വിഷുപ്രണയം
മോത്തിലാൽ മേനോത്
*************************
വീണ്ടും വിഷു എത്തുന്നു ഇന്നും പതിവു പോലെ അവളുടെ വിടിനരികു പറ്റി നടന്നു ഇല്ല ഇത്തവണയും ആരും കാണാതെ പൂക്കാതെ നില്‍ക്കുകയാണ് അവള്‍ പണ്ടെ അങ്ങനെയാ ചിലപ്പോ ആരോടും മിണ്ടാതെ അങ്ങനെ മുഖം വീര്‍പ്പിച്ച് മാറിനില്‍ക്കും അവളുടെ കൂടെ കൂടി നീയും അത് പഠിച്ചിരിക്കുന്നു എത്ര കൊല്ലമായി നീ ഒന്ന് പൂത്തിട്ട് 

പണ്ട് വിഷുക്കാലം ഈ കണിക്കൊന്നക്ക് ചുറ്റും ആണ് അവളെ ഒന്ന്കാണാന്‍ കിട്ടുന്നതും അന്നാണ് അല്ലെങ്കില്‍ എപ്പോഴും വീടിന് അകത്തായിരിക്കും ഒന്നു മുതല്‍ അവള്‍ എന്‍െറ ഒപ്പം ആണ് പഠിച്ചിരുന്നത് പിന്നെ എപ്പോഴോ അവള്‍ക്ക് അരക്ക് താഴോട്ട് ചലനശേഷി നഷ്ടപ്പെട്ടു അതോടു കൂടി പഠനം നിര്‍ത്തേണ്ടിവന്നു

പണ്ട് അവള്‍ ഒരുപാട് ചിരിക്കുമായിരുന്നു എന്ത് രസമാണെന്നോ ആ ചിരികാണാന്‍ പിന്നെ പൂപറിക്കാന്‍ ചെല്ലുമ്പോഴൊന്നും അവളുടെ മുഖത്ത് ആ സന്തോഷം ഞാന്‍ കണ്ടിട്ടില്ല എല്ലാവരുടെയും വിശേഷങ്ങള്‍ തിരക്കും അങ്ങനെ അവക്ക് ഒപ്പം ഇരിക്കുമ്പോള്‍ എന്‍െറ മനസ് മുഴുവന്‍ അവളായിരിക്കും അവളോട് എന്തോക്കെയോ പറയണം എന്നുണ്ടാകും പക്ഷെ ഒന്നും പറയാതെ തിരിച്ച് പോരും

പിന്നെ എപ്പോഴോ അറിഞ്ഞു അവള്‍ക്ക് അസുഖം കൂടുതല്‍ ആണെന്ന് പിന്നെ ഞാന്‍ അവളെ കാണുന്നത് ഈ കണിക്കൊന്നച്ചുവട്ടില്‍ ആണ് ലോകത്തോട് വിടപറഞ്ഞു അവള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ഈ കണിക്കൊന്ന ചുവട്ടില്‍ ഒരുക്കിയ ചിതയില്‍ എരിഞ്ഞടങ്ങുമ്പോള്‍ എന്തോ മനസ് നീറുകയാണ് എപ്പോഴോക്കയോ അവളോട് പറയാന്‍ മറന്നുവെച്ച എന്‍െറ എന്‍െറ പ്രണയവും ആ ചൂടില്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ട അവളുടെ ജീവിതം ആ കൊന്നച്ചുവട്ടില്‍ എരിഞ്ഞുതീര്‍ന്നു പിന്നെ എത്രയോ ൠതുക്കള്‍ മാറി മറിഞ്ഞെങ്കിലും പിന്നെ ഇതുവരെ ഈ കണിക്കൊന്നയും പൂത്തിട്ടുമില്ല അവളെപ്പോലെ ആരോടും മിണ്ടാതെ അങ്ങനെ മുഖം വീര്‍പ്പിച്ച് പൂക്കാതെ നില്‍ക്കുകയാ

{https://www.facebook.com/search/str/facekaumudi@gmail.com/keywords_top)

അഭിപ്രായങ്ങള്‍

ജനപ്രിയ പോസ്റ്റുകള്‍‌