നീ അടുത്ത ജന്‍മത്തിലെങ്കിലും


ചുമരില്‍ ആണിയില്‍ കൊളത്തിയിട്ടിരിക്കുന്ന നാരങ്ങയും മുളകും കണ്ടപ്പോള്‍ ആണ് ഇന്ന് ശനിയാഴ്വച്ചയാണെന്ന് മനസിലായത് പ്രവാസി ജീവിതത്തില്‍ ആഴ്ച്ചയും മാസങ്ങളും അറിയാറില്ലലോ
ആ മുളകിലേക്ക് കണ്ണ് ഉടക്കിയപ്പോള്‍ മനസ് കുറച്ച് വര്‍ഷങ്ങള്‍ പുറകിലോട്ട് നടന്നു
ഇങ്ങനെ ഒരു ശനിയാഴ്വച്ചയായിരുന്നു  പുഞ്ചിരിക്കുന്ന മുഖവുമായി അവള്‍ എന്‍െറ മനസിലേക്ക് കടന്ന് വന്നത്
 ഹൈസ്ക്കുള്‍ പഠനം കഴിഞ്ഞ്  എല്ലാവരെയും പോലെ മുബൈ നഗരത്തിലേക്ക് ചേക്കേറിയിരുന്ന സമയം
 അമ്മയുടെ  അനിയത്തിയുടെയും ഭര്‍ത്താവിന്‍െറയും കുടെ  വസായി എന്ന സ്ഥലത്താണ്  താമസം.
 നമ്മുടെ പഴയ ത്രശൂര്‍ പട്ടണം പോലെ ഒരു സ്ഥലം ജോലി അവിടെ അടുത്ത് സ്റ്റുഡിയോയില്‍
 ഓണര്‍ നാട്ടില്‍ പോയതു കാരണം കുറച്ചു ദിവസമായി കടയില്‍ ഞാന്‍ ഒറ്റക്കാണ്
അങ്ങനെ ഒരു ചൊവ്വആഴ്ച്ച  ഹിന്ദി പഠിച്ചുവരുന്ന ഞാന്‍ ഭായി എന്ന വിളി കേട്ടാണ് സിറ്റിങ്ങ് റൂമില്‍ നിന്ന് പുറത്തേക്ക് വന്നത്
കൈനിറയെ കമ്പിയില്‍ കോര്‍ത്ത മുളകും നാരങ്ങയുമായി  ഒരു 10 വയസ് പ്രായം വരുന്ന  പെണ്‍കുട്ടി
അവള്‍ അത്ര സുന്ദരിയല്ലായിരുന്നു എന്നാലും ആ കണ്ണുകളും നീളമുള്ള മുക്കും അവളെ സുന്ദരി ആക്കിയിരുന്നു
 ആകെ പൊടിപിച്ച അലക്കാത്ത ഒരു  മഞ്ഞവസ്ത്രമാണ് അവള്‍ ധരിച്ചിരുന്നത്
അവള്‍  പിന്നെയും ഹിന്ദിയില്‍ എന്തോകെയോ എന്നോട് പറഞ്ഞു.
 എന്നിക്ക്  ഹിന്ദി അറിയില്ലാ എന്ന് അതിന്ന് മനസിലായിട്ടാണോ എന്നറിയില്ല
അവള്‍ എന്‍െറ മുന്നിലേക്ക്  കമ്പിയില്‍ കോര്‍ത്ത മുളകും നാരങ്ങയും നീട്ടിപ്പിടിച്ചു
എന്തായാലും ഒരു കാര്യം മനസിലായി അവള്‍ അത് വില്‍ക്കുവാന്‍ കൊണ്ടു നടക്കുന്നതാണ് എന്ന്
അത് കൊണ്ടു ഉള്ള ഉപയോഗം അറിയില്ലെങ്കിലും ആ കുട്ടിയുടെ മുഖം കണ്ടിട്ട് ഒന്ന് വാങ്ങാതിരിക്കാന്‍ കഴിഞ്ഞില്ല
 അങ്ങനെ ഒരു രുപാ കൊടുത്ത് ഒന്ന് ഞാന്‍ വാങ്ങി ഇത് എന്താണ് ചെയ്യുക എന്നറിയാന്‍ വേണ്ടി
അടുത്ത കടയിലുള്ള തമിഴനോട് ചോദിച്ചു അയാളാണ് പറഞ്ഞത് കടയുടെ മുന്നില്‍ കൊളുത്തിയിടണം എന്നും
ഇത് കണ്ണ് തട്ടാതിരിക്കാന്‍ ആണെന്നും
പിന്നെ എല്ലാ ശനിയാഴ്വച്ചയും അവള് വന്നു ഒരു ദിവസം ഞാന്‍ പഠിച്ച ഹിന്ദി വച്ച് അവളോട് ചോദിച്ചു
ആപ്കാ നാം ക്യാഹൈ
അവള്‍ ഒന്നും മിണ്ടിയില്ല
പിന്നെ എവിടെ നിന്നോ ഓര്‍ത്തിടുത്ത പോലെ പറഞ്ഞു  ചഞ്ചല്‍
കുറച്ചു ദിസത്തെ കണ്ടു പരിചയം മാത്രമേ ഒള്ളു എങ്കിലും മനസില്‍ ഒരു കുഞ്ഞുപെങ്ങളുടെ സ്ഥാനമായിരുന്നു അവള്‍ക്ക്
ദിവസങ്ങള്‍ കടന്നുപോയി ഞാന്‍ ഹിന്ദി കുറച്ചു പഠിച്ചുതുടങ്ങിയസമയം
അങ്ങനെ അവള്‍ക്ക് ആരും ഇല്ലെന്നും മാര്‍ക്കറ്റിലെ ചില സ്തീകളുടെ കുടെ മാക്കറ്റിലാണ് താമസം
എന്ന് മനസിലാക്കാന്‍ കഴിഞ്ഞു
അങ്ങനെ ഒരു ദിവസം  കാലത്ത് സ്റ്റുഡിയോയുടെ  അടുത്തായി ഒരു തമിഴ് നാട്ടുകാരന്‍െറ ചായകടയുണ്ട്
അവിടെ നിന്ന് ചായ കുടിക്കുമ്പൊള്‍  ആരോ വന്ന് തോണ്ടിവിളിച്ചു
ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ചഞ്ചല്‍ ആയിരുന്നു അത്
അവള്‍ വല്ലാതെ ക്ഷീണിതയായിരുന്നു  അവള്‍ക്ക് വിശക്കുന്നു എന്നുപറഞ്ഞു
 അവിടെ ചായയും വടാപ്പാവും മാത്രമേ കിട്ടു  ഞാന്‍ അവള്‍ക്ക്  വടാപ്പാവും ചായയും വാങ്ങി  കൊടുത്തു
അപ്പോളെക്കും കടയില്‍ ആള്വന്ന്   ഞാന്‍ പോന്നു
പിന്നെ ഒന്നുരണ്ടു ദിവസം അവളെ കണ്ടതുമില്ല എന്‍െറ മുളകും നാരങ്ങയും ഉണങ്ങി
മൂന്നാല് ദിവസം കഴിഞ്ഞ് കാലത്ത് കടയിലേക്ക് നടന്നു വരുമ്പോള്‍ മാര്‍ക്കറ്റിന്ന് അടുത്തായി ഒരു ചെറിയ ആള്‍ക്കുട്ടം കണ്ടു  ആള്‍ക്കുട്ടത്തിനിടയില്‍ ഒരു പെണ്‍കുട്ടി കിടക്കുന്നുണ്ട് ഞാന്‍ ആള്‍ക്കുട്ടത്തിനിടയിലേക്ക് തള്ളിനിന്നു നോക്കിയപ്പോള്‍  എന്നിക്ക് വിശ്വസിക്കാന്‍കഴിഞ്ഞില്ല
കാല്‍ ചുവട്ടിലെ മണ്ണ്  നീങ്ങിപ്പോകുന്നതുപോലെ തോന്നി  ഒരു നോട്ടം നോക്കാനേ ആയുള്ളൂ എന്‍െറ ചഞ്ചല്‍ ആയിരുന്നു അത് .
അടുത്തു നില്‍ക്കുന്ന താടിക്കാരൻ പോലീസുകാന്‍ പറയുന്നത് കേട്ടു
ഇവിടെ ഇങ്ങനെ അലഞ്ഞുനടക്കുന്ന കുട്ടികളില്‍പ്പെട്ടതാ എന്തോ അസുഖം വന്ന് മരിച്ചതാ
എന്‍െറ ചഞ്ചല്‍ നിന്നക്ക് ഒരുവാക്ക് എന്നോട് പറയാമായിരുന്നില്ലേ ഞാന്‍ കൊണ്ടുപോകുമായിരുന്നല്ലോ നിന്നെ ഹോസ്പിറ്റലില്‍  ഹോസ്പിറ്റല്‍  നടപടികള്‍ക്ക് ശേഷം വൈകീട്ട് കൊണ്ടുവരും എന്നും
അടുത്തുള്ള സ്മശാനത്തില്‍ അടുക്കും എന്നും  ആരോ പറയുന്നത്  കേട്ടു
അന്ന് ഞാന്‍ സ്റ്റുഡിയോ  തുറന്നില്ല എന്‍െറ മനസ് മുഴുവന്‍ ചഞ്ചലായിരുന്നു
അവളുടെ ചിരക്കുന്ന മുഖമായിരുന്നു
എന്റെ ഹൃദയം തിളച്ചുമറിയും പൊലെ വൈകീട്ട് അവളുടെ
ചലനമറ്റശരീരം കൊണ്ടുവരുന്നത് വരെ ഞാന്‍ അവിടെ ഇരുന്നു  3.30 ആയപ്പോള്‍ എത്തി
അവിടെ അടുത്തുള്ള കടക്കാരും അവളുടെ കൂട്ടുകാരും മാര്‍ക്കറ്റിലെ സ്ത്രീകളും  ഞാനും കൂടി
സ്മശാനത്തില്‍ അവള്‍ക്ക് കുഴിമാടമൊരുക്കി
നിന്നനില്‍പ്പില്‍ ഭൂമി തന്റെ ചുറ്റും കറങ്ങുന്ന പോലെതോന്നി എനിക്ക്
അപ്പോഴും എന്‍െറ മനസ് മന്ത്രിക്കുന്നുണ്ടായിരുന്നു
നീ അടുത്ത ജന്‍മത്തിലെങ്കിലും എന്‍െറ അനുജത്തിയായി ജനിച്ചെങ്കില്‍.............

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌