
ഒരു നല്ല സുഹൃത്ത് ദൈവത്തിന്റെ വരദാനമാണ് അതു പോലെ നാം മറ്റുള്ളവർക്ക് നല്ല സുഹൃത്താക്കണമെങ്കിൽ നമ്മുക്ക് ദൈവത്തിന്റെ അനുഗ്രഹം വേണമെന്ന് വിചാരിക്കുന്നയാളാണ് ഞാൻ അതു പോലെ എല്ലാവരുടെയും നല്ല സുഹ്യതയി എന്നും തുടരണമെങ്കിൽ എല്ലവരുമായി എപ്പോഴും ആശയ വിനിമയം നടത്തണം അതിനാണ് ഞാൻ ആദ്യമായി ഫേസ് ബുക്കുമായി അടുപ്പം കൂടിയത്
അടുപ്പം കുടിയ സമയത്ത് സർവ്വ സമയത്തും ആ കുന്തത്തിൽ നിന്ന് ഇറങ്ങാറില്ല അറയുന്നവർക്കെല്ലാം ഫ്രണ്ട് റിക്വസ്റ്റ് കൊടുക്ക എന്നതാണ് പണി
എന്റെ പഞ്ചായത്തിലും അടുത്ത പഞ്ചായത്തുകളിലും സംസ്ഥാന കേന്ദ്ര തലത്തിലും വരെ ഞാൻ അറിയപ്പെടാത്തതു കൊണ്ട് അങ്ങോട്ട് കയറി മുട്ടുകയാണ് പതിവ്
ചിലപ്പോൾ അറിയുന്നവർ സ്വീകരിക്കും അല്ലാത്തവർ ഈ വഴിക്ക് തിരിഞ്ഞു നോക്കുക പോലുമില്ല എങ്കിലും ഞാൻ നിരാശനാകാറില്ല പണി തുടർന്നു കൊണ്ടേയിരിക്കും
അങ്ങനെ ജീവിതത്തിന്റെ പല ഘട്ടങ്ങളിൽ പരിചയപ്പെട്ടവരും ഒപ്പം പഠിച്ചവരും കണ്ടു പരിചയമുള്ളവരും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരുമായി ഒരിപാട് പേർ എന്റെ കൂട്ടുകാരായി
ചിലർ കണ്ടിട്ടും കാണാത്ത പോലെ മാറി നിന്നു ചിലർ അങ്ങനെയാണ് അവർ എന്റെ കൂട്ടുകാരാകണം എന്ന് ഞാൻ വാശി പിടിച്ചിട്ട് കാര്യമില്ലല്ലോ ചിലപ്പോൾ തോന്നും ഓ അവർക്കൊക്കെ വലിയ ജാടയാണ് എന്ന് നമ്മെ അത്ര അറിയുന്നവർ വരെ നമ്മെ ഫ്രൻഡ് ആകാതിരിക്കുബോൾ അർക്കായാലും തോന്നും ജാട കാരണമായിരിക്കും എന്ന് അങ്ങനെയുള്ളവരെ ശ്രദ്ധിക്കാറെയില്ല
നവ മാധ്യമങ്ങളിൽ വാർത്തകൾക്ക് ഒരു കുറവുമില്ല വാർത്തകൾ ഏറ്റവും വേഗത്തിൽ ജനങ്ങളിലെത്തുന്നു അതിൽ പക്ഷെ അതിൽ സത്യവും നുണയും തിരിച്ചറിയാനുള്ള കഴിവില്ലങ്കിൽ കഷ്ടപ്പെട്ടതു തന്നെ വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന പോലെ പലതും വിശ്വസിക്കാൻ പോലും കഴിയില്ല
പല തരം വാർത്തകൾ ലോകത്തിന്റെ പല കോണിൽ നിന്നും പടച്ചു വിടുന്നു വാർത്ത കാണാത്തവർ പോലും വാർത്തയുണ്ടാക്കുന്നു അതു കൊണ്ട് തന്നെ ഇന്നും വാർത്തകർക്ക് പത്രത്തെ ആശ്രയിക്കുന്നു
കാലത്ത് തന്നെ പത്രം വയനശീലമല്ലെങ്കിലും കാലത്ത് സമയമുള്ളപ്പോൾ വായിക്കാം നാട്ടുവാർത്തകളോടാണ് ഇഷ്ടം ലോക വാർത്തകൾ ഓടിച്ച് നോക്കും സ്പോട്സ് നോക്കാറില്ല മരണത്തിന്റെ പേജ് മറികടന്ന് പോകുന്നതിനിടയിലാണ് ആ വാർത്ത കണ്ടത് ഒന്നാം ചരമവാർഷികം ഓർമ്മയിൽ
എവിടെയൊക്കെയോ തങ്ങിനിൽക്കുന്ന മുഖം
ഫേസ്ബുക് ലോഗിൻ ചെയ്യുമ്പോൾ
ആ മുഖം തന്നെയായിരുന്നു മനസിൽ അതു കൊണ്ടായിരിക്കാം വിരലുകൾക്ക് വേഗത കൂടുന്നിലേ എന്നൊരു തോന്നൽ പാസ്സ്‌വേർഡ്
മറന്ന പോലെ ആകെ മനസിന്ന് തളർച്ച പോലെ പാസ്സ്‌വേർഡ്
അടിച്ച് തുറന്ന് പേര് സെർച്ച്
ചെയ്യ്ത് നോക്കിയതു അത് അവൻ തന്നെ
ഞാൻ ഫ്രണ്ട് റിക്വസ്റ്റ് കൊടുത്ത് കാത്തിരിരുന്നവൻ ഞാൻ കൂട്ടുകൂടാൻ ആഗ്രഹിച്ചവൻ അയച്ചിട്ടും ഒരു മറുപടിയും ഇല്ലാതായപ്പോൾ ജാടയെന്ന് ഞാൻ മനസിൽ പറഞ്ഞവൻ ഫേസ് ബുക്കിന്റെ വരണ്ണ ലോകത്ത്
നിന്റെ നിറമുള്ള ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കൊണ്ട് നീ നിന്റെ ജീവിതത്തിൽ നിന്നു തെന്നെ അൺ ഫ്രണ്ട്
ആയിപ്പോയിരുന്നെന്ന് ഞാൻ അറിഞ്ഞില്ലല്ലോ പ്രിയ കൂട്ടുകാരാ മരണം നിന്നെ എന്നിൽ നിന്നും അകറ്റിയാലും എന്നും നീ എന്റെ മനസിൽ ഏറ്റവും നല്ല സുഹൃത്തായിരിക്കും
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ