കണ്ണുനീരിന്‍െറ നനവുള്ള സ്വപ്നം



സൗഹൃദത്തിന്‍െറ ഒത്തുചേരല്‍ പകല്‍സമയങ്ങളില്‍ എല്ലാവര്‍ക്കും അവരുടെതായ ജോലികളില്‍ ഏര്‍പെടുന്നതു കൊണ്ട് എല്ലാവരും രാത്രിയിലാണ് ഒത്തുകൂടാറ്
 പക്ഷെ അന്ന് ആരും എത്തിയിട്ടുണ്ടായിരുന്നില്ല അങ്ങനെ സ്ക്കൂളിന്‍െറ മതിലുംചാരിയിരിക്കുമ്പോള്‍
ഞാന്‍ ആ കരച്ചില്‍ കേട്ടത് 
കുട്ടികളെയൊക്കെ ഇംഗ്ലീഷ് സ്കൂളുകാര്‍ കൊണ്ട്പോയെങ്കിലും പഴമയുടെ പെരുമയില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് എന്‍െറ സ്കൂള്‍
 പക്ഷെ അവിടെ ആരെയും കാണാനില്ലായിരുന്നു മനസില്‍ ഭയമുണ്ടെങ്കിലും പതുകെ ഞാന്‍ ആ കരച്ചിലിനടുത്തേക്ക് നീങ്ങി അടുക്കുംന്തോറും അത് വളരെ പ്രായമായ ഒരാളുടെ കരച്ചില്‍ ആണെന്ന് എനിക്ക്തോന്നി 
മരത്തിന്‍െറ ചുവട്ടില്‍ നിന്നാണ് അതുകേള്‍ക്കുനത്
സ്ക്കൂള്‍എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരുക ആ മരമായിരിക്കൂം അതിന്നു ചുറ്റൂം ഇരിക്കാത്ത കഥകള്‍ പറയാത്തവരുമായി ആരും ഉണ്ടായിരിക്കില്ല
 മരത്തിനടുത്ത് എത്തിയപ്പോള്‍ ആണ് ആ കരച്ചില്‍ എന്‍െറ മരമുത്തച്ഛനില്‍ നിന്നാണെന് എനിക്ക് മനസിലായത്

പ്രായം മരമുത്തച്ഛനെ വളരെ തളര്‍ത്തിയിരിക്കുന്നു
 ഒരു നിമിഷം ഞാന്‍ ചോദിച്ചു എന്താ കരയുന്നേ 
വാര്‍ധക്യത്തിന്റെ അവശതകള്‍ മരമുത്തച്ഛ വല്ലാതെ അലട്ടിയിരുന്നു 
എന്നാലും പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു കണ്ടില്ലേ 
മോന്നേ അവര്‍ എന്‍െറ കൈകള്‍ മുറിച്ചു മാറ്റി അപ്പോഴാ ഞാന്‍ അത് കണ്ടത് മുറിച്ചുമാറ്റിയ ശിഖരങ്ങള്‍ അവിടെ കിടക്കുന്നുണ്ടായിരുന്നു 
എന്‍െറ മനസ്സ്‌ വികാരഭരിതമായി.
കൈകളില്ലാതെ ഞാന്‍ എങ്ങനെ എന്‍െറ മക്കള്‍ക്ക് തണലേകും 
എവിടെനിന്നോ പറന്നുവരുന്ന എത്രയോ പക്ഷികള്‍ കൂട് കൂട്ടിട്ടിയിരുന്നത് എന്‍െറ കൈകളിലായിരുന്നു ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ ഈ സ്ക്കൂളിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് ഞാന്‍ മാറ്റിവച്ചത്‌ അവര്‍ക്ക് വേണ്ടിയായിരുന്നു എന്നിട്ടും
 അവര്‍ക്കിങ്ങനെ മാറാന്‍ എങ്ങനെ കഴിഞ്ഞു എനിക്ക് ഒരു ആഗ്രഹമേ ഉള്ളൂ മരിക്കുന്നതുവരേ ഇങ്ങനെ എന്‍െറ കുട്ടികള്‍ക്ക് തണലേകി എന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്ന കുട്ടികള്‍ക്ക് ഒരുപാട് കഥ പറഞ്ഞു കൊടുത്ത് 
ആരോടും വിഷമമോ പരിഭവമോ ഇല്ലാതെ മരിക്കണം
എന്‍െറ മനസ്സിനെ ചുട്ടുനീറ്റിയിരുന്ന തീക്കനല്‍ നീര്‍ത്തുള്ളികളായി ഒഴുകിയിറങ്ങി 
മരമുത്തച്ഛനെ ചേര്‍ത്തു പിടിച്ചു ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു ഇല്ല മുത്തച്ഛന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല എല്ലാം കാലവും ദൂരവും തീര്‍ത്ത നൈമിഷികമായ അകലം മാത്രം 
ഞങ്ങളുടെ സ്നേഹത്തിന്റെ ദൃഡതയ്ക്ക് മങ്ങലേക്കാതെ ഞങ്ങള്‍ നോക്കും അത് പറയുമ്പോഴം ഞാന്‍ കരയുന്നുണ്ടായിരുന്നു അതിനിടയിലാരോ ശബ്ദമുയര്‍ത്തി വിളിച്ചത് അമ്മയായിരുന്നു 
അപ്പോഴാ മനസിലായത് ഞാന്‍ കണ്ടതെല്ലാം സ്വപനമായിരുന്നു
എന്‍െറ കരച്ചില്‍ കേട്ട് നോക്കാന്‍ വന്നതായിരുന്നു അമ്മ 
പക്ഷെ അപ്പോഴും എന്‍െറ കണ്ണുകളില്‍ നിന്നു കണ്ണുന്നീര്‍ ഒഴുകിയിറങ്ങുന്നുണ്ടായിരന്നു
 —

അഭിപ്രായങ്ങള്‍

  1. ആദ്യമായി എന്നിക്ക് ഒരു അഭിപ്രായം എഴുതിയതിന് നന്ദി

    മറുപടിഇല്ലാതാക്കൂ
  2. മറുപടികൾ
    1. അതേ ചേട്ടാ എഴുതാന്‍ ശ്രമിച്ചുനോക്കുകയാ തെറ്റുകളും കുറ്റങ്ങളും പറഞ്ഞുതരണം

      ഇല്ലാതാക്കൂ
  3. വ്യായാമാത്തിനെന്തു ജാതി ,
    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ..ദൈവങ്ങളെ സൃഷ്ട്ടിച്ച്ചു ..രാഷ്ട്രീയപ്പാട്ടികളെ സൃഷ്ടിച്ചു
    എല്ലാം മനുഷ്യന്റെ കണ്ടെത്തലുകൾ വ്യായാമാത്തിനെന്തു ജാതി ,
    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ..ദൈവങ്ങളെ സൃഷ്ട്ടിച്ച്ചു ..രാഷ്ട്രീയപ്പാട്ടികളെ സൃഷ്ടിച്ചു
    എല്ലാം മനുഷ്യന്റെ കണ്ടെത്തലുകൾ

    മറുപടിഇല്ലാതാക്കൂ
  4. well, I am a new blogger, please visit my blog prakashanone.blogspot.com

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ജനപ്രിയ പോസ്റ്റുകള്‍‌