ഓര്‍മയിലെ ആ ദിവസം

വണ്ടി അടുക്കുന്തോറും പ്രാര്‍ഥന ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു 

അത് എന്‍െറ മനസിനെയും കാതുകള്‍ക്കും ഒരു പുതിയ ലോകത്തിലക്ക് കടക്കുന്നത് പോലെ അനുഭവപ്പെട്ടു

 കുറേ നാളായി മനസിലുള്ള മോഹമാണ്  ചൂലൂര്  യോഗിനിമാതാ  ബാലികാസദനത്തില്‍  വരണം എന്ന്   

പ്രാര്‍ഥന അവസാനിക്കാറായിരിക്കുന്നു 

ഇന്ന് നമ്മുടെ സമുഹത്തിനും കുട്ടികള്‍ക്കും നഷ്ടമായിരിക്കുന്ന  പലതും

 അവിടത്തെ കുട്ടികളില്‍ എനിക്ക് കാണാന്‍ സാധിച്ചു  

പശുക്കളെ പരിപാലിക്കുന്നത് കണ്ടപ്പോള്‍  എനിക്ക് സന്തോഷം തോന്നി  

സഹജീവികളെ സ്നേഹിക്കുന്നതോടോപ്പം അന്യജീവജാലങ്ങളെയും സ്നേഹിക്കാന്‍ 

നമ്മുടെ സമൂഹം മറന്നുതുടങ്ങിയകാലമാണല്ലോ ഇത് 

ഭക്ഷണം കഴിക്കാന്നുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു കുട്ടികള്‍ നിലത്ത് പായ വിരിക്കുന്നുണ്ടായിരുന്നു

 എന്നെ കണ്ടിട്ടാണെന്ന്  തോന്നുന്നു ഒരു അമ്മ പുറത്തു വന്നു 

ഞാന്‍ അന്നത്തെ ദിവസത്തെ ഭക്ഷണത്തിന്‍െറ അനുമതവാങ്ങിരിരുന്നു എന്ന് അവരോട് ഞാന്‍  പറഞ്ഞു  

അമ്മ എന്നോട് കയറി ഇരിക്കാന്‍ പറഞ്ഞ് അകത്തേക്ക് പോയി

അപ്പോളെക്കും ഒരുകുട്ടി വന്ന് അകത്തേക്ക്  വിളിച്ചു അവിടെ എല്ലാ പ്രായത്തിലുള്ള കുട്ടികള്‍ ഉണ്ടായിരുന്നു 

പലജീവിതരീതിയില്‍ നിന്ന് വന്നവര്‍ അവര്‍ എല്ലാവരും ഒരു കുടുബമായി കഴിയുന്നു 

അവര്‍ക്ക് ഇവിടെ എല്ലാവരുമുണ്ട്   അവര്‍ക്ക് നഷ്ടമായ പലതും ഇവിടെ അവര്‍ മറക്കുന്നു 

മുത്തശ്ശിയുടെ സ്നേഹം കണ്ടപ്പോള്‍ എനിക്കപോലും അവരോട് അല്‍പം അസൂയ തോന്നാതിരിന്നില്ല  

അപ്പോഴേക്കും അവടെത്തെ മുതിര്‍ന്ന കുട്ടികള്‍ ഭക്ഷണം വിളമ്പിതുടങ്ങിയിരുന്നു

 ഭക്ഷണത്തിന് മുന്‍പ് പ്രാര്‍ഥന ഉണ്ടായിരുന്നു  എന്നും ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും

 ഇന്നത്തെ ഭക്ഷണത്തിന്നെന്തോ ഒരു പ്രതേക സ്വാദ്  ഉള്ളതുപോലെ

 സഹോദരിമാരില്ലാത്ത എന്നിക്ക് ദൈവം ഒന്നിച്ച് ഒരുപാട് പേരെ തന്നത് പോലെ 

പണ്ട് കുടപ്പിറപ്പുകളില്ലാത്തതുകൊണ്ട്  

വീട്ടിലെ ഏകാന്തതകളില്‍  പലപ്പോഴും പൊട്ടികരഞ്ഞിട്ടുണ്ട് പക്ഷെ

ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോ ഞാന്‍ അറിയാതെ മനസില്‍ പറഞ്ഞു   

ഇന്നി ഞാന്‍ കരയില്ല കാരണം എന്നിക്കുണ്ട് ഇവിടെ ഒരുപാട് കുടപ്പിറപ്പുകള്‍

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌