വില്‍ക്കാനുണ്ട് മരുഭൂമിയിലെ സ്വപ്നങ്ങള്‍


നോക്കിയാല്‍ അറ്റം കാണാന്‍ കഴിയാത്ത മരുഭൂമി. ഈ മരുഭൂമിക്ക് 20 വര്‍ഷത്തിനിടക്ക് ഒരു മാറ്റവും വന്നിട്ടില്ല. അവിടെ അവിടെ ആയി ഒന്നു രണ്ട് പുതിയ കമ്പനികള്‍ വന്നതല്ലാതെ എല്ലാം പഴയപോലെ. മാറ്റം വന്നത് എനിക്കാണെന്ന് തോന്നുന്നു. താടിയിലും മുടിയിലും നരകള്‍ വീണ് തുടങ്ങിയിരിക്കുന്നു. നീണ്ട 20 വര്‍ഷങ്ങള്‍ ഈ മരുഭൂമിയില്‍ കൂട്ടില്‍ ഇട്ടു വളര്‍ത്തുന്ന മ്യഗങ്ങള്‍ക്കും ഉണ്ടാകും എന്ന് തോന്നുന്നു ഇതിലും സ്വാതന്ത്യം. ജീവിതത്തിനോട് തന്നെ വെറുപ്പ് തോന്നാറുണ്ട് ചിലപ്പോ. പക്ഷെ നാട്ടിലെ അവസ്ഥ ഓര്‍ക്കുമ്പോള്‍ എല്ലാം സഹിക്കും. നാട്ടില്‍ നിന്ന് വിസ കിട്ടിയപ്പോ മനസ്സില്‍ എന്തെല്ലാം സ്വപ്നങ്ങള്‍ ആയിരുന്നു എന്നോ. എല്ലാം നടക്കാത്ത സ്വപ്നങ്ങള്‍ ആയി എന്നു മാത്രം. വിമാനത്താവളത്തില്‍ എന്നെ കൊണ്ടുവിടാന്‍ വന്ന അച്ഛന്റെ മുഖത്തെ അന്നത്തെ സന്തോഷം പിന്നെ ഒരു തിരിച്ചു വരവിലും ഞാന്‍ കണ്ടില്ല. കാരണം ഓരോ തിരിച്ചു വരവിലും വീണ്ടും വീണ്ടും കടക്കാരനായിട്ടായിരുന്നു മടക്കം. നാട്ടില്‍നിന്ന് വന്ന്‌പെട്ടത് ഷാര്‍ജയിലെ ഒരു മരുഭൂമിയില്‍. നാട്ടിലുള്ള സുഹൃത്ത് വിസ തരുമ്പോ പറഞ്ഞ സുന്ദര വാചകങ്ങളും സൗകര്യങ്ങളും കിട്ടിയില്ല. എന്നുമാത്രമല്ല കിടക്കാന്‍ ഒരു പായ പോലും കിട്ടിയില്ല. ആദ്യ ദിവസം ഒരു ചാക്കിലാണ് കിടന്ന് ഉറങ്ങിയത്. എന്തൊക്കെ ആയാലും ഞാന്‍ പിടിച്ച് നിന്നു. ഒരു ദിവസം പോലും അവധി പോലും ഇല്ലാതെ നീണ്ട 20 വര്‍ഷങ്ങള്‍. അതില്‍ 5 തവണ നാട്ടില്‍ പോയി വന്നു. പലരും ദുബായ് എന്ന് പറയുമ്പോള്‍ ഞാന് മാനത്തേക്ക് നോക്കും. കാരണം ഈ 20 വര്‍ഷത്തിനിടക്ക് താമസഥലവും വിമാനത്താവളവും ആല്ലാതെ ഞാന്‍ ഒന്നും കണ്ടിട്ടില്ലാ എന്നത് എനിക്കല്ലേ അറിയൂ. കപടസ്തുതി പാടകരും അവസരവാദികളും തനിക്കുമുകളിലൂടെ ഉയരങ്ങള്‍ കീഴടക്കി പോകുന്നത് പലപ്പോഴും കണ്ടു. പക്ഷെ ഒരിക്കലും എന്റെ വ്യക്തിത്വം ആരുടെ മുമ്പിലും അടിയറവു വെച്ചില്ല. സ്വന്തം ലാഭത്തിന്നും ഉയര്‍ച്ചക്കും വേണ്ടി മേലധികാരികള്‍ക്ക് വേണ്ടി ഒരു ചാരപ്പണിയും നടത്തിയില്ല. അതുകൊണ്ട് ഉണ്ടാകുന്ന ഉയര്‍ച്ച വേണ്ട. ആ ഉയര്‍ച്ചയില്‍ മറ്റൊരാളുടെ കണ്ണുനീര് ഉണ്ടാകും. അച്ഛനും അമ്മക്കും പ്രായമായിരിക്കുന്നു. ഓരോ തവണയും നാട്ടില്‍ പോകുമ്പോഴും അവര്‍ വിവാഹം കഴിക്കുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അവരുടെ കണ്ണു നിറയുന്നത് കാണാറുണ്ട.് ഈ പ്രവാസി ജീവിതത്തിന്റെ ഇടയിലേക്ക് ഇനി മറ്റൊരാളേയും വേണ്ട. അത് വേണ്ടെന്ന് മനസ് പറയും. ഇനിയും കുറേ നടക്കാന്‍ ഉണ്ട് താമസസ്ഥലത്തിലേക്ക്. നല്ല ചൂട് ഉണ്ട്. മൊത്തം വിയര്‍ത്ത് ഒട്ടിയിരിക്കുന്നു. നല്ല ദാഹവും തോന്നുന്നു. വെള്ളം കിട്ടണം എങ്കില്‍ ഇനിയും ഒരു പാട് നടക്കണം. കാലുകള്‍ മണലില്‍ താണുപോകുന്ന പോലെ. ഇല്ല ഇനി ഒരടി നടക്കാന്‍ കഴിയില്ല. ഈ യാത്ര ഇവിടെ അവസാനിപ്പിക്കേണ്ടി വരുമെന്ന് ഒരുതോന്നല്‍
(http://www.mathrubhumi.com/nri/blog/ormakalude/)

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌