നഷ്ടപ്പെടലുകൾ
നഷ്ടപ്പെടലുകൾ
കാലം കൺമുന്നിലൂടെ എത്ര വേഗം അണ് കടന്ന് പോകുന്നത് കാലത്തിൻ്റെ കുത്തൊഴുക്കിൽ എൻ്റെ ഗ്രാമത്തിൻ്റെ മുഖഛായ തന്നെ മാറിയിരിക്കുന്നു പണ്ട് ഈ വഴിയെ അച്ചൻ്റെ കൈയ്യും പിടിച്ച് ക്ഷേത്രത്തിലേക്ക് പോകുമ്പോൾ ഈ വഴിക്ക് ഇരു വശവും ഇsതൂർന്ന് നിൽക്കുന്ന മരങ്ങൾ ആയിരുന്നു അതിൽ നിറയെ പലതരത്തിൽഉള്ള പക്ഷികളും
അന്ന് ഉണ്ടായിരുന്ന മരങ്ങൾ പലതും മുറിച്ച് മാറ്റിയിരിക്കുന്നു ഒരു പാട്ട് ദൂരം നടന്ന് എത്തിയ കാരണം ശരീരം മുഴുവൻ വിയർത്തിരിക്കുന്നു എങ്കിലും പരന്ന് പന്തലിച്ച് കിടക്കുന്ന ആൽമരത്തിൻ്റെ തണലിലേക്ക് നിന്നപ്പോൾ ചൂടിൻ്റെ ആധ്യക്യം ഒലിച്ചുപോയപോയി അത് പണ്ട് മുതൽ അങ്ങനെ ആണ് ഈ ആൽ മരത്തിൻ്റെ ചുവട്ടിൽ എത്തിയാൽ മനസിനും ശരീരത്തിനും ഒരു ഊർജം കിട്ടുന്ന പോലെയാണ് അതിന് ഒരു കാരണം മുന്നിൽ ഒരു നാടിന് മുഴുവൻ ഐെശ്വര്യ ചൊരിയുന്ന ക്ഷേത്രമാണ് കുട്ടിക്കാലത്ത് ഇവിടെ എന്നും വരുമായിരുന്നു എൻ്റെ ജീവിതത്തിൻ്റെ ഒരു പാട് ഉയർച്ചക്ക് പ്രേരണാ ശക്തി ആയത് ഇവിടത്തെ ദേവൻ ആണ് പണ്ട് ഇവിടെ വന്നിരിക്കുമ്പോ കണ്ണിന് പച്ചപ്പ് സമ്മാനിച്ചു കൊണ്ട് ക്ഷേത്രത്തിന് ഇരുവശവും കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെൽപ്പാടങ്ങൾ ആയിരുന്നു ഇന്ന് അത് പകുതിയിൽ ലേറെ മൂടപ്പെട്ടിരിക്കുന്നു പിന്നെ ഉള്ളതാണെങ്കിൽ പുല്ല് വളർന്ന് കാട്പിടിച്ച് ആർക്കും വേണ്ടാതെ കിടക്കുന്നു നഗരം എൻ്റെ ഗ്രാമത്തിലേക്ക് പടർന്ന് കയറി കൊണ്ടിരിക്കുന്നു ഞാൻ പണ്ട് നടന്ന ഇടവഴികളോരോന്നും എന്റെ ഗ്രാമത്തിന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു ക്ഷേത്രത്തിന്ന് തൊട്ട് അരികിൽ ആയിയൊരു കുന്ന് ഉണ്ട് അതിന് മുകളിൽ ആണ് ആ ആൽമരം ക്ഷേത്രത്തോളം പഴക്കം ഉണ്ട് ആൽമരത്തിന്നും ഓരോ നാടിനും പറയാൻ ഒരുപാട് കഥകൾ ഉള്ള പോലെ ഈ നാട്ടുകാരുടെ കഥകളിൽ ആൽമരവും അതിന്റെ കഥകളും ഇന്നും കേൾക്കാം ഈ നാട്ടുകാർ മരണമടഞ്ഞാൽ അവരുടെ ആത്മാക്കൾ ഇവിടെ ഈ മരത്തിന്റെ മുകളിൽ വന്നിരിക്കും എന്നാണ് ഇവരുടെ വിശ്വാസം വിശ്വാസങ്ങളെ ബലപ്പെടുത്തുന്ന ഒരു പാട് കഥകളും അച്ചാച്ചന്നും അമ്മാമയും അങ്ങനെ ഒരു പാട് പേർ ആ മരത്തിന്ന് മുകളിൽ ഉണ്ടാകും എന്ന് പാട്ടിത്തള്ള പറഞ്ഞ് പേടിപ്പിച്ചിരുന്നു ഒറ്റക്ക് ആ വഴി പോയാൽ മുറുക്കാൻ ചോദിക്കും എന്ന് കേളു വൈദ്യർ
അങ്ങന്നെ ഒരു പാട് കഥകൾ കുന്നിന് മുകളിൽ നിന്ന് നോക്കിയാൽ എന്റെ ഗ്രാമത്തിന്റെ മുഴുവൻ ഭംഗിയും ആസ്വദിക്കാം പക്ഷെ ഇപ്പോ മണ്ണു കോരി യന്ത്രങ്ങൾ കുന്നിന്നെ പൊതിഞ്ഞിരിക്കുന്നു അവക്ക് പിന്നിൽ ലോറികൾ നിരനിരയായി കിടക്കുന്നു മണ്ണും പെണ്ണും വിൽക്കുന്നത് അപമാനമായി കരുതിയിയുന്ന നമ്മുടെ പൂർവ്വികരുടെ പിന്തുടർച്ചക്കാർ ആയ നമ്മൾ ഇന്ന് മണ്ണു വിൽപ്പന്നയിലൂടെ കോടികൾ സമ്പാദിക്കുന്ന കാഴ്ച്ച
അകെ അവശേഷിക്കുന്നിന്ന ഭാഗത്ത് മണ്ണു കോരി യന്ത്രത്തിന്റെ കൈകൾ തന്റെ അടുത്തെത്തും മുൻപേ ഒരാത്മാവിനു കൂടി തന്റെ ചില്ലയിൽ ഒരിടം നൽകാൻ കൊതിച്ച് ആ ആൽമരം തലയുയർത്തി നിൽക്കുന്നുണ്ട്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ