പച്ചമരതണലിലെ പഴയ കൂട്ടുകാര്‍
രണ്ട് വര്ഷത്തെ പ്രവാസി ജീവിതത്തിന് ശേഷം വീട്ടില് എത്തി നല്ല ഭക്ഷണവും ഉറക്കവുമായി ഇരിക്കുന്ന സമയം ഉച്ച ഊണ് കഴിക്കുന്ന തിരക്കില് ആണ് പെട്ടെന്ന് ആ അഥിതിയെ ഞാന് കണ്ടത് വീടിനകത്തേക്ക് കയറാന് ആരെങ്കിലും അകത്തുണ്ടോ എന്ന് നോക്കുന്ന ഒരു അടക്കാകിളിയേ എന്തോ മേശക്ക് അരികില് ഇരിക്കുന്ന എന്നെ അവള് കണ്ടിട്ടില്ല എന്ന് തോന്നുന്നു
പതുക്കെ അവള് അകത്തേക്ക് കയറി കിളികളെ എനിക്ക് ഇഷ്ട്ടമാണ് അങ്ങ് കടലിനക്കരെ മരുഭുമിയില് വെയിലിന്റെ ചൂട് സഹിക്കാതെ തളര്ന്നു വീഴുന്ന കിളികളെ വെള്ളം കൊടുത്ത് സംരക്ഷിച്ചിട്ടുണ്ട് പിന്നെ എന്നു കടയുടെ അരികില് ഒരു പാത്രത്തില് എന്നും വെള്ളംവെക്കും അവര് ആശ്വസത്തോടെ അതില് കുളിക്കുകയും കുടിക്കുകയും ചെയ്ത് പറന്നു പോകുമ്പോള് എന്നെ സന്തോഷത്തോടെ നോക്കുന്നത്പോലെ തോന്നും
പണ്ട് എന്റെ ചെറുപ്പകാലത്ത് അച്ചാച്ചന് ഭക്ഷണം കഴിക്കാന് ഇരിക്കുന്നത് തന്നെ വീടിന്റെ ഉമ്മറത്തോട് ചേന്ന് ആണ് ആ സമയം ആകുമ്പോളെക്കും ഉമ്മറത്ത് നിറയേ ആളായിട്ടുണ്ടാകം സമയമോക്കെ അവര്ക്ക് അറിയാം അച്ചാച്ചന് കഞ്ഞിയായാലും ചോറ്ആയാലും ഒരു പകുതി അവര്‍ക്ക് ഉള്ളതാണ് അതിനുവേണ്ടി ഉള്ള ഇരിപ്പാണ് അതില് തമ്മില് കണ്ടാല് കടിച്ചു കീറാന് നിക്കുന്ന പുള്ളി കോഴിയും വെളുമ്പന് പൂച്ചയും ഉണ്ട് എനിക്ക് പകുതി തിന്ന മാഴ ഇട്ട് തന്ന് പറ്റിക്കുന്ന വരയന് അണാനും അമ്മയുടെ കൈയ്യില് നിന്ന് മീന് തട്ടാന് നോക്കിയിരിക്കുന്ന കറുമ്പന് കാക്കയും അങ്ങനെ പലതരത്തിലുള്ളവര്‍ എല്ലാവരും ആ സമയത്ത് നല്ല സ്ഹത്തോടെ ഇരിക്കുന്നത് കാണാം അവര്ക്ക് അറിയാം അങ്ങനെ ഇരുന്നാലെ കിട്ടു അല്ലാതെ വഴക്കിട്ടാല് ആര്‍ക്കും കിട്ടാതെ ആകും അച്ചാച്ചന് അവരോട് സംസാരിക്കുന്നത് കാണാം അവര്‍ ഒരു പേടിയും ഇല്ലാതെ അച്ചാച്ചന്‍ ആയി ഇടപഴുകുന്നതും
അന്ന് പറമ്പ്നിറയെ മരങ്ങളായിരുന്നു മൂവാണ്ടന് മാവും നല്ല സ്വര്ണ്ണ വര്ണ്ണമുള്ള ചക്ക തരുന്ന സ്വാദിന്റെ രാജാവായ പ്ലാവും അയ്നിയും പറമ്പ് മുഴുവന് നിറഞ്ഞ് നില്ക്കുന്ന കശുമാവും കരിശും വാളമ്പുളിയും അങ്ങനെ പറമ്പ് നിറയെ പല തരം മരങ്ങളാണ് അന്ന് ഉപ്പ് കൂട്ടി തിന്ന വാളമ്പുളിയേക്കുറിച്ചോര്ക്കുമ്പോള് വായില് ഇപ്പോഴും വെള്ളം വരും പണ്ട് സ്ക്കൂള്‍ വിട്ടാല് ആദ്യം ഓടിയിരുന്നത് ഞാവല്മരത്തിനടിയിലേക്ക് ആണ് പിന്നെ വയറ് നിറയെ ഞാവല് പഴം തിന്നും അതിനിടയില് വെള്ളഷര്ട്ടില് അകുന്ന കറ അറിയാറെ ഇല്ല അങ്ങനെ എത്ര വഴക്ക് കേട്ടിരിക്കുന്നുഅവധിക്കാലങ്ങളില്‍ ദിവസത്തിന്റെ മുക്കാല്‍ പങ്കും ഇത്തരത്തില്‍ മാവുകളുടെയും പറങ്കി മാവിന്റെയും മറ്റു മരങ്ങളുടെയും ചുവട്ടിലായിരിക്കും. ഈ മരങ്ങളില് ഒരുപാട് കിളികള് വന്നിരിക്കുമായിരുന്നു ചിലര് അവിടെ തന്നെ കൂട് കൂട്ടി മാങ്ങയും ചക്കയും ഒക്കെ തിന്ന് പറന്ന് നടന്നു അന്ന് മാങ്ങതിന്നാന് വരുന്ന കിളികളെ ഓടിപ്പിക്കുമ്പോള് അച്ചാച്ചന് പറയുന്നത് കേള്ക്കാം
ടാ അവര് തിന്ന് ഭാക്കിയുള്ളത് മതി അത് അവര്ക്ക് ഉള്ളതാണ്
എന്ന് അത് ശരിയാണ് അവര് എത്ര തിന്നാലും ബാക്കി വയറുനിറയെ തിന്നാനുള്ളത് കിട്ടുമായിരുന്നു
മുറ്റം നിറയെ, കാറ്റത്ത് കൊഴിഞ്ഞ് വീണു കിടക്കുന്ന ഇലകളാണ് അമ്മ കുറ്റിച്ചൂലു കൊണ്ട് എത്ര അടിച്ചു വാരിയാലും കാറ്റത്ത് വീണ്ടും വീഴും രാത്രിയായാല് ഈ മരങ്ങളില് ഒരുപാട് കിളികള് മുളയാന് വരും അതില് എനിക്ക് എന്നും ബദാം കൊണ്ടുവന്ന് തരുന്ന വവാലുകളും ഉണ്ടായിരുന്നു അങ്ങനെ പക്ഷികളോട് ഒരു സ്നേഹം മനസില് ഉണ്ട് എപ്പോഴം
വീടിന് അകത്തേക്ക് കയറിയ ആള് അകത്ത് എന്തോക്കെയോ കൊത്തി പറക്കുന്നുണ്ട് എന്തായാലും ഞാന് ചോറിന്റെ ബാക്കി എടുത്ത് എണിറ്റ വഴി അവള് പുറത്തേക്ക് പറന്നു ഞാന് പുറത്തിറങ്ങി നോക്കിയപ്പോ അവളെ അവിടെ കാണാനേ ഇല്ല എങ്കിലും ഞാന് എന്െറ പാത്രത്തിലെ ചോറ് മിറ്റത്തേക്ക് എറിഞ്ഞു ആരെങ്കിലും വരും ഇല്ല ആരെയും കാണാനില്ല അയ്നിയില് നിന്ന് ഇറങ്ങി വരുന്ന എന്റെ വരയനണാന്നേ നോക്കി പക്ഷെ ആ അയ്നി മുറീച്ചിട്ട് കുറേ നാളായി മുറ്റത്തേക്ക് ഇലവീഴുന്നു എന്ന് പറഞ്ഞ് മുറിച്ചതാ ഞാന് മുറ്റത്തേക്ക് ഇറങ്ങി നിന്നു ഇല്ല ആ പറമ്പില് ഒരു പക്ഷിയേ പോലും കാണാനില്ല രാപ്പകലുകള്ക്ക് സംഗീതം നല്കിയിരുന്ന എത്ര കിളികളായിരുന്നു പണ്ട് അവയൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു പലതരം ചെടികളും ഫലവ്യക്ഷങ്ങളും കാണാതായിരിക്കുന്നു ഞാന് എന്റെ പറമ്പിലും അടുത്ത പറമ്പിലുമായി ഒന്ന് നോക്കി അതേ ഒരു വലിയ മരം പോലും ഇല്ല എല്ലാം വെട്ടി കളഞ്ഞിരിക്കുന്നു പിന്നെ എങ്ങനെ പക്ഷികള് വരാനാണ്
അന്യജിവിജാലങ്ങളുമായി ചങ്ങാത്തം കുടിയിരുന്ന ഒരു തലമുറയെ നമ്മുക്ക് നഷ്ടപ്പെട്ട പോലെ മ്യഗങ്ങളെയും പൂക്കളോടും പക്ഷികളോടും നാനാതരം ഫലവ്യക്ഷങ്ങളേയും സ്നേഹിച്ചിരുന്ന അച്ചാച്ചന്മാരെയും അമ്മൂമ്മമാരെയും നഷ്ടപ്പെട്ടതുമുതല് ഗ്രാമത്തിന്റെ പഴയകാല ജീവിതാവസ്ഥതന്നെ മാറിയിരിക്കുന്നു ഇപ്പോള് ഉള്ളതു എത്രനാള്കൂടി ഇതുപോലെ നിലനില്ക്കണം എന്നു പറയാന് ഇനി സാധിക്കില്ല പണ്ടുള്ളവര് തന്റെ ചുറ്റുമുള്ള ജീവജാലങ്ങളെയും പകൃതിയെയും ഒക്കെ നിരീക്ഷിച്ച് മനസ്സിലാക്കിയാണ് വളര്ന്നത്
പറമ്പില് നിന്ന് വീട്ടിലേക്ക് തിരിച്ച് നടക്കുമ്പോള് ആണ് വെയിലേറ്റ് വാടി നില്ക്കുന്ന ഒരു അയ്നിതൈയ്യ് കണ്ടത് വെള്ളം കിട്ടാതെ ആകെ വാടി തളര്ന്നിരിക്കുന്നു ഞാന് അതിനെ മണ്ണ് കളയാതെ പിഴുതെടുത്ത് പറമ്പിന് അരികിലായി കാറ്റടിച്ച് വീടിനു മുകളിലേക്ക് വീഴാതിക്കുകയും ശക്തിയുള്ള വേരുകള് തറയ്ക്കുള്ളിലേക്ക് കടക്കാത്തതും ആയ ഒരു സ്ഥലം കണ്ടുപിടിച്ച് മണ്ണ്നീക്കി കുഴിച്ചിട്ടു് വെള്ളമൊഴിച്ചുപ്പോള് മനസിന് ഒരുആശ്വാസം വന്നതുപോലെ
ഇനി കുറച്ച് ദിവസം ഇവനെ നന്നായി നോക്കണം ഇനി നീ വളര്ന്നിട്ട് വേണം നിന്റെ ശിഖരങ്ങളില് ഓരുപാട് കിളികള് കൂട് കുട്ടാനും ആ തണലത്ത് ഇരുന്ന് എന്നിക്ക് രാപകലുകള് ഇല്ലാതെ അവരുടെ സംഗീതം കേള്‍ക്കാന്‍
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ