‘പരേതാത്മാക്കള്‍ക്ക് ‘
ഫോണ്‍ നിർത്താതെ അടി ക്കാന്‍ തുടങ്ങിയിട്ട് കുറേ നേരം ആയി എടുത്തപ്പോള്‍ അങ്ങേ തലക്കല്‍ അങ്ങ് ദുബായില്‍ ഉള്ള മകനാണ് മാസത്തില്‍ രണ്ടോ മൂന്നോ തവണയേ വിളിക്കുകയുള്ളൂ ഇപ്പോ അവസാനം വിളിച്ചിട്ട് അധിക ദിവസം ആയിട്ടും ഇല്ല എന്താണാവോ പെട്ടെന്ന്..
”അച്ഛാ ഞാനാ അമ്മക്ക് എങ്ങനെ ഉണ്ട് അസുഖം കുറവില്ലേ ?പിന്നെ ഞാന്‍ വിളിച്ചത് എനിക്ക് ഈ അവധിക്കും നാട്ടിലേക്ക് വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല ഇവിടെ നല്ല ജോലി തിരക്കാ,
പിന്നെ പിളേരുടെ പഠിപ്പും മുടങ്ങും.. പിന്ന നമ്മുടെ നാട്ടിലെ സ്ഥലവും വീടും വില്‍ക്കാം എന്നു വിചാരിക്കുന്നു അത് അങ്ങനെ വെറുതെ കിടന്നിട്ട് ഒരു കാര്യവും ഇല്ലല്ലോ എന്നാ അവള്‍ പറയുന്നത്. പിന്നെ അത് വിറ്റിട്ട് കിട്ടുന്ന പൈസകൊണ്ട് എന്നെ പഠിപ്പിക്കാന്‍ അച്ഛന്‍ ബാങ്കില്‍ നിന്ന് എടുത്ത ലോണ്‍ ബാക്കി ഉള്ളത് തീര്‍ക്കാം ബാക്കി ഉണ്ടെങ്കില്‍ ഇവിടെ ഒരു ഫാറ്റ് വാങ്ങാം എന്ന് വിചാരിക്കുന്നു ബാങ്കിലേക്ക് ഒരു ഇരുപതിനായിരം രൂപ അയച്ചിട്ട് ഉണ്ട് ആവശ്യം വരുകയാണെങ്കില്‍ എടുത്തോ പിന്നെ ഞാന്‍ വെക്കുന്നു. ഒാഫീസില്‍ പോകാന്‍ നേരം ആയി. അമ്മയോട് പറഞ്ഞോ..”
ആരാ ?
നിന്‍െറ പുന്നാര മോന്‍. അവന്‍ ഈ വര്‍ഷവും അമ്മയേയും അച്ഛനെയും കാണാന്‍ വരുന്നില്ലെന്ന്.. ജോലി തിരക്കാണെന്ന് അവനെ ഇത്രയും പഠിപ്പിച്ച് വളര്‍ത്തിയ നമ്മുടെ അടുത്ത് കുറച്ച് ദിവസം നില്‍ക്കാന്‍ അവന് സമയം കിട്ടുന്നില്ലടോ..
ഫോണ്‍ കട്ടിലിലേക്ക് എറിഞ്ഞ് പുറത്തേക്ക് ഇറങ്ങി വ്യന്ദസദനത്തിന്‍െറ ഇടുങ്ങിയ നടവഴിയിലുടെ ഭാര്യയേയും ചേര്‍ത്ത് പിടിച്ച് നടക്കുമ്പോ ഞാന്‍ അവളോട് പറഞ്ഞു നമ്മള്‍ ഒരുമ്മിച്ച് അല്ലേ ഈ ജീവിത യാത്ര തുടങ്ങിയത് ഇനിയും ആ യാത്ര തുടരാം
എങ്ങോട്ട് ?
പരേതാത്മാക്കള്‍ക്ക് അങ്ങനെ സ്ഥലസമയകാലങ്ങള്‍ ഇല്ലല്ലോ..!

(http://vettamonline.com/archives/17974)

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ