എന്‍െറ ദൈവം
എന്‍െറ ദൈവം
ഇന്ന് എനിക്ക് ഒരു സുഹ്യത്തിനെ കിട്ടി വസന്ത് കര്‍ണ്ണാടകക്കാരന്‍ ആണ് ഏഴ് വര്‍ഷത്തെ പ്രവാസി ജീവിതത്തില്‍ ആദ്യമായാണ് കര്‍ണ്ണാടകക്കാരനെ സുഹ്യത്തായി കിട്ടുന്നത് ആള്‍ നാട്ടില്‍ നിന്ന് വന്നിട്ടേ ഉള്ളൂ ഹിന്ദി പഠിച്ചു വരുന്നു
പരിചയപെട്ട് രണ്ട് ദിവസത്തിന്ന് ശേഷം അവന്ന് റൂമില്‍ അവന്‍െറ ദൈവങ്ങളുടെ ഫോട്ടോ വെച്ച് വിളക്ക് കത്തിക്കണം എന്നും അതിന് അവന്‍െറ മൊബൈൽലില്‍ നിന്ന് രണ്ട് ഫോട്ടോ എടുത്ത് കൊടുക്കണം ന്യായമായ
ആവശ്യം അതിനു വേണ്ടി ആണല്ലോ ഞാന്‍ ഇരിക്കുന്നതും
അദ്യം കാണിച്ച ഫോട്ടോ ശിവനും പാര്‍വ്വതിയും കൂടിയുള്ളതും പിന്നെ കാണിച്ച ഫോട്ടോ കണ്ടപ്പോള്‍ എന്നിക്ക് അവന് തെറ്റിയോ എന്ന് ഒരു സംശയം ഞാന്‍ അവനോട് വീണ്ടും ചോദിച്ചു അവന്‍ ഉറപ്പിച്ചു ഇത് തന്നെയാ
എന്നാലും മന്നസില്‍ ഒരും സംശയം കാരണം നാം നമ്മുടെ സ്വന്തം എന്ന് അഹങ്കരിക്കുകയും ഒരുനാടിനെയും ഒരു സമുദായത്തേയും സമൂഹതിന്മകളില്‍ നിന്നും ജാതി വ്യവസ്ഥയില്‍ നിന്നും പിടിച്ചുകയറ്റുകയും മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീരുകയും സന്ന്യാസിയും സാമൂഹിക പരിവർത്തകനും , നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണ ഗുരുവിന്‍െറ ഫോട്ടോ ആയിരുന്നു അത്
കൂടുതല്‍ ചോദിച്ചതില്‍ നിന്ന് അവരുടെ സമുദായത്തിനെയും ഗുരുവാണെന്നും അവര്‍ മറ്റു ഭഗവാന്‍മാരുടെ കൂടെ ദൈവമായി ഗുരു ദേവനെയും ആരാദിക്കുന്നു എന്നും പറഞ്ഞു അത് കേട്ടപ്പോ എനിക്ക് വന്ന വിഷമം വലുതായിരുന്നു
ഒരു ഇഴവന്‍ ആയിട്ടു പോലും എന്‍െറ കയ്യില്ലോ റൂമിലോ ഗുരു ദേവന്‍െറ ഒരു ഫോട്ടോ പോലും ഇല്ല അതിന്ന് കേരളത്തില്‍ ഇപ്പോഴും ഗുരുദേവര്‍ ദൈവമാണോ എന്ന സംശയത്തില്‍ ഇരിക്കല്ലേ എല്ലാരും

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ