എന്‍ ഗ്രാമത്തിന് കണ്ണുനീര്
ഭൗമോപരിതലത്തിന്റെ ഉപഗ്രഹചിത്രങ്ങളുടെ മഹത് സംയോജനം ആയ ഗൂഗിള്‍ മാപ്പ് കണ്ടപ്പോള്‍ എന്നിലെ നാട്ടിന് പുറത്തുകാരന് ഉണര്‍ന്നു കൈവിരലുകള്‍ കീ ബോഡില്‍ ഇന്ത്യയും കേരളവും കടന്ന് ത്യശൂരില്‍ എത്തി
മ്യതുസ്വരത്തില് മൂളിപ്പാട്ടുപാടി തന്റെ പ്രതാപകാലത്ത് പ്രസിദ്ധമായ എടത്തിരുത്തി അങ്ങാടിയിലേക്ക് തന്നിലൂടെ കൊച്ചി കോട്ടപ്പും ചന്തകളിനിന്നും വന്നിരുന്ന കെട്ടുവള്ളങ്ങളെക്കുറിച്ച് പറയാന്‍ കൊതിച്ച് നില്ക്കുന്ന കനോലിക്കനാലിന്നും പടിഞ്ഞാറ് അലറിവിളിക്കുന്ന അറമ്പിക്കടലിന്നും ഇടയിലായി നില്ക്കുന്ന എന്റെ കൊച്ചു ഗ്രാമം
എന്റെ ചെന്ത്രാപ്പിന്നി എത്തി നന്മ്മയുടെ ഉറവിടങ്ങള്‍ ആണ് ഗ്രാമങ്ങള്‍ എന്തെങ്കിലും നമ്മുക്ക് നഷ്ടപെടുമ്പോള്‍ ആണ് നാം അതിനെ എത്ര സ്നേഹിച്ചിരുന്നെന്ന് നാം മനസിലാക്കുന്നത് അതുകൊണ്ടാണെന്ന് തോന്നുനു പ്രവാസികള്‍ എന്നും തന്റെ ഗ്രാമത്തെ ഇത്രസ്നേഹിക്കുന്നത് വിതയും കൊയ്ത്തും മെതിയും ഓര്‍മ്മ മാത്രമായ ഞങ്ങളുടെ പാടങ്ങള്‍ അങ്ങനെ കിടപ്പുണ്ട് വേനല്‍ കാലത്ത് കളിസ്ഥലങ്ങളായും മഴക്കാലത്ത് ചെറുതും വലുതുമായ മീനുകളെ തരുന്ന പുല്ല്മൂടി അരഞ്ഞൊഴിഞ്ഞുകിടക്കുന്ന പാടങ്ങള്‍ എന്നും ഞങ്ങളുടെ സ്വന്തമായിരുന്നു
ഞാറ്റുപാട്ടിന്റേയും, തേക്കുപാട്ടിന്റേയും ഈരടികളാല്‍ മുഖരിതമായിരുന്ന കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നെല്‍പ്പാടങ്ങള്‍ ക്യഷിക്കാര് ഇല്ലാതാവുകയും കൊയ്ത്ത് മെതിയുത്സവങ്ങള് നഷ്ടമായെങ്കിലും പാടങ്ങള്‍ എന്നും ഞങ്ങളുടെ സ്വന്തമായിരുന്നു കൈയ്യില്‍ മുളംചൂണ്ടയും മണ്ണിരനിറച്ച ചിരട്ടയുമായി ആ പാടങ്ങളിലൂടെ മീന്‍ പിടിക്കാന്‍ നടത്തിയ യാത്രകള്‍
മഴ മണ്ണിലേക്കും മനസിലേക്കും ആഴ്നിറങ്ങുന്ന മഴക്കാലത്ത് വാഴപ്പിണ്ടികൂട്ടികെട്ടിയ ചങ്ങാടത്തില്‍ ഈ പാടങ്ങളിലൂടെ ഒഴുകി നടന്നതും മുങ്ങിക്കുളിച്ചതും വേനലില്‍ അവിടെ തന്നെ പന്തുകളിച്ചിരുന്നതും പുതുമഴയത്ത് രാത്രിയില്‍ കൂട്ടുകാരുമൊത്ത് വെള്ളം നിറഞ്ഞൊഴുകുമ്പോള്‍ ആ കലക്കവെള്ളത്തിലൂടെ കുത്തി മറഞ്ഞോടുന്ന കരിപ്പിടിയും പള്ളത്തി ബ്രാലിനേയും പിടിക്കാന്‍ കാവലിരുന്നതും രാത്രികളില്‍ വൈകി വീട്ടില്‍ എത്തുമ്പോള്‍ കിട്ടുന്ന അടിയുടെ ചൂട് പക്ഷെ ആ മീന്‍ വറൂത്ത് തിന്നുമ്പോള്‍ മറക്കും പിറ്റെന്ന് വീണ്ടും ചൂണ്ടയും എടുത്ത് ഇറങ്ങു ഈ പാടത്തേക്ക് കൂടുതല്‍ മീന്‍ പിടിക്കുന്നവന് എന്നും ഞങ്ങളുടെ ഹീറോ പക്ഷെ എന്റെ പേരില്‍ അങ്ങനെ അപ്പൂര്‍വ്വ നേട്ടങ്ങള്‍ ഒന്നൂമില്ല താന്നും
അങ്ങനെ ഓര്‍മ്മകളില്‍ എറ്റവും മനോഹരമായവയായിരുന്നു ഈ പാടങ്ങള്‍
മൗസ് നീക്കി എന്റെ ഗ്രാമത്തിന്റെ ഭംഗി
ആകാശത്തിന്‍െറ അത്യുുയരങ്ങളില്നിന്ന് കാണുമ്പോള്‍ എന്ത് ഭംഗിയാണെന്നോ പക്ഷെ പാടങ്ങള്‍ക്ക് ഇടയിലായി ഇടക്ക് ഇടക്ക് പച്ചപ്പ് ഇല്ലാതായിരിക്കുന്നു
ദൈവമേ
എന്റെ പാടങ്ങള്‍ക്കും മരണത്തിന്റെ മണി മുഴങ്ങി തുടങ്ങിയോ പല സ്ഥലങ്ങളിലായി പച്ചപ്പ് നഷ്ടപ്പെട്ടിരിക്കുന്നു അതിനര്‍ഥം അവടെ ഒക്കെ മൂടപ്പെട്ടിരിക്കുന്നു എന്നാണോ അറിയില്ല ഇനിവരുന്ന നമ്മുടെ മക്കള്‍ക്ക് ഈ പാടവും കുളങ്ങളും നഷ്ടപ്പെടുമോ
എന്റെ തലമുറയുടേതുവരെയെങ്കിലും നില്‍ക്കുമോ മനസില്‍ ഒരു നീറല്
ലൈറ്റ് അണച്ച് കിടക്കാന്‍ നോക്കെടാ
അതേ ജീവന് എന്റെ ലാപ്പ്ടോപ്പിന്റെ ലൈറ്റ് അവന്റെ ഉറക്കം നഷ്ടപ്പെടുത്തുന്നു
ഇനി അമ്പലവും പള്ളിയും അങ്ങനെ എന്റെ ഗ്രാമത്തിന്റെ ഭംഗി ഇനിയും കാണണം എന്നുണ്ട് എന്തായാലും ബാക്കി നാളെ കാണാം എന്ന് മനസില്‍ ഉറപ്പിച്ച് ലാപ്പ്ടോപ്പ് ഓഫാക്കി കിടന്നു
ടിപ്പറുകളുടെ നിറുത്താതെ ഉള്ള ഹോണടി കാതുകളെതുളച്ചുകയറി വരുന്നു പിന്നെ കാണുന്നത് ആകെ എല്ലായിടത്തും മൂടികിടക്കുന്ന ചുവന്നമണ്ണാണ് ഉഴുക് നിലച്ച് വീര്‍പ്പ് മുട്ടി നില്ക്കുന്ന തോടുകളം അതിനിടയില്‍ വളര്‍ന്നുവരുന്ന കെട്ടീടസമുച്ചയങ്ങളും എന്റെ ഗ്രാമത്തിന്റെ ഗ്രാമീണതയും നൈര്‍മ്മല്യവും സ്വകാര്യതയും നഷ്ടപ്പെട്ടിരിക്കുന്നു
പെട്ടെന്ന് കണ്ണ്തുറന്നപ്പോള്‍ റൂമില്‍ കൂര്‍ക്കം വലികളുടെ മല്ത്സരമാണ് പിന്നെ എന്തോ ഉറങ്ങാന്‍ കഴിയുന്നില്ല മനസ് മുഴുവന്‍ ആ രംഗമായിരുന്നു നന്മ്മയുടെ ഉറവിടങ്ങളായിരുന്ന ഗ്രാമങ്ങളെ നാം ഒരു ദയാ-ദാക്ഷണ്യമിവുമില്ലാതെ കൊന്നു അതുപോലെ എന്റെ ഗ്രാമത്തിനേയും ഇല്ല എന്നിക്ക് സങ്കല്‍പ്പിക്കുവാനേ കഴിയുന്നില്യ



kollaam nannayi varunnu ezhuthu thudaruka !
മറുപടിഇല്ലാതാക്കൂswantham naattukaran
എന്‍ വിഷമം (veeru) ചേട്ടനും മനസിലാക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തോഷിക്കുന്നു നമ്മുടെ നാടും സംസ്ക്കാരവും നശിക്കാതിരിക്കട്ടെ
മറുപടിഇല്ലാതാക്കൂഅഭിനാൻ ധാര്‍ഹം
മറുപടിഇല്ലാതാക്കൂ