍ പിന്നീട് പ്രവാസി ജീവിതത്തില്‍ നിന്ന് മോചനം ലഭിക്കാതെ ഈ തടവറയില്‍ ബന്ധിക്കപ്പെട്ടവര്‍. ''അതെ നല്ല ആളാ, കിടക്കാ ജോലിക്കൊന്നും പോണില്ലേ'' ''വെറുതെ ഓരോന്ന് ആലോചിച്ച് കിടന്നതാ രഘുവേട്ടാ'' ''കിടന്നോ ഞാന്‍ ഇറങ്ങാ, ഇന്ന് നൈറ്റ് ഷിഫ്റ്റ് ആണ്. ഇനി രണ്ട് ദിവസമെങ്കിലും നൈറ്റ് എടുക്കണം. എങ്കിലേ ഓണത്തിന്ന് നാട്ടിലയക്കാന്‍ എന്തെങ്കിലും കിട്ടൂ. നമുക്ക് ഇവിടെ ഓണവും വിഷുവും ഇല്ലെങ്കിലും നാട്ടില്‍ ഉള്ളവര്‍ ആഷോഷിക്കട്ടെ'' ''മടുത്തു രാത്രിയും പകലും ഈ വെയിലും കൊണ്ട് പണി എടുത്താ ഇവിടെത്തെ ചിലവ് കഴിഞ്ഞാ നാട്ടില്‍ അയക്കാന്‍ ഒന്നും കാണില്ല. പിന്നെ നാട്ടിലെ കാര്യങ്ങള്‍
   വില്‍ക്കാനുണ്ട് മരുഭൂമിയിലെ സ്വപ്നങ്ങള്‍ നോക്കിയാല്‍ അറ്റം കാണാന്‍ കഴിയാത്ത മരുഭൂമി. ഈ മരുഭൂമിക്ക് 20 വര്‍ഷത്തിനിടക്ക് ഒരു മാറ്റവും വന്നിട്ടില്ല. അവിടെ അവിടെ ആയി ഒന്നു രണ്ട് പുതിയ കമ്പനികള്‍ വന്നതല്ലാതെ എല്ലാം പഴയപോലെ. മാറ്റം വന്നത് എനിക്കാണെന്ന് തോന്നുന്നു. താടിയിലും മുടിയിലും നരകള്‍ വീണ് തുടങ്ങിയിരിക്കുന്നു. നീണ്ട 20 വര്‍ഷങ്ങള്‍ ഈ മരുഭൂമിയില്‍ കൂട്ടില്‍ ഇട്ടു വളര്‍ത്തുന്ന മ്യഗങ്ങള്‍ക്കും ഉണ്ടാകും എന്ന് തോന്നുന്നു ഇതിലും സ്വാതന്ത്യം. ജീവിതത്തിനോട് തന്നെ വെറുപ്പ് തോന്നാറുണ്ട് ചിലപ്പോ. പക്ഷെ നാട്ടിലെ അവസ്ഥ ഓര്‍ക്കുമ്പോള്‍ എല്ലാം സഹിക്കും. നാട്ടില്‍ നിന്ന് വിസ കിട്ടിയപ്പോ മനസ്സില്‍ എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരുന്നു എന്നോ. എല്ലാം നടക്കാത്ത സ്വപ്നങ്ങള്‍ ആയി എന്നു മാത്രം. വിമാനത്താവളത്തില്‍ എന്നെ കൊണ്ടുവിടാന്‍ വന്ന അച്ഛന്റെ മുഖത്തെ അന്നത്തെ സന്തോഷം പിന്നെ ഒരു തിരിച്ചു വരവിലും ഞാന്‍ കണ്ടില്ല. കാരണം ഓരോ തിരിച്ചു വരവിലും വീണ്ടും വീണ്ടും കടക്കാരനായിട്ടായിരുന്നു മടക്കം. നാട്ടില്‍നിന്ന് വന്ന്‌പെട്ടത് ഷാര്‍ജയിലെ ഒരു മരുഭൂമിയില്‍. നാട്ടിലുള്ള സുഹൃത്ത് വിസ തരുമ്പോ പറഞ്ഞ സുന്ദര വ
        ‘പരേതാത്മാക്കള്‍ക്ക് ‘ ഫോണ്‍  നിർത്താതെ    അടി ക്കാന്‍ തുടങ്ങിയിട്ട് കുറേ നേരം ആയി എടുത്തപ്പോള്‍ അങ്ങേ തലക്കല്‍ അങ്ങ് ദുബായില്‍ ഉള്ള മകനാണ് മാസത്തില്‍ രണ്ടോ മൂന്നോ തവണയേ വിളിക്കുക യുള്ളൂ   ഇപ്പോ അവസാനം വിളിച്ചിട്ട് അധിക ദിവസം ആയിട്ടും ഇല്ല എന്താണാവോ പെട്ടെന്ന്.. ”അച്ഛാ ഞാനാ അമ്മക്ക് എങ്ങനെ ഉണ്ട് അസുഖം കുറവില്ലേ ?പിന്നെ ഞാന്‍ വിളിച്ചത് എനിക്ക് ഈ അവധിക്കും നാട്ടിലേക്ക് വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല ഇവിടെ നല്ല ജോലി തിരക്കാ, പിന്നെ പിളേരുടെ പഠിപ്പും മുടങ്ങും.. പിന്ന നമ്മുടെ നാട്ടിലെ സ്ഥലവും വീടും വില്‍ക്കാം എന്നു വിചാരിക്കുന്നു അത് അങ്ങനെ വെറുതെ കിടന്നിട്ട് ഒരു കാര്യവും ഇല്ലല്ലോ എന്നാ അവള്‍ പറയുന്നത്. പിന്നെ അത് വിറ്റിട്ട് കിട്ടുന്ന പൈസകൊണ്ട് എന്നെ പഠിപ്പിക്കാന്‍ അച്ഛന്‍ ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ ബാക്കി ഉള്ളത് തീര്‍ക്കാം ബാക്കി ഉണ്ടെങ്കില്‍ ഇവിടെ ഒരു ഫാറ്റ് വാങ്ങാം എന്ന് വിചാരിക്കുന്നു ബാങ്കിലേക്ക് ഒരു ഇരുപതിനായിരം രൂപ അയച്ചിട്ട് ഉണ്ട് ആവശ്യം വരുകയാണെങ്കില്‍ എടുത്തോ പിന്നെ ഞാന്‍ വെക്കുന്നു. ഒാഫീസില്‍ പോകാന്‍ നേരം ആയി. അമ്മയോട് പറഞ്ഞോ..” ആരാ ? നിന്‍െറ പുന
വിഷുപ്രണയം മോത്തിലാൽ മേനോത് ************************* വീണ്ടും വിഷു എത്തുന്നു ഇന്നും പതിവു പോലെ അവളുടെ വിടിനരികു പറ്റി നടന്നു ഇല്ല ഇത്തവണയും ആരും കാണാതെ പൂക്കാതെ നില്‍ക്കുകയാണ് അവള്‍ പണ്ടെ അങ്ങനെയാ ചിലപ്പോ ആരോടും മിണ്ടാതെ അങ്ങനെ മുഖം വീര്‍പ്പിച്ച് മാറിനില്‍ക്കും അവളുടെ കൂടെ കൂടി നീയും അത് പഠിച്ചിരിക്കുന്നു എത്ര കൊല്ലമായി നീ ഒന്ന് പൂത്തിട്ട്  പണ്ട് വിഷുക്കാലം ഈ കണിക്കൊന്നക്ക് ചുറ്റും ആണ് അവളെ ഒന്ന്കാണാന്‍ കിട്ടുന്നതും അന്നാണ് അല്ലെങ്കില്‍ എപ്പോഴും വീടിന് അകത്തായിരിക്കും ഒന്നു മുതല്‍ അവള്‍ എന്‍െറ ഒപ്പം ആണ് പഠിച്ചിരുന്നത് പിന്നെ എപ്പോഴോ അവള്‍ക്ക് അരക്ക് താഴോട്ട് ചലനശേഷി നഷ്ടപ്പെട്ടു അതോടു കൂടി പഠനം നിര്‍ത്തേണ്ടിവന്നു പണ്ട് അവള്‍ ഒരുപാട് ചിരിക്കുമായിരുന്നു എന്ത് രസമാണെന്നോ ആ ചിരികാണാന്‍ പിന്നെ പൂപറിക്കാന്‍ ചെല്ലുമ്പോഴൊന്നും അവളുടെ മുഖത്ത് ആ സന്തോഷം ഞാന്‍ കണ്ടിട്ടില്ല എല്ലാവരുടെയും വിശേഷങ്ങള്‍ തിരക്കും അങ്ങനെ അവക്ക് ഒപ്പം ഇരിക്കുമ്പോള്‍ എന്‍െറ മനസ് മുഴുവന്‍ അവളായിരിക്കും അവളോട് എന്തോക്കെയോ പറയണം എന്നുണ്ടാകും പക്ഷെ ഒന്നും പറയാതെ തിരിച്ച് പോരും പിന്നെ എപ്പോഴോ അറിഞ്ഞു അവള്‍ക്ക് അസുഖം കൂടുതല്

എന്‍െറ ദൈവം

                                                                 എന്‍െറ ദൈവം ഇന്ന് എനിക്ക് ഒരു സുഹ്യത്തിനെ കിട്ടി വസന്ത് കര്‍ണ്ണാടകക്കാരന്‍ ആണ്  ഏഴ് വര്‍ഷത്തെ പ്രവാസി ജീവിതത്തില്‍ ആദ്യമായാണ്  കര്‍ണ്ണാടകക്കാരനെ  സുഹ്യത്തായി കിട്ടുന്നത്  ആള്‍ നാട്ടില്‍ നിന്ന് വന്നിട്ടേ ഉള്ളൂ ഹിന്ദി പഠിച്ചു വരുന്നു  പരിചയപെട്ട് രണ്ട് ദിവസത്തിന്ന് ശേഷം അവന്ന് റൂമില്‍ അവന്‍െറ  ദൈവങ്ങളുടെ ഫോട്ടോ വെച്ച് വിളക്ക് കത്തിക്കണം എന്നും അതിന് അവന്‍െറ മൊബൈൽലില്‍ നിന്ന്  രണ്ട് ഫോട്ടോ എടുത്ത്  കൊടുക്കണം  ന്യായമായ ആവശ്യം അതിനു വേണ്ടി ആണല്ലോ ഞാന്‍ ഇരിക്കുന്നതും  അദ്യം കാണിച്ച  ഫോട്ടോ ശിവനും പാര്‍വ്വതിയും കൂടിയുള്ളതും പിന്നെ കാണിച്ച ഫോട്ടോ കണ്ടപ്പോള്‍  എന്നിക്ക് അവന് തെറ്റിയോ എന്ന് ഒരു സംശയം ഞാന്‍ അവനോട് വീണ്ടും ചോദിച്ചു  അവന്‍ ഉറപ്പിച്ചു ഇത് തന്നെയാ  എന്നാലും മന്നസില്‍ ഒരും സംശയം കാരണം  നാം നമ്മുടെ സ്വന്തം എന്ന് അഹങ്കരിക്കുകയും ഒരുനാടിനെയും ഒരു സമുദായത്തേയും സമൂഹതിന്മകളില്‍ നിന്നും ജാതി വ്യവസ്ഥയില്‍  നിന്നും  പിടിച്ചുകയറ്റുകയും    മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീരുകയും   സന്ന്യാസ

സ്വാതന്ത്യം

                                                                   സ്വാതന്ത്യം ബസില് ഇരിക്കുമ്പോള്‍  ഉച്ചത്തില്‍  ഉള്ള ആ പ്രസഗം കേട്ടത് ചുമ്പന സമരത്തെ അനുകൂലിച്ച് ആണ് ആള്‍ സംസാരിക്കുന്നത് ഇപ്പോ അളുകള്‍ക്ക്  സംസാരവിഷയം ചുമ്പന സമരം ആണല്ലോ കുറച്ച് പേര് അവരുടെ എന്തോ സ്വാര്ഥലാഭത്തിനു വേണ്ടി ഉണ്ടാക്കിയ ചുമ്പനസമരം അതിനെ അനുകൂലിച്ചും പ്രതിരോധിച്ചും കുറേ ആളുകളും അതില് ബലിയാടുകള് ആകുന്നതോ കുറേ യുവതീ യുവാക്കളും ആ വായതോരാതെ സംസാരിക്കുന്ന ആളെ എനിക്ക് അറിയാം അയാളുടെ മകള് എന്‍െറ സഹോദരിയുടെ കൂടെ ആണ് പഠിക്കുന്നത് അങ്ങനെ പലപ്പോഴും കണ്ടു പരിചയം ഉണ്ട് മൈക്ക് കിട്ടിയ സന്തോഷത്തിലാണെന്ന് തോന്നുന്നു അദേഹം കസറുകയാണ് സ്ത്രീ  പുരുഷനും ഇവിടെയും ഇരിക്കാനും സംസാരിക്കാനും അനുവാദമില്ലാത്ത നാടാണോ ഇതെന്നും സദാചാര പോലീസിനെ നിലക്ക് നിര്ത്തണമെന്നുമൊക്കെ നല്ല ഉച്ചത്തില് വെച്ച് കാച്ചുന്നുണ്ട് ഇഷ്ട്ടന് എന്തായാലും മുഴുവന് കേള്‍ക്കാന്‍ കഴിഞ്ഞില്ല അതിന് മുന്‍പ്  ബസ് എടുത്തു  വീട്ടില് എത്തുമ്പോള് സമയം 6 മണി പുറത്ത് ചെരുപ്പ് ഊരി വെക്കുമ്പോള് പ്രിയയുടെ ചെരുപ്പ് കാണാനില്ല  ഇത്ര സമയം ആയിട്ടും അവള്‍ വന്നിട്ടില്ലേ മനസില് ഒരു ആ