ബ്ലാക്കി


പതിവുപോലെ അന്നും നേരം വൈകിയാണ്  ഉറക്കത്തില്‍ നിന്ന് എണിറ്റത്
 സാധാരണ അമ്മ വന്ന് വിളിക്കുമ്പോഴാണ് നേരം വെളുത്തത്  അറിയാ
പക്ഷെ ഇന്ന് എന്തായാലും അത് വേണ്ടിവന്നില്ല ഞാന്‍ സ്വന്തമായി എണിറ്റു പല്ലുതേക്കല്‍
മഹാമഹത്തിനായി ഞാന്‍ പുറത്തിറങ്ങി ഞാന്‍ ആദ്യം നോക്കിയത് അവനെ ആയിരുന്നു
അതിന്ന് അവനെ എങ്ങനെ കാണാനാ അവന്‍ എണിറ്റ് നേരെ പോയിട്ടുണ്ടാകും
കിഴക്കേലേക്ക് അവിടെ അവന്‍െറ കളിക്കുട്ടുകാരത്തിയുണ്ട് അവര്‍ ഒരേ പ്രായക്കാരാ
 ഒരുമിച്ചു കളിച്ചുവളര്‍ന്നവര്‍ .കാലത്ത് എണിറ്റാല്‍ അവന്‍ അവിടെ പോകും
 പിന്നെ അവളെയും കൊണ്ട് ഇവിടെ വരും
ഞാന്‍ പറയുന്നത് എന്‍െറ ബ്ലാക്കിയെ പറ്റിയാണ് കേട്ടോ എന്‍െറ സുന്ദരനായ പൂവന്‍കോഴി
 ഞാനാ അവന് പേരിട്ടത്  നല്ല കറുത്തിട്ടാ അവന്‍ എല്ലാരും പറയും അവന്‍ കരിങ്കോഴി ആണെന്ന്
പക്ഷെ കരിങ്കോഴിയൊന്നുമല്ല  വീട്ടില്‍ കോഴിയില്ലാത്ത കാരണം അമ്മ എവിടെ നിന്നോ മുട്ട വാങ്ങിവിരിയിച്ചതാ
പത്ത് മുട്ട വച്ചതില്‍  നാലെണം മാത്രമേ വിരിഞ്ഞോള്ളു മുന്ന് പിടയും പിന്നെ ബ്ലാക്കിയും
 ഇടക്ക്  എന്നിക്ക് തോന്നും കോഴികള്‍ക്കിടയില്‍ കറുപ്പിനാണ് അഴകെന്ന് അതിന് കാരണവും ഉണ്ട്
അവിടെ അടുത്ത് വീടുകളില്‍ ഉള്ള ഒരു വിധം പിടക്കോഴികളും അവന്‍െറ പിന്നാലെയാനടപ്പ്
പക്ഷെ അവന് കുടുതല്‍ സ്നേഹം കിഴക്കേലെ സുന്ദരിയോടാ  അവന്‍െറ കാലത്തുള്ള പോകും ഒരുമിച്ചുള്ള നടപ്പും
പിന്നെ അവിടെ വില്ലനാവാന്‍ വേറെ പൂവന്‍ ഇല്ല താന്നും പറഞ്ഞു തീര്‍ന്നില്ല ദേ വരുന്നു രണ്ടുപേരും
അടുത്ത് വന്നപ്പോ ഞാന്‍ അവനോട് പതുക്കെ അമ്മ കേള്ക്കാതെ പറഞ്ഞു
നീ ഇവളെയും കൊണ്ട് ഇങ്ങനെ നടന്നോ ഈ ഉള്ളവന്നാ ആരും ഇല്ലാത്തെ
തമാശക്ക് പറഞ്ഞതാണെങ്കിലും മനസിന്‍െറ ഉള്ളില്‍ നിന്നാ വന്നത്
അത് കേട്ടിട്ടെന്ന ഭാവത്തില്‍ അവന്‍ ഒരു പ്രതേക ശംബ്ധം ഉണ്ടാക്കി
വടക്കേപ്പറത്ത് അമ്മ ഇട്ട അരി ലക്ഷമാക്കി നടന്നുപോയി
എന്നെപ്പോലെ ഇത്തിരി ഗ്ലാമര്ഒക്കെ വേണം എന്നാണ്  അവന്‍ സൌണ്ട് ഉണ്ടാക്കി പറഞ്ഞതെന്ന്   ഞാന്‍ ഊഹിച്ചു
 ഞാന്‍  ക്ലോക്കിലേക്ക് നോക്കി സമയം അതിക്രമിച്ചിരിക്കുന്നു ഞാന്‍ കുളിച്ച്  സ്റ്റുഡിയോയിലേക്ക്  വച്ച് പിടിപ്പിച്ചു
വൈകീട്ട് നേരം വൈകിയാണ്  വന്നത്  നേരേ ഭക്ഷണം കഴിച്ച് കിടന്നു നാളെ ഞായറാഴ്ച്ചയാണ്   ഒരു  ചെറിയ വര്‍ക്ക് ഉണ്ട്
കാലത്ത് ബ്ലാക്കിയുടെ കരച്ചില്‍ കേട്ടാണ് ഉണര്‍ന്നത്   എന്‍െ കട്ടിലിനടിയില്‍ നിന്നാണ്  ശബ്ധം
ഇടക്ക് അവന്‍ എന്‍െറ അടുത്ത് വരാറുള്ളതാ കട്ടിലിനു മുകളിലൊക്കെ കയറി നടന്ന് പോകും
ഇന്നെന്താണാവോ കാലത്ത് തന്നെ കട്ടിലിനടിയില്‍
എന്താടാ നീയും തുടങ്ങിയോ മുട്ടയിടാന്‍
എന്ന് ചോദിച്ചുകൊണ്ട്  ഞാന്‍ അവനെ അവിടെ നിന്ന് ഓടിക്കാന്‍ ശ്രമിച്ചു
അവന്‍ പോകാനുള്ള ഭാവം ഇല്ല  ഇങ്ങനെ ആദ്യമായിട്ടാ കാലത്ത്  വന്ന് കട്ടിലിനടിയില്‍ വന്നിരിക്കുന്നത്
കാലത്ത് അവന്ന് ഇവിടെ നിക്കാനെ സമയംകട്ടാറില്ല അപ്പോഴെക്കും കിഴക്കേലെക്ക് ഓടുന്നതാ
 എന്നിക്ക് അവന്നോട് കളിച്ചു നില്‍ക്കാ സമയം ഇല്ലായിരുന്നു കുളിക്കാന്‍ പോകുമ്പോള്‍
ഞാന്‍ അമ്മയോട്  ചോദിച്ചു  എന്തെ അമ്മേ ബ്ലാക്കി കട്ടിലിനടിയില്‍ കയറി ഇരിക്കുന്നത്
അമ്മ ചെറിയ ദേക്ഷത്തോടെ പറയുന്നത് കേട്ടു കാലത്ത് തെണ്ടാന്‍ പോകുന്നത് കണ്ടു
പിന്നെ വേഗം വന്ന് കയറിയതാ അവടെയങ്ങാനും തുറിയിട്ടാ അവനെ ഇവടെന്ന് അടിച്ചോടിക്കും
 ഞാന്‍ കുളികഴിഞ്ഞ്  ഡ്രസ്സ്‌ ഒക്കെ മാറി ഇറങ്ങാന്‍ നേരം നോക്കിയപ്പോഴും അവന്‍ അവിടെത്തന്നെ ഇരിപ്പാണ്
ഞാന്‍ അടുത്ത് ചെന്നപ്പോള്‍ പ്രതേകശബ്ലത്തില്‍  എന്തൊക്കയോ പറഞ്ഞു
എന്തായാലും നീ ഇവിടെ ഇരി ഞാന്‍ പോയി വരാം  എന്ന് പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി
പതുക്കേ നടക്കുമ്പോള്‍ കിഴക്കേന്ന്  നല്ല ചിക്കന്‍െറ മണം മൂക്കിലേക്ക്  അടിക്കുന്നുണ്ടായിരുന്നു
 ആ മണവും ബ്ലാക്കിയുടെ മാനസികാവസ്ഥയും ഞാന്‍ ഒന്നിച്ചുവായിക്കാന്‍ ശ്രമിച്ചു
മോന്നേ നിന്‍െറ മനസ് എനിക്ക് വായിക്കാന്‍ കഴിഞ്ഞില്ലലോ
 എന്ന് ഓര്‍ത്ത് ഞാന്‍ വീട്ടിലേക്ക്  തിരിച്ച് നടന്നു 

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌