ആ ലോകം


ഉച്ചക്ക് പുറത്ത് ബഹളം കേട്ടാണ് ഊണ് കഴിക്കുകയായിരുന്ന ഞാന് വീടിന് പുറത്തിറങ്ങിയത്
അപ്പോ അതാ നില്ക്കുന്നു അച്ചന്നും അമ്മയും കയ്യില് വടിയൊക്കെ ആയിട്ടാ നില്പ്പ്
എന്താ കാര്യം എന്നറിയാന് ചെന്നപ്പോള് ഉണ്ട്  അച്ചന് നീ ആ കല്ല് ഒന്ന് എടുത്ത് മാറ്റിനോക്ക്
അതിനടിയില് പാമ്പോ മറ്റോ ഉണ്ട്  അമ്മ എന്തോ വാല് കണ്ടു എന്നാപറയുന്നേ
എന്തായാലും പാമ്പിനെ എനിക്ക് പണ്ടെ പേടിയാ ഞാന് പാമ്പിനെ കണ്ട്
ഓടിയോടത്ത് ഇതുവരെ പുല്ല് മുളച്ചിട്ടില്ലാ എന്നാ പിള്ളേര് പറയിണത്
എന്നാലും വീട്ടില് ഞാന് മോശമാകരുതല്ലോ എന്ന് വിചാരിച്ച് കാല് കൊണ്ട് കല്ല് ചവിട്ടി ഇട്ടു

എന്തായാലും അമ്മക്ക് സന്തോഷമായി കാരണം അമ്മ കണ്ട ആള് അവിടെ ഉണ്ട് ഒരു മഞ്ഞചേര
എന്തായാലും ഉള്ളിലെ ഭയം പോയി കാരണം മഞ്ഞചേര കടിക്കാറിലല്ലോ
അച്ചന് അതിനെ ഓടിക്കാന് ഉള്ള തയ്യാറിടിപ്പില് ആണ്
പെട്ടെന്ന് മനസ് പത്താംതരം മലയാളപാഠത്തിലെ ഭൂമിയുടെ അവകാശികളിലേക്കും കൂടെ വൈക്കം മുഹമ്മദ്  ബഷീറിലേക്കും

ഞാന് അച്ചനെ തടഞ്ഞു എന്തിനാ അതിനെ ഓടിക്കുന്നത്  അതിനും ജീവിക്കണ്ടേ എന്തായാലും ചേരയല്ലേ അതവിടെ ഇരുന്നോട്ടെ
 അതിന്ന് ഞാന് അതിനെ കൊല്ലാനൊന്നും പറഞ്ഞിലല്ലോ ഓടിക്കാനല്ലേ പറഞ്ഞത്  എന്നായി അച്ചന് എന്തായാലും ഞങ്ങള് ഒരു ധാരണയില് എത്തി  ഓടിക്കണ്ട അത് താന്നെ പോയ്ക്കോട്ടെ
എന്തായാലും എനിക്ക് എന്നോട്തന്നെ ഒരു ബഹുമാനം തോന്നി കൂടെ മഹാനായ മനുഷ്യനോടും അദേഹം സ്വപ്നം കണ്ട ആ ലോകത്തെ കുറിച്ച് മനസില് ആലോചിച്ചു
ആനയും കടുവയും കൊതുകും മുതലയും അങ്ങനെ നമ്മളെപ്പോലെ ഈ ഭൂമിക്ക് അവകാശികളായ അവരെ കുറിച്ച് മനുഷ്യന്‍െറ ആര്‍ത്തിയെ കുറിച്ച് അവന്‍  മൂലം ഈ ഭൂമുകത്തുനിന്നും എന്നെന്നേക്കുമായി തുടച്ചു നീക്കപ്പെട്ട ഈ ഭൂമിയുടെ അവകാശികളെ കുറിച്ച്

പെട്ടെന്ന് ആണ് അമ്മ വിളച്ച് പറഞ്ഞത്  അതിനെ നോക്കി നിക്കാണ്ട്  വേഗം പോകാന്‍ നോക്കെടാ
ഞാന്‍ അങ്ങെനെ ആ ലോകത്തില് നിന്ന് തിരിച്ചിറങ്ങി
അന്ന് രാത്രി മുഴുവന് മനസില് ബഷീറിന്‍െറ ലോകമായിരുന്നു
കാലത്ത് അച്ചന്‍െറ ചീത്ത കേട്ടാണ് ഉണര്ന്നത് തന്നെ എന്തായാലും സംഭവം പന്തിയല്ല അച്ചന്‍    നല്ല ചൂടിലാണ് പുറത്തിറങ്ങുനത് നല്ലതല്ല അങ്ങനെ ജനലിലൂടെ പുത്തേക്ക് നോക്കി
എന്തായാലും കാര്യം മനസിലായി ഇന്നെലെ ഞാന് സംരക്ഷിച്ചവന് എനിക്കിട്ട് പണിതന്നിരിക്കുന്നു രാത്രി കൂട്ടില് നിന്ന് ആകെ ഉള്ള രണ്ട് കോഴി കുഞ്ഞുങ്ങളെ കാണാനില്ല
അച്ചന് കുറ്റം ആരോപിക്കുന്നത് അവനിലാണ് കൂടെ അവനെ ഓടിക്കാതിരുന്ന എന്നെയും  അച്ചന്‍ നല്ല ചീത്ത പറയുന്നുണ്ടായിരുന്നു എങ്കിലും എനിക്ക് അച്ചനോട് പറയണമെന്ന് ഉണ്ടായിരുന്നു അവര്ക്കും എന്തെങ്കിലും കഴിക്കേണ്ടേ അവരും ഈ ഭൂമിയുടെ അവകാശികളല്ലേ  എന്നാലും അത് പറയാന്‍  പറ്റാത്ത അവസ്ഥയിലായതിനാലും എന്‍െറ  ഉറക്കം ബാക്കി ഉള്ളതുകൊണ്ടും ഞാന്‍     കട്ടിലിലേക്ക് കിടന്നു ആ മഹാനായ മനുഷ്യന്‍െറ വാക്കുകള് മനസില് ഉരുവിട്ടുകൊണ്ട്

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌